നിഞ്ച ZX-25Rനെ അവതരിപ്പിച്ച് കവാസാക്കി

Web Desk   | Asianet News
Published : Jun 13, 2020, 03:00 PM IST
നിഞ്ച ZX-25Rനെ അവതരിപ്പിച്ച് കവാസാക്കി

Synopsis

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവസാക്കി ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്പോര്‍ട്സ് ബൈക്കായ നിഞ്ച ZX-25R -നെ അവതരിപ്പിച്ചു. 

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവസാക്കി ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്പോര്‍ട്സ് ബൈക്കായ നിഞ്ച ZX-25R -നെ അവതരിപ്പിച്ചു. ന്യൂസിലന്‍ഡിലാണ് ബൈക്കിനെ ആദ്യമായി കമ്പനി അവതരിപ്പിച്ചത്. ബൈക്കിന്റെ വില 15,990 ന്യൂസിലന്‍ഡ് ഡോളര്‍ (ഏകദേശം 7.89 ലക്ഷം രൂപ) ആണ്. 

2019 -ലെ ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കവസാക്കി നിഞ്ച ZX-25R ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ZX-6R -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിഞ്ച ZX-25 R ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരു എല്‍ഇഡി ടെയില്‍ ലാമ്പ്, ഇരട്ട-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുന്നു. ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്വിക്ക്-ഷിഫ്റ്റര്‍, രണ്ട് പവര്‍ മോഡുകള്‍ എന്നിവ ബൈക്കിന്റെ ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളില്‍ ഉള്‍പ്പെടുന്നു.

249 സിസി, ഇന്‍ലൈന്‍-നാല് സിലിണ്ടര്‍ എഞ്ചിന്‍ ആണ് ബൈക്കിൽ. ഇത് പരമാവധി 40 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. കരുത്തും ടോര്‍ഖും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 

ബൈക്കിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചു. ബൈക്കിന്റെ ഡെലിവറി ഈ വര്‍ഷം അവസാനത്തേടെ ആരംഭിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. ബൈക്കിനെ നിലവിൽ ന്യൂസിലന്‍ഡിലാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും പ്രീ-ബുക്കിങ് മറ്റിടങ്ങളില്‍ നിന്ന് ലഭിച്ചാല്‍ എത്തിച്ച് നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്നാണ് സൂചന.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
വില കൂടിയ എസ്‌യുവി തകരാറിലായി! കമ്പനി 75 ലക്ഷം രൂപ തിരികെ നൽകാൻ കോടതി ഉത്തരവ്