വാക്ക് പാലിച്ച് ലാന്‍ഡ് റോവര്‍; പുത്തന്‍ ഡിസ്‍കവറി സ്‍പോര്‍ട്ട് എത്തി

By Web TeamFirst Published Feb 17, 2020, 9:30 AM IST
Highlights

ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ്‌റോവറിന്റെ പുതിയ പതിപ്പ് ഡിസ്‌കവറി സ്‌പോര്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 

ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ്‌റോവറിന്റെ പുതിയ പതിപ്പ് ഡിസ്‌കവറി സ്‌പോര്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 57. 06 ലക്ഷം മുതല്‍ 60.89 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ വില. എസ് വേരിയന്റിന് 57.06 ലക്ഷം രൂപയും ആര്‍ ഡൈനാമിക് എസ്ഇ ട്രിം വേരിയന്റിന് 60.89 ലക്ഷം രൂപയാണ് നിരക്കുകള്‍.

5+2 കാബിന്‍ ലേഔട്ടിലുള്ള വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡും മധ്യനിരയും പൂര്‍ണമായും പരിഷ്‌കരിച്ചിരിക്കുന്നു. 4ജി വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്, ലാന്‍ഡ്‌റോവര്‍ ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ ഇന്‍ഫോടെയ്ന്‍മെന്റ്, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ചാര്‍ജിംഗ് ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഎസ്6 2.0 പെട്രോള്‍ വേരിയന്റില്‍ 245 ബിഎച്ച്പിയും 365എന്‍എംടോര്‍ക്കുമുള്ളപ്പോള്‍ ഡീസല്‍ വിഭാഗത്തില്‍ 177 ബിഎച്ച്പിയും 430 എന്‍എം ടോര്‍ക്കുമാണുള്ളത്.

പുതിയ നിരയിലുള്ള ലാന്‍ഡ്‌റോവര്‍ സ്‌പോര്‍ട്ട് , ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ പ്രീമിയം ട്രാന്‍സ്‌വേഴ്‌സ് ആര്‍ക്കിടെക്ചര്‍ (പിടിഎ) പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. ഏവരേയും ആകര്‍ഷിക്കുന്ന ഡിസൈനിലാണ് പുതിയ പതിപ്പിന്റെ ഡിസൈന്‍, ഗ്രില്ലേ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടില്ല. ബംപര്‍ ഡിസൈനില്‍ പുതുമകളേറെയുണ്ട്. ചുവപ്പ്-കറുപ്പ് നിറങ്ങളുടെ കോംപിനേഷനില്‍ മികച്ച ലുക്കിലാണ് എസ്‌യുവി വിപണിയിലെത്തുക.

ലാന്‍ഡ്‌റോവര്‍ ആഗോള നിരയില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തതിന് പിന്നാലെ കഴിഞ്ഞ മാസം അവസാനം പുതുനിര റേഞ്ച് റോവര്‍ ഇവോക്കിനെ ഇന്ത്യയിലെത്തിച്ചിരുന്നു. ഇതിനു തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ ഡിസ്‌കവറി സ്‌പോര്‍ട്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തിയിരിക്കുന്നത്. 

click me!