'ക്ലാവിസ് ദിനം' ആഘോഷിച്ച് കിയ ഡീലർഷിപ്പുകൾ

Published : Mar 15, 2026, 02:48 PM IST
Kia Carens Clavis EV, Kia Carens Clavis EV Safety, Kia Carens Clavis EV Sales, Clavis Day, Kia Clavis Day

Synopsis

ദക്ഷിണ ഇന്ത്യയിലെ കിയ ഡീലർഷിപ്പുകൾ 'ക്ലാവിസ് ദിനം' ആഘോഷിക്കുകയും, കുടുംബങ്ങൾക്ക് അനുയോജ്യമായ പുതിയ 7 സീറ്റർ വാഹനങ്ങളായ കിയ ക്ലാവിസ് ഐ.സി.ഇ, ക്ലാവിസ് ഇ.വി എന്നിവയെ പരിചയപ്പെടുത്തുകയും ചെയ്തു. കരുത്തും, വിശാലമായ സൗകര്യങ്ങളും, ആധുനിക സാങ്കേതികവിദ്യകളും ഒരുമിക്കുന്ന ഈ വാഹന ശ്രേണി, ഐ.സി.ഇ മോഡലിൽ പ്രകടനത്തിനും ഇ.വി മോഡലിൽ സുസ്ഥിരതയ്ക്കും ഊന്നൽ നൽകുന്നു.

ദക്ഷിണ ഇന്ത്യയിലെ കിയ ഡീലർഷിപ്പുകൾ ഇന്ന് ‘ക്ലാവിസ് ദിനം’ ആഘോഷിച്ചു. കുടുംബങ്ങൾക്ക് അനുയോജ്യമായ 7 സീറ്റർ വാഹന ശ്രേണിയായ കിയ ക്ലാവിസ് ഐ.സി ഇ യും കിയ ക്ലാവിസ് ഇ.വി യും യുടെയും കരുത്തും പ്രാക്ടിക്കലിറ്റിയും പുതുമകളും പ്രദർശിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പ്രത്യേക ആഘോഷ പരിപാടിയായിരുന്നു ഇത്. ഒരു സാധാരണ പരിപാടിയെന്നതിലുപരി, ആധുനിക കുടുംബങ്ങൾക്കായി ഗതാഗതത്തെക്കുറിച്ചുള്ള കിയയുടെ ദീർഘദർശനം കാട്ടി തരുന്ന അവസരം കൂടിയായിരുന്നു ഇതെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിലുള്ള ഉപക്താക്കൾ അവരുടെ യാത്രകളിൽ ക്ലാവിസ് സമ്മാനിച്ച നല്ല അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ, മറ്റുള്ളവർക്ക് ഈ വാഹന ശ്രേണി നേരിട്ട് പരിചയപ്പെടാനുള്ള അവസരവും ലഭിച്ചു. വിശാലമായ രൂപകൽപ്പന, ആധുനിക സാങ്കേതികവിദ്യകൾ, കുടുംബ യാത്രകൾക്ക് അനുയോജ്യമായ സുഖസൗകര്യങ്ങൾ എന്നിവ സന്ദർശകർക്ക് അടുത്തറിയാൻ ഈ ദിനാഘോഷം സഹായിച്ചു.

ക്ലാവിസ് ഐ സി ഇ – എല്ലാ വഴികളിലും ആത്മവിശ്വാസം 

കിയയുടെ എഞ്ചിനീയറിംഗ് മികവിന്റെ തെളിവായി കിയ ക്ലാവിസ് ഐ സി ഇ ഉയർന്നുനിൽക്കുന്നുവെന്ന് കമ്പനി പറയുന്നു. ശക്തമായ പ്രകടനം, പരിഷ്‍കരിച്ച ഡിസൈൻ, വിശാലമായ ഇന്‍റീരിയർ എന്നിവയുടെ സംയോജനമാണ് ഈ മോഡൽ. കരുത്ത്, പ്രായോഗികത, ദിവസേന ഉപയോഗിക്കാവുന്ന വിശ്വാസ്യത എന്നിവക്ക് മുൻഗണന നൽകുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ക്ലാവിസ് ഐ സി ഇ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദൈനംദിന യാത്രകളായാലും ദീർഘദൂര റോഡ് യാത്രകളായാലും ഓരോ ഡ്രൈവും സൗകര്യപ്രദവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നു.

ക്ലാവിസ് ഇ വി – കുടുംബ യാത്രയുടെ ഭാവി 

കിയ ക്ലാവിസ് ഇ.വി യിലൂടെ സുസ്ഥിര ഗതാഗതത്തിലേക്കുള്ള കിയയുടെ ശക്തമായ പ്രതിബദ്ധത പ്രകടമാകുന്നു. ആധുനിക വൈദ്യുത സാങ്കേതികവിദ്യയും കുടുംബങ്ങൾക്ക് ആവശ്യമായ വിശാലതയും ഒരുമിപ്പിച്ചാണ് ക്ലാവിസ് ഇ വി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാരിസ്ഥിക ഉത്തരവാദിത്വവും കുടുംബങ്ങൾക്ക് യോജിക്കുന്ന സൗകര്യങ്ങളും ഒരുമിക്കുന്ന ഈ മോഡൽ, കുടുംബങ്ങൾക്ക് ആവശ്യമായ യാത്ര പ്രയോഗിതയിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് ഭാവി മൊബിലിറ്റി മോഡലുകൾ അവതരിപ്പിക്കുന്നത്.

ക്ലാവിസ് ദിനാഘോഷം, ആളുകളും സ്ഥലങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്ന വാഹനങ്ങൾ ഒരുക്കുന്നതിലുള്ള കിയയുടെ പ്രതിബദ്ധതയും പ്രതിഫലിപ്പിച്ചു. ശക്തിയും സ്ഥിരതയും ചിന്താപൂർവമായ രൂപകൽപ്പനയും സംയോജിപ്പിച്ച് കുടുംബങ്ങൾക്ക് കൂടുതൽ അടുപ്പം നൽകുന്ന 7 സീറ്റർ വാഹനങ്ങളെന്ന പ്രതീക്ഷകൾ പുതുക്കി നിർവചിക്കുകയാണ് ക്ലാവിസ് ശ്രേണിയുടെ ലക്ഷ്യം എന്നും കമ്പനി പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഇന്ധന പ്രതിസന്ധി: സിഎൻജി കാറുകൾ വിഐപികളോ?