കവാസാക്കി മോഡലുകളുടെ വിലകൾ പുതുക്കി

By Web TeamFirst Published May 18, 2020, 2:33 PM IST
Highlights

ജാപ്പനീല് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവാസാക്കി മോട്ടോഴ്‌സ് ഇന്ത്യ തിരഞ്ഞെടുത്ത മോഡലുകളുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ചു.  

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവാസാക്കി മോട്ടോഴ്‌സ് ഇന്ത്യ തിരഞ്ഞെടുത്ത മോഡലുകളുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ചു. വെർസിസ് 1000, ഡബ്ല്യു 800, കെഎക്സ് സീരീസ്, കെ‌എൽ‌എക്സ് സീരീസ് തുടങ്ങിയ മോഡലുകളുടെ വില പട്ടികയിൽ ഉൾപ്പെടുന്നു. 

വെർസിസ് 1000, ഡബ്ല്യു 800 എന്നിവ സ്ട്രീറ്റ് ലീഗൽ  മോഡലുകളാണ് എന്നാൽ കെഎക്സ്, കെഎൽഎക്സ് സീരീസ് മോട്ടോർസൈക്കിളുകൾ ട്രാക്ക്-ഫോക്കസ് ചെയ്തവയാണ്.

ലിസ്റ്റുചെയ്ത മോഡലുകൾക്ക് പുറമേ, ബിഎസ് 6 നിലവാരത്തിലുള്ള നിൻജ 650 വിപണിയിൽ ഉടനെ  അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. 6.24 ലക്ഷം രൂപ എക്സ്ഷോറൂം വിലയാണ് നിലവിലെ മോഡലിന്.  ബി എസ് 6 നിലവാരത്തിലുള്ള Z650 എന്ന നേക്കഡ് ബൈക്കും ഉടൻ തന്നെ വിപണിയിൽ എത്തും . രണ്ട് മോട്ടോർസൈക്കിളുകളുടെയും പ്രീ-ബുക്കിംഗ് നിലവിൽ രാജ്യത്തെ വിവിധ ഡീലർഷിപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്.  

2020 മോഡല്‍ കവസാക്കി നിഞ്ച 650 അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ബിഎസ് 6 പാലിക്കുന്ന മോട്ടോര്‍സൈക്കിളിന് 6.24 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ 35,000 രൂപ കൂടുതല്‍. ബിഎസ് 6 പാലിക്കുന്ന 2020 മോഡലിന് 6.45 ലക്ഷത്തിനും 6.75 ലക്ഷത്തിനുമിടയില്‍ വില പ്രതീക്ഷിക്കാമെന്നാണ് ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യ കവസാക്കി മോട്ടോഴ്‌സ് (ഐകെഎം) പ്രസ്താവിച്ചിരുന്നത്. കമ്പനി വെബ്‌സൈറ്റിലും ബുക്കിംഗ് നടത്താം. കവസാക്കി ഡീലര്‍ഷിപ്പുകള്‍ തുറക്കുന്നതോടെ ഡെലിവറി ആരംഭിക്കും. മോട്ടോര്‍സൈക്കിള്‍ തദ്ദേശീയമായി ഇന്ത്യയില്‍ നിര്‍മിക്കുകയാണ്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കാനൊരുങ്ങുകയാണ് കവസാക്കി എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഡവര്‍ എന്നു പേര് നല്‍കിയ വൈദ്യുത വാഹനത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കവസാക്കിയുടെ സാമൂഹ്യ മാധ്യമ പേജുകളില്‍ അഞ്ച് ഹ്രസ്വ വീഡിയോകളാണ് പങ്കുവെച്ചിരിക്കുന്നത്. കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് മോഡലാണിത്. 

ടീസറുകളില്‍ കാണുന്നതനുസരിച്ച് ഫുള്ളി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളാണ് കവസാക്കി എന്‍ഡവര്‍. വളരെ ഉല്‍സാഹിയെന്ന് തോന്നിപ്പിക്കുന്ന അഗ്രസീവ് ഡിസൈന്‍ ലഭിച്ചു. ഇരട്ട എല്‍ഇഡി ഹെഡ്‌ലാംപ് സംവിധാനം, മസ്‌ക്യുലര്‍ ഇന്ധന ടാങ്ക്, സവിശേഷ റൈഡിംഗ് സ്റ്റാന്‍സ് എന്നിവ കാണാം. നിരവധി ഫീച്ചറുകളും ഇലക്ട്രോണിക്‌സ് പാക്കേജും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു. ഇവയില്‍ പലതും കവസാക്കി സ്വന്തമായി പാറ്റന്റ് നേടിയവയാണ്. തംബ് ബ്രേക്ക് ആക്റ്റിവേറ്റഡ് എനര്‍ജി റിക്കവറി സിസ്റ്റമായിരിക്കും ഇതിലൊന്ന്.

click me!