ഇലക്ട്രിക് ഐ-പേസ് ഇന്ത്യയിലെത്തിക്കാന്‍ ജാഗ്വര്‍

By Web TeamFirst Published Oct 21, 2020, 12:57 PM IST
Highlights

ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഐ-പേസ് ഇലക്ട്രിക് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഐ-പേസ് ഇലക്ട്രിക് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2021-ന്റെ ആദ്യ പാദത്തില്‍ I-പേസ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ബ്രാന്‍ഡിന്റെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് ക്രോസ്ഓവര്‍ ആണ് ജാഗ്വര്‍ I-പേസ്. ഒരു പവര്‍ട്രെയിന്‍ ഓപ്ഷനും (EV 400) മൂന്ന് പതിപ്പുകളിലും (S, SE, HSE) കാര്‍ എത്തുമെന്നാണ് സൂചന. ഇന്ത്യന്‍ വെബ്സൈറ്റില്‍ ഇപ്പോൾ ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്. 90 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ് ഐ-പേസിന് കരുത്ത് നൽകുന്നത്. 

394 bhp കരുത്തും 696 Nm ടോർക്കും ഈ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്നു. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പകമാവധി വേഗത. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ദൂരം വരെ വാഹനത്തില്‍ സഞ്ചരിക്കാം. 4.8 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

കഴിഞ്ഞ ദിവസമാണ് ഡിഫന്‍ഡര്‍ എസ്.യു.വി ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ത്രീ ഡോര്‍, ഫൈവ് ഡോര്‍ മോഡലുകളിലായി അഞ്ച് വേരിയന്റുകളിലെത്തുന്ന ഈ എസ്.യു.വിക്ക് യഥാക്രമം 73.98 ലക്ഷം രൂപയും 79.94 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ പ്രാരംഭവില.

click me!