"മരണം വരെ സംഭവിക്കാം", കാറുകളില്‍ കുട്ടികളെ തനിച്ചിരുത്തുന്നതിനെതിരെ പൊലീസ്

By Web TeamFirst Published Jul 10, 2019, 3:10 PM IST
Highlights

പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്‍ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചിരുത്തി പുറത്തുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്‍ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചിരുത്തി പുറത്തുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനത്തിനുള്ളില്‍ തനിച്ചിരുത്തുന്ന സംഭവങ്ങള്‍  പല അപകടങ്ങള്‍ക്കും കാരണമാകുമെന്നും കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇത് ശിക്ഷാര്‍ഹമാണെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൊലീസ് വ്യക്തമാക്കി. 

ഇങ്ങനെ കുട്ടികളെ കാറിലിരുത്തി പോയാല്‍ ശ്വാസതടസ്സം നേരിട്ട് മരണം വരെ സംഭവിക്കാമെന്നും ഗിയര്‍/ഹാന്‍ഡ് ബ്രേക്ക് പ്രവര്‍ത്തിക്കപ്പെട്ടും എസി കൂളിങ് കോയലിലെ ചോര്‍ച്ച കാരണവും അപകടമുണ്ടായേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം
പൊതുസ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ വാഹനത്തിനുള്ളില്‍ തനിച്ചിരുത്തിയ ശേഷം മുതിര്‍ന്നവര്‍ വാഹനം ലോക്ക് ചെയ്തു പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് വരുന്നു. ഇത്തരം അശ്രദ്ധ മൂലം കുഞ്ഞുങ്ങളുടെ മരണം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നു.  ഇത്തരം അശ്രദ്ധകള്‍ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം പ്രകാരം ശിക്ഷാര്‍ഹവുമാണ്. 

click me!