ഡ്രൈവിംഗിനിടെ ഹാന്‍ഡ്‍സ് ഫ്രീ മൊബൈല്‍ വിളി ഇനി വേണ്ടെന്ന് പൊലീസ്

By Web TeamFirst Published Jun 30, 2019, 2:46 PM IST
Highlights

വാഹനം ഓടിക്കുന്നതിനിടെ ഹാന്‍ഡ്‍സ് ഫ്രീയായി മൊബൈല്‍ ഉപയോഗിക്കുന്നതിനെതിരെ കേരള പൊലീസ്.

തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ഹാന്‍ഡ്‍സ് ഫ്രീയായി മൊബൈല്‍ ഉപയോഗിക്കുന്നതിനെതിരെ കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.  

ഹാൻഡ്‍സ് ഫ്രീ ആയി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണ തെറ്റാണെന്നും ഏതുരീതിയിലും ഡ്രൈവിംഗിനിടെ മൊബൈലില്‍ സംസാരിക്കുന്നത് സെൻട്രൽ മോട്ടോർ വാഹന നിയമം [CMVR 21 (25) ന്റെ ലംഘനവും മോട്ടോർ വെഹിക്കിൾ ആക്റ്റ് 19 പ്രകാരം ലൈസൻസ് സസ്പെന്റ് ചെയ്യാവുന്ന കുറ്റമാണെന്നും കേരള പൊലീസ് വ്യക്തമാക്കി. 

കോൺട്രാക്ട് കാര്യേജ് വിഭാഗത്തിൽപ്പെടുന്ന ബസുകൾ, ടാക്സി, ഓട്ടോറിക്ഷ, സ്വകാര്യ കാറുകൾ തുടങ്ങിയ വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിനു വിലക്കില്ലെങ്കിലും ഇവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നവിധം ഉച്ചത്തിൽ പ്രവർത്തിപ്പിക്കാനും പാടില്ലെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം. 

click me!