കേരളത്തിൽ ഓണർഷിപ് സർവീസ് ക്യാമ്പ് ആരംഭിച്ച് കിയ ഇന്ത്യ

Published : Nov 18, 2025, 12:09 PM IST
Kia India, Kia Sonet, Kia India Sales, Kia India Models

Synopsis

വിൽപ്പനാനന്തര അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കിയ ഇന്ത്യ ദക്ഷിണേന്ത്യയിലുടനീളം നവംബർ 15 മുതൽ 23 വരെ ഓണർഷിപ് സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

വിൽപ്പനാനന്തര അനുഭവം മെച്ചപ്പെടുത്തുകയും ഉപഭോക്തൃ സംതൃപ്തി ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കിയ ഇന്ത്യ നവംബർ 15–23 വരെ ദക്ഷിണേന്ത്യയിലുടനീളം ഓണർഷിപ് സർവീസ് ക്യാമ്പ് നടത്തും. 19 കിയ അംഗീകൃത വർക്ക്‌ഷോപ്പുകളിലായി 9 ദിവസത്തെ ക്യാമ്പ് കേരളത്തിലും കിയ ഇന്ത്യ ആരംഭിച്ചതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഓണർഷിപ് സർവീസ് ക്യാമ്പിൽ ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വിവിധ കോംപ്ലിമെന്ററി സേവനങ്ങളും ആനുകൂല്യങ്ങളും ഉപഭോക്തൃ ഇടപെടൽ പ്രവർത്തനങ്ങളും നൽകുന്നു. 36-പോയിന്റ് സമഗ്രമായ കോംപ്ലിമെന്ററി വാഹന ഹെൽത്ത് പരിശോധന, കാർ കെയർ സർവീസ് -ൽ 20% ഡിസ്കൗണ്ട്, സൗജന്യ കാർ ഇവാല്യൂഷൻ, കിയ ജനുവിന് അക്‌സെസറീസിൽ 10% വരെ കിഴിവ്, കോംപ്ലിമെന്ററി കാർ ടോപ് വാഷ് എന്നിവ ഉൾപ്പെട്ട എക്സ്ക്ലൂസീവ് ഓഫറുകൾ, കിയയുടെ ആധുനിക സാങ്കേതികവിദ്യകൾ, ഉത്തരവാദിത്ത ഡ്രൈവിംഗ്, അടിസ്ഥാന പരിപാലന രീതികൾ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ സെഷൻ, ഉപഭോക്താക്കൾക്ക് യൂസ്ഡ് കാർ വാല്യൂഷൻ സേവനങ്ങളും ആകർഷകമായ വെഹിക്കിൾ എക്സ്ചേഞ്ച് ഓഫറുകൾ തുടങ്ങിയ സേവനങ്ങൾ കിയ ഉടമകൾക്ക് ലഭ്യമാകും.

ഇത്തരത്തിലുള്ള തുടർച്ചയായ പ്രയത്നങ്ങളിലൂടെ കിയ ഇന്ത്യ തങ്ങളുടെ വിൽപ്പനാനന്തര അനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് സ്ഥിരമായി പ്രീമിയവും വിശ്വസ്‌തവുമായ ഉടമസ്ഥാവകാശ അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നു. ആന്ധ്രപ്രദേശ്, കർണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലായി ദക്ഷിണേന്ത്യയിലുടനീളം 122 കിയ അംഗീകൃത വർക്ക്‌ഷോപ്പുകളിൽ ഓണർഷിപ് സർവീസ് ക്യാമ്പ് നടക്കും.

ഞങ്ങൾ സേവനത്തിന് അതീതമായി പരിചരണം നൽകുന്നതിൽ വിശ്വസിക്കുന്നുവെന്നും ഉടമസ്ഥാവകാശ യാത്രയിലെ ഓരോ ഘട്ടവും കൂടുതൽ ഗുണകരമാക്കാനും ഉപഭോക്താവിന് പൂർണ്ണ മനസ്സമാധാനം നൽകാനും ഞങ്ങൾ എപ്പോഴും മുൻഗണന നൽകുന്നു എന്നും ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് കിയ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ആയ അതുൽ സൂദ് പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ