പുതിയ ജാഗ്വാ൪ ഐ-പേസ് ബ്ലാക്കിന്റെ ബുക്കിംഗ് തുടങ്ങി

Web Desk   | Asianet News
Published : Sep 30, 2021, 03:29 PM IST
പുതിയ ജാഗ്വാ൪ ഐ-പേസ് ബ്ലാക്കിന്റെ ബുക്കിംഗ് തുടങ്ങി

Synopsis

സവിശേഷമായ ഡിസൈന് ആഗോള തലത്തിൽ അംഗീകാരവും നിരവധി പുരസ്‍കാരങ്ങളും നേടിയിട്ടുള്ള ജാഗ്വാ൪ ഐ-പേസിന്റെ ഓൾ ഇലക്ട്രിക് പെ൪ഫോമ൯സ് മികവ് കൂടുതൽ ഉയരങ്ങളില്‍ എത്തിക്കുകയാണ് ഐ-പേസ് ബ്ലാക്ക് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൊച്ചി: പുതിയ ജാഗ്വാ൪ ഐ-പേസിന്റെ (Jaguar I Pace) ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചതായി ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ (Jaguar Landrover India) അറിയിച്ചു. സവിശേഷമായ ഡിസൈനിന് ആഗോള തലത്തിൽ അംഗീകാരവും നിരവധി പുരസ്‍കാരങ്ങളും നേടിയിട്ടുള്ള ജാഗ്വാ൪ ഐ-പേസിന്റെ ഓൾ ഇലക്ട്രിക് പെ൪ഫോമ൯സ് മികവ് കൂടുതൽ ഉയരങ്ങളില്‍ എത്തിക്കുകയാണ് ഐ-പേസ് ബ്ലാക്ക് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ബ്ലാക്ക് പാക്ക് പനോരമിക് റൂഫ് തുടങ്ങിയ നിരവധി അധിക ഫീച്ചറുകൾ ഈ സവിശേഷമായ ഐ-പേസിൽ സ്റ്റാ൯ഡേ൪ഡായി ഉൾപ്പെടുത്തിയിരിക്കുന്നു. തെളിഞ്ഞ നവീനമായ ലുക്കിന് 48.26 cm (19) ഡയമണ്ട് ടേൺഡ് വിത്ത് ഗ്ലോസ് ഡാ൪ക്ക് ഗ്രേ കോൺട്രാസ്റ്റിലുള്ള വീലുകൾ മിഴിവ് വ൪ധിപ്പിക്കുന്നു. അരൂബ, ഫാരലൺ പേൾ ബ്ലാക്ക് പ്രീമിയം മെറ്റാലിക് പെയ്ന്റുകൾ എന്നീ വിസ്‍മയകരമായ നിറങ്ങളിൽ ഐ-പേസ് ബ്ലാക്ക് ലഭ്യമാണ്. 

2019 വേൾഡ് കാ൪ ഓഫ് ദ ഇയ൪, വേൾഡ് കാ൪ ഡിസൈ൯ ഓഫ് ദ ഇയ൪, വേൾഡ് ഗ്രീ൯ കാ൪ എന്നീ മൂന്ന് പ്രശസ്ത പുരസ്കാരങ്ങൾ ഉൾപ്പടെ 88 ആഗോള വാഹന അവാ൪ഡുകൾ സ്വന്തമാക്കിയിട്ടുള്ള ആഗോള തലത്തിൽ വിജയം വരിച്ച ഐ-പേസ് ജാഗ്വാറിന്റെ നാളത്തെ ഓൾ-ഇലക്ട്രിക് വാഹനങ്ങളുടെ മു൯ഗാമിയാണ്. അതിമനോഹരമായ ഡിസൈനുകളും പുതുതലമുറ സാങ്കേതികവിദ്യകളും നൂതനാശയങ്ങളുമായെത്തുന്ന യഥാ൪ഥ ഇലക്ട്രിക് ആഢംബര ബ്രാ൯ഡായിരിക്കും 2025 മുതൽ ജാഗ്വാ൪ എന്നും കമ്പനി പറയുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ