330 കിലോമീറ്റർ മൈലേജുള്ള ബൈക്കുമായി കബീറ മൊബിലിറ്റി

Published : Mar 17, 2023, 11:55 PM IST
330 കിലോമീറ്റർ മൈലേജുള്ള ബൈക്കുമായി കബീറ മൊബിലിറ്റി

Synopsis

മോട്ടോർസൈക്കിളിന് 330 കിലോമീറ്റർ റൈഡിംഗ് റേഞ്ച് കമ്പനി അവകാശപ്പെടുന്നു. ഇത് 8.1 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കും. രണ്ട് മണിക്കൂറിനുള്ളിൽ ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

ലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ കബീറ മൊബിലിറ്റിയുടെ ശ്രേണിയിൽ നിലവിൽ മൂന്ന് വാഹനങ്ങളുണ്ട്. KM3000, KM4000, ഹെര്‍മീസ് 75 എന്നിവ. ഇപ്പോൾ, തങ്ങളുടെ വരാനിരിക്കുന്ന ഫ്‌ളാഗ്ഷിപ്പ് മോഡലായ ഒരു പുതിയ മോട്ടോർസൈക്കിളിന്‍റെ പണിപ്പുരയിലാണെന്ന് കമ്പനി വെളിപ്പെടുത്തി. KM5000 എന്ന് വിളിക്കപ്പെടുന്ന ഇത് ഒരു ഇലക്ട്രിക് ക്രൂയിസർ ആയിരിക്കും. മോട്ടോർസൈക്കിളിന് 330 കിലോമീറ്റർ റൈഡിംഗ് റേഞ്ച് കമ്പനി അവകാശപ്പെടുന്നു. ഇത് 8.1 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കും. രണ്ട് മണിക്കൂറിനുള്ളിൽ ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

KM5000 ഒരു ക്രൂയിസർ ആയിരിക്കും. മോട്ടോർസൈക്കിളിന്റെ പിൻസീറ്റ് നീക്കം ചെയ്യാവുന്നതായിരിക്കും. അതിനാൽ, ലഗേജ് മൌണ്ട് ചെയ്യുന്നത് എളുപ്പമായിരിക്കും. . ബാറ്ററി ചാർജ് ചെയ്യാൻ ഉപയോഗിക്കാവുന്ന ഓൺബോർഡ് ചാർജറുമായാണ് ഇലക്ട്രിക് മോട്ടോർസൈക്കിൾ എത്തുന്നത്. ഇതിനുപുറമെ, മിഡ്-ഡ്രൈവ് പവർട്രെയിനും അപ്‌ഡേറ്റ് ചെയ്‌ത സവിശേഷതകളും ഉൾക്കൊള്ളുന്ന KM3000, KM4000 എന്നിവയുടെ പ്രോ വേരിയന്റുകളും പുറത്തിറങ്ങും.

അൽ അബ്ദുല്ല ഗ്രൂപ്പ് അടുത്തിടെയാണ് കബീറ മൊബിലിറ്റിയിൽ 50 മില്യൺ ഡോളർ നിക്ഷേപിച്ചത്.   പുതിയ നിക്ഷേപം സുരക്ഷിതമായതോടെ, കബീറ മൊബിലിറ്റി അതിന്റെ ധാർവാഡ് പ്ലാന്റിൽ നിർമ്മാണ പ്രക്രിയ വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു. ഉത്തരേന്ത്യൻ വിപണിയുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഉത്തർപ്രദേശിൽ ഒരു ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ബ്രാൻഡിന് പദ്ധതിയുണ്ട്. ഇതുകൂടാതെ, വർഷാവസാനത്തോടെ സ്റ്റോർ ശൃംഖല 30ൽ നിന്ന് 100 ആക്കി ഉയർത്തി ദേശീയ സാന്നിധ്യം വിപുലീകരിക്കാനും ബ്രാൻഡ് പ്രവർത്തിക്കുന്നു.

"ഇലക്‌ട്രിക് ബൈക്കുകൾ വ്യവസായത്തിലെ വളർച്ചയ്ക്ക് ഉത്തേജകമായി മാറും, ഈ നിക്ഷേപത്തിലൂടെ, കബീറ മൊബിലിറ്റിയെ നയിക്കാൻ ഒരുങ്ങുകയാണ്. പവർട്രെയിനിൽ കഴിഞ്ഞ അഞ്ച് വർഷമായി ഗവേഷണ-വികസനത്തിലാണ് ഞങ്ങളുടെ നിരന്തരമായ ശ്രദ്ധ.  സാങ്കേതികവിദ്യാ വികസനം കബീറ മൊബിലിറ്റിക്ക് വഴിയൊരുക്കി, ഇലക്ട്രിക് ബൈക്ക് സെഗ്‌മെന്റിന്റെ ഏകദേശം 30 ശതമാനവും പിടിച്ചെടുക്കാനും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു വ്യവസായ നേതാവായി ഉയർന്നുവരാനും ഞങ്ങളെ പ്രാപ്തരാക്കും " കബീറ മൊബിലിറ്റിയുടെ സിഇഒ ജയ്‌ബിർ സിവാച്ച് വ്യക്തമാക്കി. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
ഡിഫൻഡർ ലുക്ക്, അവിശ്വസനീയമായ കരുത്ത്; ഈ ചൈനീസ് എസ്‍യുവി ഇന്ത്യയിലേക്ക്