പൊലീസ് പറയുന്നു: വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കുക

By Web TeamFirst Published Mar 20, 2020, 2:43 PM IST
Highlights

ഇക്കാര്യം ശ്രദ്ധിക്കാത്തവര്‍ക്കായി ഒരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് കേരള പൊലീസ്

ഓരോ ദിവസവും റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ത്തന്നെ തിരക്കേറിയ നിരത്തുകളില്‍ ജാഗ്രതയോടെ വേണം വാഹനവുമായി ഇറങ്ങാന്‍. കാരണം നമ്മുടെ ചെറിയ അശ്രദ്ധകള്‍ പോലും വലിയ അപകടങ്ങള്‍ വിളിച്ചു വരുത്തിയേക്കാം. 

റോഡുകളിലൂടെ വാഹനവുമായി ചീറിപ്പായുമ്പോള്‍ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണം.  വേഗം കൂടും തോറും മുന്നിലുള്ള വാഹനത്തിൽ നിന്നുള്ള അകലം കൂട്ടാൻ ശ്രമിക്കുക. മുന്നിലുള്ള വാഹനം വേഗത കുറച്ചാണ് ഓടിക്കുന്നതെങ്കിൽ പിന്നിലുള്ള വാഹനവും വേഗതകുറച്ചു അകലം പാലിക്കേണ്ടതാണ്. ഇക്കാര്യം ശ്രദ്ധിക്കാത്തവര്‍ക്കായി ഒരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് കേരള പൊലീസ്. ഒന്നിനു പിറകെ ഒന്നായി പരസ്‍പരം കൂട്ടിയിടിച്ച് കിടക്കുന്ന കാറുകളാണ് വീഡിയോയില്‍.

വാഹനം ഓടിക്കുമ്പോള്‍ നിശ്ചിത അകലം പാലിച്ച് ഓടിക്കണമെന്നും അകലം പാലിക്കുമ്പോൾ റോഡിലെ തടസങ്ങളെ തിരിച്ചറിയാനും പരിഹരിക്കുന്നതിനുമുള്ള സാവകാശം ലഭിക്കുന്നുവെന്നും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു. അകലം പാലിച്ച് പോകാന്‍ ഇടമില്ലെങ്കിൽ വേഗത വളരെ കുറച്ച് പോകാന്‍ ഇടം കിട്ടുന്നത് വരെ കാത്തുനിൽക്കണമെന്നും പോസ്റ്റിലൂടെ പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.  

click me!