ലോക്ക് ഡൗണിനിടെ കാറില്‍ കറങ്ങി അപകടം; പൊലീസിനോട് നടി പറഞ്ഞത് പച്ചക്കള്ളം!

Web Desk   | Asianet News
Published : Apr 05, 2020, 03:33 PM IST
ലോക്ക് ഡൗണിനിടെ കാറില്‍ കറങ്ങി അപകടം; പൊലീസിനോട് നടി പറഞ്ഞത് പച്ചക്കള്ളം!

Synopsis

ലോക്ക് ഡൗണ്‍  ലംഘിച്ച് സുഹൃത്തുമൊത്ത് ആഡംബര കാറുമായി കറങ്ങാനിറങ്ങിയ നടിക്കും സുൃത്തിനും കിട്ടിയത് മുട്ടന്‍പണി

ലോക്ക് ഡൗണ്‍  ലംഘിച്ച് സുഹൃത്തുമൊത്ത് ആഡംബര കാറുമായി കറങ്ങാനിറങ്ങിയ നടിക്കും സുഹൃത്തിനും കിട്ടിയത് മുട്ടന്‍പണി.  ഇവർ സഞ്ചരിച്ച കാർ തൂണിൽ ഇടിക്കുകയായിരുന്നു.

കന്നഡ സിനിമാ താരം ഷർമിള മാന്ദ്രെയും സുഹൃത്ത് കെ ലോകേഷ് വസന്തും സഞ്ചരിച്ച വാഹനമാണ് ബെംഗളൂരുവിൽ അപകടത്തിൽപെട്ടത്. ശനിയാഴ്ച അർധ രാത്രിയായിരുന്നു സംഭവം. വസന്ത് നഗറിനടുത്ത് ഇവർ സഞ്ചരിച്ച കാർ തൂണിൽ ഇടിക്കുകയായിരുന്നു.  നടിയുടെ മുഖത്ത് പരിക്കേറ്റു. സുഹൃത്തിന്‍റെ കൈകള്‍ക്ക് പൊട്ടലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ആഡംബര കാർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

അപകടം നടന്നയുടന്‍ പൊലീസ് സ്ഥലത്തെത്തി. അപകടം നടന്നത് ജയനഗറിലാണെന്നാണു ആദ്യം പറഞ്ഞത്. അതിനിടെ അവിടെയുണ്ടായിരുന്ന ഒരാൾ താനാണ് കാർ ഓടിച്ചതെന്ന് അവകാശപ്പെട്ടു. ഇയാളോടു രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടതോടെ ഇയാള്‍ മൊഴി മാറ്റി. അശ്രദ്ധവും അപകടകരവുമായി വാഹനമോടിച്ചതിന് ഐപിസി 279, 337 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

ജയഗനറിലാണ് അപകടം നടന്നതെന്ന് പറഞ്ഞത് കള്ളമാണെന്നും വസന്ത് നഗറിലാണ് അപകടമുണ്ടായതെന്നും അന്വേഷണത്തില്‍ വ്യക്തമായി. തെറ്റായ വിവരം നൽകി കാർ കടത്താൻ ശ്രമം നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. 


 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!