ഈ ബൈക്കുകളെ തിരികെ വിളിക്കുന്നു

By Web TeamFirst Published Jul 29, 2019, 4:50 PM IST
Highlights

എന്‍ഡ്യുറന്‍സ് കമ്പനിയുടെ ഫ്രണ്ട് ബ്രേക്ക് മാസ്റ്റര്‍ സിലിണ്ടറില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 1,358 യൂണിറ്റുകളെ തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കവസാക്കിയുടെ നിഞ്ച 300 എബിഎസ് മോഡലുകളെ  തിരിച്ചു വിളിച്ച് കമ്പനി. എന്‍ഡ്യുറന്‍സ് കമ്പനിയുടെ ഫ്രണ്ട് ബ്രേക്ക് മാസ്റ്റര്‍ സിലിണ്ടറില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 1,358 യൂണിറ്റുകളെ തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2018 മുതല്‍ തദ്ദേശീയമായ വാഹനഘടകങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച ബൈക്കുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ബൈക്ക് ഉടമകളെ കവസാക്കി ഡീലര്‍മാര്‍ ബന്ധപ്പെടും. തകരാറ് കണ്ടെത്തിയ മാസ്റ്റര്‍ സിലിണ്ടര്‍ സൗജന്യമായി മാറ്റി നല്‍കുമെന്ന് ഇന്ത്യ കവസാക്കി മോട്ടോഴ്‌സ് വ്യക്തമാക്കി.

2013 -ലാണ് കവാസാക്കി നിഞ്ച 300 ഇന്ത്യയില്‍ എത്തിയത്. ശേഷം പുതിയ നിഞ്ച 400 -നെയും അവതരിപ്പിച്ചു. 296 സിസി പാരലല്‍, ഇരട്ട സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്‍റ ഹൃദയം. ഈ മോട്ടോര്‍ 38bhp കരുത്തും 27Nm torque ഉം ഉല്‍പ്പാദിപ്പിക്കും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 
 

click me!