എന്താണ് വാര്‍ണിംഗ് ട്രയാംഗിളുകള്‍? അവ സ്ഥാപിക്കുന്നത് എങ്ങനെ?

By Web TeamFirst Published Oct 24, 2020, 9:15 AM IST
Highlights

വാർണിംഗ് ട്രയാംഗിളുകളെക്കുറിച്ച് ബോധവല്‍ക്കരണവുമായി കേരള മോട്ടോര്‍വാഹന വകുപ്പ്

റോഡരികില്‍ ടയര്‍ മാറുന്നതിനിടെ മറ്റ് വാഹനങ്ങള്‍ തട്ടിയും തകരാറിലായി നിര്‍ത്തിയിട്ടിരിക്കുന്നു വാഹനങ്ങളുടെ പിന്നിലേക്ക് ഇടിച്ചുകയറിയും ജീവന്‍ നഷ്‍ടപ്പെടുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചുവരികയാണ്. മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉപയോഗിക്കാത്തതും ഇതിലെ അജ്ഞതയുമൊക്കെയാകും ഇത്തരം പല ദുരന്തങ്ങള്‍ക്കും കാരണം. ഈ സാഹചര്യത്തില്‍ വാർണിംഗ് ട്രയാംഗിളുകളെക്കുറിച്ച് ബോധവല്‍ക്കരണവുമായി എത്തിയിരിക്കുകയാണ് കേരള മോട്ടോര്‍വാഹന വകുപ്പ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അധികൃതര്‍ അപകടമുന്നറിയിപ്പ് സംവിധാനത്തെപ്പറ്റി വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം

അപകടസാധ്യതകളെപ്പറ്റി പഠന ഗവേഷണങ്ങളും ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങളും വരുന്നതിന് മുൻപേ , റോഡ് സുരക്ഷയെപ്പറ്റി ബോധവാനായിരുന്ന ഏതോ ഒരു ഡ്രൈവർ കണ്ടുപിടിച്ച സിഗ്നൽ സംവിധാനം. ഇങ്ങനെയെങ്കിലും അപകടമുന്നറിയിപ്പ് ചെയ്യാൻ കാണിച്ച ആ മഹാമനസ്‍കതയ്ക്ക്,  അജ്ഞാത സാരഥിക്ക് പ്രണാമം. സ്റ്റാൻന്റേർസൈസേഷൻ ഏതു മേഖലയിലും എന്ന പോലെ ട്രാഫിക് സിഗ്നൽ സംവിധാനങ്ങളിലും വന്നപ്പോൾ ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട മുന്നറിയിപ്പ് സംവിധാനമാണ് ഈ വാർണിംഗ് ട്രൈയാംഗിളുകൾ. 

പുതിയ വാഹനങ്ങളോടൊപ്പം ഇത്തരം ഒരു Warning Triangle നിർബന്ധമായും കരുതണമെന്ന് നിയമം അനുശാസിക്കുന്നു. എല്ലാ വാഹനങ്ങളോടൊപ്പം ഇത്തരം ഒരു Warning triangle വാഹനനിർമ്മാണക്കമ്പനികൾ നിർബന്ധമായും നൽകണമെന്നും നിഷ്‍കർഷിച്ചിട്ടുമുണ്ട്.

അടിയന്തിര ഘട്ടങ്ങളിൽ വാഹനം ക്യാരേജ് വേയിലോ (Carriage way) റോഡിന്റെ വശങ്ങളിലോ മറ്റുള്ള വാഹനങ്ങൾക്ക് തടസ്സമാകുന്ന അപകടകരമാംവിധം, മാറ്റാനാകാത്തവിധം നിർത്തിയിടേണ്ടി വരുമ്പോൾ ഈ Warning triangle വാഹനങ്ങൾ വരുന്ന ദിശയിൽ കുറഞ്ഞത് 30 മീറ്റർ അകലത്തിലായി വയ്ക്കുക. 

പ്രത്യേക ശ്രദ്ധയ്ക്ക് :

മറ്റുള്ള ഡ്രൈവർമാരുടെ ശ്രദ്ധ പെട്ടെന്ന് കിട്ടാവുന്നവിധവമാവണം ഇവ സ്ഥാപിക്കേണ്ടത്.
നമ്മുടെ വാഹനത്തിന്റെ റോഡിലേയ്ക്ക് തള്ളിനിൽക്കുന്ന ഭാഗം കവർ ചെയ്യുന്ന തരത്തിലും ആവണം റോഡിൽ വയ്ക്കണ്ടത്.

N.B. കഴിഞ്ഞ ദിവസം റോഡുവക്കിൽ ടയർ മാറുന്നതിനിടെ ഒരു സഹോദരൻ വാഹനം ഇടിച്ചു മരണപ്പെട്ട ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നാമോരോരുത്തരും ജാഗ്രത പാലിക്കുക.

*SAFETY TRIANGLE* അപകടസാധ്യതകളെപ്പറ്റി പഠന ഗവേഷണങ്ങളും ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങളും വരുന്നതിന് മുൻപേ , റോഡ്...

Posted by MVD Kerala on Monday, 19 October 2020
click me!