
രാജ്യത്തെ മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളില്‍ ഒന്നായ ജെഎസ്‍ഡബ്ല്യു ഗ്രൂപ്പ് (JSW Group) തങ്ങളുടെ ജീവനക്കാർക്ക് പുതുവർഷ ഇൻസെന്‍റീവ് പ്രഖ്യാപിച്ചു. 2022 ജനുവരി ഒന്നു മുതൽ ഇലക്ട്രിക് വാഹനം (Electric Vehicle) വാങ്ങുന്ന തൊഴിലാളികൾക്ക് കമ്പനി മൂന്നു ലക്ഷം രൂപ വാഗ്‍ദാനം ചെയ്യുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു പ്രമുഖ ഇന്ത്യൻ കോർപ്പറേറ്റ് സ്ഥാപനത്തിന്റെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജെഎസ്‍ഡബ്ല്യു ഗ്രൂപ്പ് പ്രഖ്യാപിച്ച പ്രോത്സാഹന പദ്ധതി ഇന്ത്യയില്‍ ഉടനീളമുള്ള അതിന്റെ എല്ലാ ജീവനക്കാർക്കും ബാധകമാണ്. ഇൻറർനാഷണൽ എനർജി ഏജൻസിയുടെ (ഐഇഎ) ഇന്ത്യയുടെ ദേശീയമായി നിർണ്ണയിക്കപ്പെട്ട സംഭാവനകളും (എൻഡിസി) സുസ്ഥിര വികസന സാഹചര്യങ്ങളും (എസ്‌ഡിഎസ്) വിന്യസിച്ചിരിക്കുന്ന കമ്പനിയുടെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയം, 2022 ജനുവരി 1 മുതൽ അതിന്റെ രാജ്യവ്യാപകമായ തൊഴിലാളികൾക്ക് പ്രാബല്യത്തിൽ വരും എന്ന് കമ്പനി പ്രസ്‍താവനയില്‍ അറിയിച്ചു.
ടാറ്റ മുതൽ ബിഎംഡബ്ല്യു വരെ; ഇതാ ഇന്ധന മാറ്റത്തിന്‍റെ ഗിയറിട്ട ചില കാര്‍ ലോഞ്ചുകൾ
ജെഎസ്‍ഡബ്ല്യു ഗ്രൂപ്പ് പ്രഖ്യാപിച്ച പുതിയ ഇവി നയം ജീവനക്കാർക്ക് ഇരുചക്ര, നാലു ചക്ര ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് പ്രോത്സാഹനം നല്‍കുന്നത് ഉള്‍പ്പെടയുള്ള വിവിധ കാര്യങ്ങള്‍ ഉൾപ്പെടുന്നു. മാത്രവുമല്ല, എല്ലാ ജെഎസ്‍ഡബ്ല്യു ഓഫീസുകളിലും ജീവനക്കാർക്കായി പ്ലാന്റ് ലൊക്കേഷനുകളിലും കമ്പനി സൗജന്യമായി പ്രത്യേക ചാർജിംഗ് സ്റ്റേഷനുകളും ഇലക്ട്രിക് വാഹനങ്ങൾക്കായി പാർക്കിംഗ് സ്ലോട്ടുകളും ഈ നയം വാഗ്ദാനം ചെയ്യുന്നു. ജീവനക്കാർക്ക് ഇടയിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നയമെന്ന് കമ്പനി അറിയിച്ചു.
“2070-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാൻ ഇന്ത്യ പരിശ്രമിക്കുമെന്ന് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഗ്ലാസ്‌ഗോ COP26 മീറ്റിംഗിൽ പ്രഖ്യാപിച്ചത് മുതൽ, ജെഎസ്‍ഡബ്ല്യു ഗ്രൂപ്പിന്റെ പുതിയ EV നയം EV-കളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്ന സവിശേഷമായ ഒരു സംരംഭമാണ്.." ജെഎസ്‍ഡബ്ല്യു ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡാൽ പറഞ്ഞു.
ഇന്ത്യയിൽ, ഗ്രീൻ മൊബിലിറ്റിയിലേക്ക് പ്രവേശനം സാധ്യമാക്കുന്നു എന്നും ആഘാതങ്ങൾ കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകും എന്നും അദ്ദേഹം വ്യക്തമാക്കി. 2070-ഓടെ ഇന്ത്യയെ നെറ്റ്-സീറോയിലേക്ക് മാറ്റുന്നതിന് കോർപ്പറേറ്റ്, സർക്കാർ സ്ഥാപനങ്ങൾക്കിടയിൽ അഭിലാഷം വളർത്തിയെടുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“പരമ്പരാഗത IC എഞ്ചിൻ വാഹനങ്ങളേക്കാൾ ഇലക്‌ട്രിക് വാഹനങ്ങൾ കൂടുതൽ കാര്യക്ഷമമായതിനാൽ, 2022 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ജെഎസ്‍ഡബ്ല്യു EV നയം മറ്റുള്ളവർക്ക് പിന്തുടരാനുള്ള ഒരു മാനദണ്ഡം സ്ഥാപിക്കും. ഇവികൾ പരിസ്ഥിതി സൗഹൃദം മാത്രമല്ല, ചെലവ് കുറഞ്ഞതുമാണ്.." ജെഎസ്‍ഡബ്ല്യു ഗ്രൂപ്പിന്റെ പ്രസിഡന്റും CHRO യുമായ ദിലീപ് പട്ടനായക് പറഞ്ഞു.
ഈ വണ്ടികള്‍ വാങ്ങാന്‍ കൂട്ടയടി, വാശിയോടെ കമ്പനികള്‍, എത്തുന്നത് 23 പുതിയ മോഡലുകള്‍!
സ്റ്റീൽ, ഊർജം, ഇൻഫ്രാസ്ട്രക്ചർ, സിമന്‍റ്സ്, പെയിന്‍റ്സ്, വെഞ്ച്വർ ക്യാപിറ്റൽ, സ്‌പോർട്‌സ് തുടങ്ങി വിവിധ മേഖലകളിൽ ജെഎസ്‍ഡബ്ല്യു ഗ്രൂപ്പ് ഉൾപ്പെടുന്നു. ജീവനക്കാർക്കായി ഇവി നയം പ്രഖ്യാപിക്കുന്നതിനു പുറമേ, രാജ്യത്ത് ഇവി വാങ്ങലില്‍ തങ്ങളാൽ കഴിയുന്ന സംഭാവനകൾ ചെയ്യാൻ അവരെ സഹായിക്കും. കമ്പനി സ്വയം ഒരു CO2 എമിഷൻ ടാർഗെറ്റും സജ്ജമാക്കിയിട്ടുണ്ട്. ജെഎസ്‍ഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായ ജെഎസ്‍ഡബ്ല്യു സ്റ്റീൽ, കാലാവസ്ഥാ വ്യതിയാന നയം സ്വീകരിക്കുകയും 2030-ഓടെ 2005-ലെ അടിസ്ഥാന വർഷത്തേക്കാൾ 42 ശതമാനം CO2 പുറന്തള്ളൽ കുറയ്ക്കൽ ലക്ഷ്യം വെക്കുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്‍നാട്ടില്‍ വണ്ടിക്കമ്പനികള്‍ 'ക്യൂ' നിന്ന് നിക്ഷേപം, ഈ കമ്പനിയുടെ വക 1200 കോടി!