പൊലീസ് ഓര്‍മ്മിപ്പിക്കുന്നു: "ആ ആംബുലന്‍സില്‍ പിടയുന്നത് ചിലപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമാകാം..."

By Web TeamFirst Published Jan 14, 2020, 2:10 PM IST
Highlights

ഓര്‍ക്കുക! ഇതുപോലൊരു ആംബുലന്‍സില്‍ ജീവനുവേണ്ടി പിടയുന്നത് ചിലപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമാകാം.
 

ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് സന്ദേശം പങ്കുവച്ച് കേരള പൊലീസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്‍റെ ബോധവല്‍ക്കരണം. 

ഗതാഗത നിയമത്തില്‍ 2019-ല്‍ വരുത്തിയ ഭേദഗതിയില്‍ ആംബുലന്‍സിന് വഴി നല്‍കാത്തത് നിയമലംഘനമായി ചേര്‍ത്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഈ കുറ്റത്തിന് 10,000 രൂപ പിഴ ഈടാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. പിന്നീട് ഇത് 5000 ആക്കി ചുരുക്കി. 

ആംബുലന്‍സിന് പുറമേ അടിയന്തരവാഹനങ്ങള്‍ക്കു വഴി നല്‍കിയില്ലെങ്കിലും ഈ ശിക്ഷ നല്‍കാനാണ് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങളാണ് പലപ്പോഴും ആംബുലന്‍സ് യാത്രകള്‍... സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് മറ്റൊരു ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നതും... നിരത്തുകളില്‍ മറ്റു വാഹനമോടിക്കുന്ന പലരും ആംബുലന്‍സിന് വഴി നല്‍കാന്‍ വിമുഖത കാണിക്കാറുണ്ട്.

ഓര്‍ക്കുക! ഇതുപോലൊരു ആംബുലന്‍സില്‍ ജീവനുവേണ്ടി പിടയുന്നത് ചിലപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമാകാം.

മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം ആംബുലന്‍സിന് വഴി മുടക്കുന്നതിനുള്ള പിഴ 5000 രൂപയാണ്.

click me!