സെല്‍റ്റൊസിന് പിന്നാലെ അവന്‍ വരുന്നൂ, ഇത്തവണ എതിരാളി സ്വന്തം സഹോദരന്‍!

By Web TeamFirst Published Dec 8, 2019, 3:59 PM IST
Highlights

ഇന്ത്യയിലെ കന്നിയങ്കത്തില്‍ തന്നെ കരുത്തുതെളിയിച്ച ഈ കമ്പനിയുടെ പുതിയവാഹനവും ഇന്ത്യന്‍ നിരത്തിലേക്ക്

ഇന്ത്യന്‍ വാഹന വിപണിയിലെ പുതുമുഖമാണ് ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനം കൂടിയായ കിയ. സെല്‍റ്റോസ് എന്ന വാഹനവുമായി കന്നിയങ്കത്തില്‍ തന്നെ കരുത്തുതെളിയിച്ച ഈ ദക്ഷിണ കൊറിയന്‍ കമ്പനിയുടെ പുതിയവാഹനവും നിരത്തിലെത്താനൊരുങ്ങുകയാണ്.

QYi എന്ന കോഡ് നമ്പര്‍ നല്‍കി നിര്‍മാണം ആരംഭിച്ച ഈ വാഹനം 2020-ന്റെ അവസാന പാദത്തോടെ നിരത്തുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലാറ്റ്‌ഫോം, എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ എന്നിവ ഹ്യുണ്ടായി വെന്യുവില്‍ നിന്ന് കടമെടുത്തായിരിക്കും കിയ QYi എത്തുക. എതിരാളികളികളുടെ ഡിസൈനില്‍നിന്ന് മാറി പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന സ്‌റ്റൈലും സൗകര്യങ്ങളും ഈ വാഹനത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് സൂചനകള്‍.

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളിലും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും QYI എത്തുക. 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും. ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമായിരിക്കും ഉല്‍പാദിപ്പിക്കുക. 

അതോടൊപ്പം തന്നെ ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്സും, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ളച്ചും, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് തുടങ്ങിയവയാണ് വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുങ്ങുന്നത്.

ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോ സ്‌പോട്ട്, ടാറ്റ നെക്‌സോണ്‍ തുടങ്ങി എതിരാളികളുടെ വലിയ നിരയാണ് കിയ QYi-യെ കാത്തിരിക്കുന്നത്. 

ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ് കിയ QYi-യില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

സെല്‍റ്റോസിലെ കണക്ടിവിറ്റി, സുരക്ഷ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തിലുമുണ്ടാകും. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റം, റിമോട്ടില്‍ നിയന്ത്രിക്കാവുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഈ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.

അതേസമയം നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. നവംബര്‍ മാസം 14005 സെല്‍റ്റോസാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. ഇതോടെ ഇന്ത്യന്‍ നിരത്തുകളില്‍ സെല്‍റ്റോസിന്റെ 40,000 യൂണിറ്റ് എത്തിയെന്ന് കിയ പറയുന്നു. 2019 ഓഗസ്റ്റ് 22നാണ് രാജ്യത്തെ ഇടത്തരം പ്രീമിയം എസ് യു വി ശ്രേണിയിലേക്ക് സെല്‍റ്റോസിനെ അവതരിപ്പിക്കുന്നത്. 

ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് വാഹനത്തിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമുണ്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്‍പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്‍മിഷനുകള്‍. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‍സി, എച്ച്എസി, വിഎസ്എം തുടങ്ങിയവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. 

click me!