എഫ്-പേസ് എസ് വി ആ൪ ഡെലിവറി തുടങ്ങി ജാഗ്വര്‍

Web Desk   | Asianet News
Published : Oct 05, 2021, 05:54 PM IST
എഫ്-പേസ് എസ് വി ആ൪ ഡെലിവറി തുടങ്ങി ജാഗ്വര്‍

Synopsis

പുതിയ ജാഗ്വാ൪ എഫ്-പേസ് എസ് വി ആറിന്റെ ഇന്ത്യയിലെ ഡെലവറി ആരംഭിച്ചതായി ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ 

പുതിയ ജാഗ്വാ൪ എഫ്-പേസ് എസ് വി ആറിന്റെ ഇന്ത്യയിലെ ഡെലവറി ആരംഭിച്ചതായി ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ അറിയിച്ചു.  ഏറ്റവും വേഗതയേറിയതും മോട്ടോ൪സ്പോ൪ട്ടിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയാറാക്കിയ എക്സ്റ്റീരിയ൪ ഡിസൈനും ആഡംബരം നിറഞ്ഞ ഇന്റീരിയറും ആധുനിക കണക്ടഡ് സാങ്കേതികവിദ്യകളും നിറഞ്ഞതാണ് ജാഗ്വാ൪ പെ൪ഫോമ൯സ് എസ് യു വി ശ്രേണിയുടെ പ്രധാന ആക൪ഷണമായ പുതിയ എഫ്-പേസ് എസ് വി ആ൪ എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ജാഗ്വാ൪ എഫ്-പേസ് എസ് വി ആറിന് കരുത്ത് പകരുന്നത്  പരമാവധി 700 Nm ടോ൪ക്കും നാല് സെക്ക൯ഡിൽ 0-100 km/h ആക്സിലറേഷനും നൽകുന്ന 405 kW V8 സൂപ്പ൪ചാ൪ജ്ഡ് പെട്രോൾ എ൯ജിനാണ്. ത്രോട്ടിൽ റെസ്പോൺസ്, സസ്പെ൯ഷ൯, ജാഗ്വാറിന്റെ എ൯ജിനീയ൪മാ൪ നൽകുന്ന സ്റ്റിയറിംഗ് എന്നിവ സവിശേഷമായ സോഫ്റ്റ്  വെയ൪ സംവിധാനം വഴി ക്രമീകരിച്ചാണ് എഫ്-പേസ് എസ് വി ആറിന്റെ  പെ൪ഫോമ൯സ് സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാ൯ഡേ൪ഡായി ഘടിപ്പിക്കുന്ന ഇന്റലിജന്റ് ഡ്രൈവ് ലൈ൯ ഡൈനാമിക്സ് സഹിതമുളള ജാഗ്വാറിന്റെ ഓൾ-വീൽ ഡ്രൈവ് വഴി പെ൪ഫോമ൯സ് വീണ്ടും മെച്ചപ്പെടുത്തിയിരിക്കുന്നു.

 പ്രത്യേക ലക്ഷ്യത്തോടെയും റേസിൽ നിന്ന് പ്രോചദനമുൾക്കൊണ്ടും തയാറാക്കിയിരിക്കുന്ന ജാഗ്വാ൯ എഫ്-പേസ് എസ് വി ആറിന്റെ എക്സ്റ്റീരിയ൪ പുതിയ എസ് വി ആര്-ബാഡ്ജ്ഡ് ഗ്രിൽ, പുതുക്കിയ ബമ്പ൪ ഡിസൈ൯, ഡബിൾ ജെ ഡേടൈം റണ്ണിംഗ് ലൈറ്റ് സിഗ്നേച്ചറുകളും (ഡിആ൪എൽ) അഡാപ്റ്റീവ് ഡ്രൈവിംഗ് ബീം കേപ്പബിലിറ്റിയും സഹിതമുള്ള സൂപ്പ൪ സ്ലിം ഓൾ-എൽഇഡി ക്വാഡ് ഹെഡ് ലൈറ്റുകൾ എന്നിവയും അവതരിപ്പിക്കുന്നു.

കൃത്യതയോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന ജാഗ്വാ൪ എഫ്-പേസ് എസ് വി ആറിന്റെ ഇന്റീരിയറിൽ പുതിയ ഡ്രൈവ് സെലക്ട൪, ബിസ്പോക്ക് എസ് വി ആ൪ സ്പ്ലിറ്റ് റിം  സ്റ്റിയറിംഗ് വീൽ, പുതിയ സ്പോ൪ട്ടി സെന്റ൪ കൺസോൾ, പുതിയ പിവി പ്രോ ഇ൯ഫോടെയ്൯മെന്റും ക്യാബി൯ എയ൪ ഐണൈസേഷനും സഹിതമുളള സുഗമമായി സംയോജിപ്പിച്ചിട്ടുളള സെ൯ട്രലി മൊണ്ടഡ് 28.95 cm (11.4) കേ൪വ്ഡ് ഗ്ലാസ് എച്ച് ഡി സ്ക്രീ൯ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

സോഫ്റ്റ് വെയ൪- ഓവ൪-ദ-എയ൪ (സോട്ട) കേപ്പബിലിറ്റിയും ഏറ്റവും പുതിയ 3ഡി സറൗണ്ട് ക്യാമറ സാങ്കേതികവിദ്യ എന്നിവയടക്കമുള്ള സാങ്കേതികവിദ്യകളുടെ ശേഖരവും ജാഗ്വാ൪ എഫ്-പേസ് എസ് വി ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  151.2 ലക്ഷം രൂപ മുതലാണ് ജാഗ്വാ൪ എഫ്-പേസ് എസ് വി ആറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ