മഞ്ഞമഞ്ഞ ബള്‍ബുകള്‍ മിന്നിമിന്നി കത്തുമ്പോള്‍ ചെയ്യേണ്ടതെന്ത്?

By Web TeamFirst Published Aug 20, 2020, 11:54 PM IST
Highlights

ട്രാഫിക്ക് സിഗ്നല്‍ പോസ്റ്റിലെ മഞ്ഞ ലൈറ്റിനെപ്പറ്റി വലിയ അവഗാഹമില്ലാത്തവരാകും പലരും. അതു തെളിയുമ്പോള്‍ എങ്ങനെയെങ്കിലും അപ്പുറം കടക്കാനുള്ള മരണപ്പാച്ചിലിലായിരിക്കും പലരും. എന്നാല്‍ അങ്ങനെ ചെയ്യരുതെന്നും മഞ്ഞ ലൈറ്റ് തെളിയുമ്പോള്‍ ചെയ്യേണ്ടത് എന്തെന്നും വ്യക്തമാക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്

ട്രാഫിക്ക് സിഗ്നലിലെ പച്ച ലൈറ്റുകളെയും ചുവന്ന ലൈറ്റുകളെയും കുറിച്ച് നമുക്ക് നല്ല പിടിയുണ്ടാകും. പച്ച കണ്ടാല്‍ വണ്ടി മുന്നോട്ട് എടുക്കണമെന്നും ചുവപ്പു കത്തിയാല്‍ നിര്‍ത്തണമെന്നുമൊക്കെയുള്ള അറിവൊക്കെ ഭൂരിഭാഗം ഡ്രൈവര്‍മാര്‍ക്കും ഉണ്ടാകും. എന്നാല്‍ മഞ്ഞ ലൈറ്റിനെപ്പറ്റി വലിയ അവഗാഹമില്ലാത്തവരാകും പലരും. അതു തെളിയുമ്പോള്‍ എങ്ങനെയെങ്കിലും അപ്പുറം കടക്കാനുള്ള മരണപ്പാച്ചിലിലായിരിക്കും പലരും. എന്നാല്‍ അങ്ങനെ ചെയ്യരുതെന്നും മഞ്ഞ ലൈറ്റ് തെളിയുമ്പോള്‍ ചെയ്യേണ്ടത് എന്തെന്നും വ്യക്തമാക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അധികൃതര്‍ സിഗന്ലുകളുടെ ഉപയോഗത്തെപ്പറ്റി വ്യക്തമാക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം.

  • ട്രാഫിക് കൺട്രോൾ സിഗ്നലിൽ പച്ച (green) ലൈറ്റ് തെളിഞ്ഞ് കിടക്കുന്നത് കണ്ടാൽ അത് വാഹനം കടന്ന് പോവാനുള്ളതാണെന്ന് അറിയാം.
  • ചുവപ്പ് (red) ലൈറ്റ് തെളിഞ്ഞ് കിടക്കുന്നത് വാഹനം നിർത്താനുള്ളതും ആണെന്ന് അറിയാം.
  • മഞ്ഞ (amber) ലൈറ്റ് തെളിഞ്ഞ് കണ്ടാൽ നാം എന്ത് ചെയ്യണം❓❓❓
  • പച്ച ലൈറ്റ് തെളിഞ്ഞ് നിൽക്കുന്ന സമയത്ത് ചുവന്ന ലൈറ്റ് തെളിയേണ്ടതിന് മുന്നോടിയായി ആണ് മഞ്ഞ ലൈറ്റ് തെളിയുന്നത്. ആ ലൈറ്റ് കാണുകയാണെങ്കിൽ നമ്മുടെ വാഹനം......
  • പെഡസ്ട്രിയൻ ക്രോസിംഗും സ്റ്റോപ്പ് ലൈനും ഉള്ള സ്ഥലമാണെങ്കിൽ സ്റ്റോപ്പ് ലൈനിന് മുമ്പായി നിർത്തേണ്ടതാണ്.
  • സ്റ്റോപ്പ് ലൈൻ ഇല്ലെങ്കിലോ അത് മാഞ്ഞ് പോയതാണെങ്കിലോ പെഡസ്ട്രിയൻ ക്രോസിന് മുൻപായി നിർത്തേണ്ടതാണ്.
  • ഇനി സ്റ്റോപ്പ് ലൈനും പെഡസ്ട്രിയൻ ക്രോസിംഗും ഇല്ലെങ്കിൽ വാഹനം ആദ്യത്തെ ട്രാഫിക് ലൈറ്റ് സിഗ്നലിൽ നിർത്തേണ്ടതാണ്.
  • ഇനി ഇടവിട്ടിടവിട്ട് ആമ്പർ ലൈറ്റ് തെളിയിന്നുണ്ടെങ്കിൽ എന്ത് ചെയ്യണം ?
  • വാഹനത്തിൻ്റെ വേഗത കുറയ്ക്കുക.
  • പെഡസ്ട്രിയൻ ക്രോസിംഗിലെ കാൽനടയാത്രികനെ പോവാൻ അനുവദിക്കുക.
  • ജംഗ്ഷനിൽ പ്രവേശിച്ച വാഹനത്തെ പോവാൻ അനുവദിക്കുക.
  • മേൽപ്പറഞ്ഞ പ്രവൃത്തികൾക്ക് ശേഷം വാഹനം ശ്രദ്ധയോടെ മുന്നോട്ടെടുക്കാം.

ട്രാഫിക് കൺട്രോൾ സിഗ്നലിൽ മേൽ പറഞ്ഞ കാര്യങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്നത് മോട്ടോർ വാഹന ഡ്രൈവിംഗ് റെഗുലേഷൻ 2017 ൻ്റെ ലംഘനവും കോടതിയിൽ മാത്രം തീർപ്പ് കൽപ്പിക്കാവുന്ന ട്രാഫിക് നിയമ ലംഘനവുമാണ്.

click me!