ഇന്ത്യയിൽ ഫോർമുല ഇ അരങ്ങേറ്റത്തിന് തയ്യാറായി ജാഗ്വാർ ടിസിഎസ് റേസിംഗ്

By Web TeamFirst Published Feb 7, 2023, 6:34 PM IST
Highlights

ഹുസൈൻ സാഗർ തടാകത്തിൻറെ തീരത്ത് സ്ഥിതി ചെയ്യുന്ന 2.83 കിലോമീറ്റർ സ്ട്രീറ്റ് സർക്യൂട്ടിലൂടെയുള്ള 32 ലാപ്പുകൾ മത്സരത്തിൽ ഉൾപ്പെടുന്നതായും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 

ജാഗ്വാർ ടിസിഎസ് റേസിംഗ് അതിന്റെ എക്കാലത്തെയും മികച്ച ഓൾ-ഇലക്‌ട്രിക് റേസ് കാറായ ഐ-ടൈപ്പ് 6, 2023 ഗ്രീൻകോ ഹൈദരാബാദ് ഇ-പ്രിക്‌സിൽ ഫെബ്രുവരി 11 ന് 2023 എബിബി എഫ്‌ഐഎ ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ നാലാം റൗണ്ടിൽ ഇന്ത്യയിൽ അവതരിപ്പിക്കും. ഹുസൈൻ സാഗർ തടാകത്തിൻറെ തീരത്ത് സ്ഥിതി ചെയ്യുന്ന 2.83 കിലോമീറ്റർ സ്ട്രീറ്റ് സർക്യൂട്ടിലൂടെയുള്ള 32 ലാപ്പുകൾ മത്സരത്തിൽ ഉൾപ്പെടുന്നതായും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വെറും 2.8 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ ജാഗ്വാർ ഐ-ടൈപ്പ് 6 ന് കഴിയും. 322 കിലോമീറ്റർ വേഗതയാണ് ഇതിന് അവകാശപ്പെടുന്നത്. ഡ്രൈവർമാരായ മിച്ച് ഇവാൻസും സാം ബേർഡും ജനുവരിയിൽ ദിരിയ ഡബിൾ-ഹെഡറിലെ മികച്ച പ്രകടനത്തെത്തിന് ശേഷം കൂടുതൽ പോയിൻറുകളും പോഡിയങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. രണ്ടും മൂന്നും റൗണ്ടുകളിൽ സാം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി, മിച്ച് യഥാക്രമം പത്താം സ്ഥാനത്തും ഏഴാം സ്ഥാനത്തും ഫിനിഷ് ചെയ്‌ത് പോയിൻറുകൾ നേടി. യോഗ്യതാ റൗണ്ടിലും മൂന്നാം റൗണ്ടിൻറെ ആദ്യ ഘട്ടങ്ങളിലും മിച്ച് ഒന്നാമതെത്തിയിരുന്നു.

ജാഗ്വാർ ടിസിഎസ് റേസിംഗിൻറെ ഔദ്യോഗിക വിതരണക്കാരായി ഏയ്റോയുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചതായും കമ്പനി പറയുന്നു. പെയിൻറ് വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ഏയ്റോ പരമ്പരാഗത കാർ പെയിൻറിന് സമൂലമായ ബദൽ വാഗ്ദാനം ചെയ്യുന്നു, അവിശ്വസനീയമാം വിധം കാര്യക്ഷമതയും സുസ്ഥിരവുമായ നിർമ്മാണവും ഉപയോഗ പ്രക്രിയയും സാധ്യമായ വിപുലമായ, ഫിലിം അധിഷ്ഠിത മെറ്റീരിയൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്  ബദൽ ഒരുക്കുകയാണ് എയ്റോ . ഏയ്റോ-യുടെ സെൽഫ്-ഹീലിംഗ് ഫിലിം സിസ്റ്റം ജാഗ്വാർ ഐ-ടൈപ്പ് 6-ൻറെ പുതിയ കറുപ്പ്, വെളുപ്പ്, സ്വർണ്ണ വാഹനങ്ങളിലാണ് ഉപയോഗിക്കുന്നത്. അവിശ്വസനീയമാം വിധം ഈടുനിൽക്കുന്നതും ഭാരം കുറഞ്ഞതുമായ ഏയ്റോ-യുടെ സാങ്കേതികവിദ്യ മറ്റ് കോട്ടിംഗിങ് രീതികളെ അപേക്ഷിച്ച് മികച്ച കാഠിന്യം പ്രദാനം ചെയ്യുന്ന യൂറിതെയ്ൻ ഫിലിം കെമിസ്ട്രിയെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്പ്രേ പ്രയോഗിച്ച പെയിൻറുകളേക്കാൾ 60 ശതമാനം ഭാരം കുറവാണ്. സീറോ കാർബൺ പുറന്തള്ളുന്നത്, അസ്ഥിരമായ ഓർഗാനിക് സംയുക്തങ്ങളോ (വിഒസീഎസ്) പോളി വിനൈൽ ക്ലോറൈഡ് (പിവിസി) സംയുക്തങ്ങളോ അടങ്ങിയിട്ടില്ലാത്തതും പാരിസ്ഥിതിക നേട്ടങ്ങൾക്ക് കാരണമാകുന്നു, ഏയ്റോ യുടെ ഉൽപ്പന്നം ലോകത്തിലെ ആദ്യത്തെ നെറ്റ് കാർബൺ സീറോ സ്പോർട്സിൽ ടീമിൻറെ പങ്കാളിത്തത്തെ ഉയർത്തിപിടിക്കുന്നു.

click me!