2021 മോഡൽ നിഞ്ച 250 മോഡലുമായി കവസാക്കി

Web Desk   | Asianet News
Published : Dec 02, 2020, 08:42 AM IST
2021 മോഡൽ നിഞ്ച 250 മോഡലുമായി കവസാക്കി

Synopsis

ജാപ്പനീസ് വിപണിയിൽ പുതിയ 2021 നിഞ്ച 250 അവതരിപ്പിച്ച് കവസാക്കി

ജാപ്പനീസ് വിപണിയിൽ പുതിയ 2021 നിഞ്ച 250 അവതരിപ്പിച്ച് കവസാക്കി. ഈ മാസം മുതൽ മെറ്റാലിക് കാർബൺ ഗ്രേ, KRT എഡിഷൻ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ പുതിയ മോഡൽ ലഭ്യമാകുമെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
6,43,500 യെൻ (4.57 ലക്ഷം രൂപ) ആണ് മെറ്റാലിക് കാർബൺ ഗ്രേ പതിപ്പിന്റെ വില. 

248 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. മുൻവശത്ത് 310 mm, പിന്നിൽ 220 mm  ഇടംപിടിച്ചിരിക്കുന്നത്. റൈഡറിന്റെ സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും കവസാക്കി നൽകുന്നുണ്ട്. ഇത് 12,500 rpm-ൽ 36.2 bhp പവറും 10,000 rpm-ൽ 23 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സാണ് ബൈക്കിലുള്ളത്.

പുതിയ കളർ ഓപ്ഷനും ഗ്രാഫിക്സും മാത്രമാണ് 2021 മോഡൽ നവീകരണത്തിൽ അധികമായി ജാപ്പനീസ് ബ്രാൻഡ് ചേർത്തിരിക്കുന്നത്. മുൻമോഡലുകൾക്ക് സമാനമായി ട്വിൻ-പോഡ് എൽഇഡി ഹെഡ്‌ലൈറ്റ്, മസ്കുലർ ഡിസൈൻ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫെയറിംഗ് ഇന്റഗ്രേറ്റഡ് ഫ്രണ്ട് ബ്ലിങ്കറുകൾ, സ്പ്ലിറ്റ്-സ്റ്റൈൽ സാഡിൽ എന്നിവയെല്ലാം കമ്പനി അതേപടി മുമ്പോട്ടുകൊണ്ടുപോയിട്ടുണ്ട്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും റിയർ മോണോ-ഷോക്കുമാണ് സസ്‌പെൻഷൻ സജ്ജീകരണത്തിനായി കമ്പനി നൽകിയിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് വീലുകളിലും പെറ്റൽ-ടൈപ്പ് ഡിസ്കുകളാണ് വാഗ്ദാനം ചെയ്യുന്നത്.

നിഞ്ചയ്ക്കൊപ്പം നിരവധി ഓപ്ഷണൽ ആക്സസറികളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ റിയർ സീറ്റ് കൗൾ, വലിയ വിൻഡ്ഷീൽഡ്, ഡിസി പവർ സോക്കറ്റ്, റേഡിയേറ്റർ സ്ക്രീൻ എന്നിവയെല്ലാം ഉൾപ്പെടും.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം