
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് (Driving License) വീണ്ടും പരീക്ഷയില്ലാതെ വാഹനം ഓടിക്കാൻ കേരളം അനുമതി നൽകും. വിദേശ രാജ്യങ്ങളിൽ നിന്ന് ഓട്ടോമാറ്റിക് വാഹനങ്ങൾ ഓടിക്കുന്നതിന് ലൈസൻസുള്ളവർ കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസാകേണ്ടതില്ല എന്നും അവരുടെ വിദേശ ലൈസൻസ് പരിഗണിച്ച് പുതിയ ലൈസൻസ് നൽകും എന്നും ആണ് റിപ്പോര്‍ട്ടുകള്‍.
ഇതുവരെ, വിദേശ ലൈസൻസുള്ളവർ ഗിയർ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കേണ്ട ഡ്രൈവിംഗ് ടെസ്റ്റിൽ വിജയിക്കണമായിരുന്നു. കൂടാതെ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കുന്നില്ല. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് (എംവിഡി) തങ്ങൾക്ക് ലഭിച്ച പരാതികളെക്കുറിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിന് മറുപടിയായി, ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്നതിൽ ഇന്ധനമോ ട്രാൻസ്മിഷനോ പ്രശ്നമല്ലെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ, ഓട്ടോമാറ്റിക് കാറുകൾ പരീക്ഷണത്തിന് അനുവദിക്കുന്ന കാര്യത്തിൽ കേരളം ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം പുനഃസ്ഥാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് (Expats driving licence) പുതുക്കാനുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവാസികളുടെ ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ശന നിബന്ധനകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ലൈസന്‍സുകള്‍ പുതുക്കുന്നത്.
കുവൈത്തിലെ പ്രവാസികള്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ കഴിഞ്ഞ ഏതാനും ആഴ്‍ചകളായി ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധിച്ചിരുന്നില്ല. സ്വദേശികള്‍ക്കും, ഗള്‍ഫ് പൗരന്മാര്‍ക്കും ഹൗസ് ഡ്രൈവര്‍ വിസിയിലുള്ളവര്‍ക്കും മാത്രമായിരുന്നു ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കാന്‍ സാധിച്ചിരുന്നത്. പ്രവാസികളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടികള്‍ ഏകീകരിക്കാനും ലൈസന്‍സിന് ആവശ്യമായ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രം പുതുക്കി നല്‍കാനാവശ്യമായ രീതിയില്‍ ക്രമീകരണങ്ങള്‍ വരുത്തുന്നതിനും വേണ്ടിയായിരുന്നു താത്കാലികമായി സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. നിരവധിപ്പേര്‍ യോഗ്യതകളില്ലാതെ ലൈസന്‍സ് കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ പ്രവാസികള്‍ക്ക് ശമ്പളം, തൊഴില്‍ എന്നിവ ഉള്‍പ്പെടെയുള്ള നിബന്ധനകളുണ്ട്
പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍; 70 വർഷത്തിലേറെയായി ലൈസൻസില്ലാതെ വാഹനമോടിച്ചു; ഒടുവില്‍ പിടിയില്‍
ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ (Nottingham) ബുൾവെല്ലിലെ ടെസ്‌കോ എക്‌സ്‌ട്രായ്‌ക്ക് സമീപം കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസ് സംഘം എതിരെ വന്ന വാഹനത്തെ കൈകാണിച്ച് നിര്‍ത്തി. ഡ്രൈവറോട് ലൈസന്‍സ് ( Driving license) ആവശ്യപ്പെട്ടു. ഡ്രൈവറുടെ മറുപടി കേട്ട പൊലീസ് ഞെട്ടി. 70 വർഷത്തിലേറെയായി ലൈസൻസോ ഇൻഷുറൻസുകളോ ഇല്ലാതെയാണ് താൻ വാഹനമൊടിക്കുന്നത് എന്നതായിരുന്നു അയാള്‍ പറഞ്ഞത്.
1938-ൽ ജനിച്ച ഡ്രൈവർ, തനിക്ക് 12 വയസ്സ് മുതൽ ലൈസൻസോ ഇൻഷുറൻസോ ഇല്ലാതെയാണ് വാഹനമോടിക്കുന്നതെന്നും ഇത്രയും കാലത്തിനിടയ്ക്ക് പൊലീസ് ഒരിക്കല്‍ പോലും തന്നെ തടഞ്ഞിട്ടില്ലെന്നും അയാള്‍ പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. ബുൾവെൽ, റൈസ് പാർക്ക്, ഹൈബറി വെയ്ൽ പൊലീസ് ടീം തങ്ങളുടെ ഫെയ്‌സ്ബുക്കിലാണ് ഈ വാര്‍ത്തയെ കുറിച്ച് അറിയിച്ചത്.
പൊലീസ് മറ്റൊന്ന് കൂടി കൂട്ടിചേര്‍ത്തു. ഇത്രയും കാലത്തിനിടെ അദ്ദേഹം ഒരിക്കല്‍ പോലും അപകടമുണ്ടാക്കിയിട്ടില്ല. ആര്‍ക്കും അയാളുടെ ഡ്രൈവിങ്ങിനിടെ പരിക്കേറ്റിട്ടില്ല. ഇൻഷുറൻസ് ഇല്ലാത്ത സമയത്ത് അപകടമുണ്ടാക്കി ആര്‍ക്കും സാമ്പത്തികമായി ഒരു നഷ്ടവും അദ്ദേഹം വരുത്തിയിട്ടില്ല. പക്ഷേ , റോഡില്‍ ക്യാമറകളുടെ എണ്ണം കൂടി. അതിനാല്‍ ഏപ്പോഴെങ്കിലും ഒരിക്കല്‍ നിങ്ങള്‍ ക്യാമറയില്‍ അകപ്പെടും. അതുകൊണ്ട് നിങ്ങളുടെ രേഖകള്‍ എല്ലാം ശരിയാക്കിവയ്ക്കുക. കാരണം പല നാള്‍ ഒളിച്ചാലും ഒരുനാള്‍ നിങ്ങള്‍ പിടിക്കപ്പെടുക തന്നെ ചെയ്യും.