വമ്പൻ വളര്‍ച്ച, കഴിഞ്ഞ മാസം കിയ വിറ്റത് ഇത്രയും കാറുകള്‍!

Published : Nov 01, 2022, 03:08 PM IST
വമ്പൻ വളര്‍ച്ച, കഴിഞ്ഞ മാസം കിയ വിറ്റത് ഇത്രയും കാറുകള്‍!

Synopsis

2021ൽ രാജ്യത്ത് 181,583 കാറുകളാണ് കിയ വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 43 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 

മികച്ച വില്‍പ്പന വളര്‍ച്ചയുമായി ദക്ഷണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ. കഴിഞ്ഞ വർഷം ഇതേ മാസത്തെ 16,331 യൂണിറ്റുകളിൽ നിന്ന് 2022 ഒക്ടോബറിൽ കിയ ഇന്ത്യയുടെ വിൽപ്പന 23,323 യൂണിറ്റുകളാണ്. സാമ്പത്തിക വര്‍ഷത്തിലെ ഈ പാദം കഴിയാൻ 2022-ൽ രണ്ട് മാസം ശേഷിക്കെ കമ്പനി രണ്ട് ലക്ഷം വിൽപ്പനയും കടന്നു. 2021ൽ രാജ്യത്ത് 181,583 കാറുകളാണ് കിയ വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 43 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. കിയയുടെ ആദ്യ ഇലക്ട്രിക് വാഹനമായ കിയ ഇവി6 ന്റെ ഡെലിവറിയും ഇന്ത്യൻ വിപണിയിൽ ആരംഭിച്ചു.

സെൽറ്റോസ് എസ്‌യുവിയുടെ 9,777 യൂണിറ്റുകളാണ് കിയ ഇന്ത്യ ഒക്ടോബർ മാസത്തിൽ വിറ്റഴിച്ചത്. കിയ സോണറ്റ്, കാരൻസ് എന്നിവ യഥാക്രമം 7,614വും 5,479 യൂണിറ്റുകളാണ് വിറ്റത്. കമ്പനിയുടെ പ്രീമിയം എംപിവിയായ കിയ കാർണിവൽ 2022 ഒക്ടോബറിൽ 301 യൂണിറ്റുകളുടെ ശക്തമായ വിൽപ്പന രേഖപ്പെടുത്തി. കിയ ഇവി6 ന്റെ 152 യൂണിറ്റുകൾ ഈ മാസം വിറ്റഴിക്കുകയും ഉപഭോക്താക്കൾക്ക് ഡെലിവറി നൽകുകയും ചെയ്തു. 

ക്ഷമ വേണം, സമയം എടുക്കും ബുക്ക് ചെയ്‍ത ഈ വണ്ടികള്‍ വീട്ടില്‍ എത്തണമെങ്കില്‍!

ആന്ധ്രാപ്രദേശിലെ അനന്തപൂർ പ്ലാന്റിൽ നിന്ന് കിയ ഇന്ത്യ 1.5 ലക്ഷം കയറ്റുമതി നാഴികക്കല്ലും പിന്നിട്ടു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, മധ്യ - തെക്കേ അമേരിക്ക, മെക്സിക്കോ, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലെ 95 രാജ്യങ്ങളിലേക്ക് കമ്പനി സെൽറ്റോസ്, സോനെറ്റ്, കാരൻസ് എന്നിവ ഷിപ്പ് ചെയ്യുന്നു.

“എല്ലാ കിയയുടെ ഉൽപ്പന്നങ്ങളും ഇന്ത്യൻ വിപണിയിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് ബ്രാൻഡിന്റെ ആവേശകരമായ സമയത്തെ സൂചിപ്പിക്കുന്നു. ഞങ്ങളുടെ ഉൽപ്പന്ന തന്ത്രം തുടക്കം മുതൽ തന്നെ ശരിയായിരുന്നുവെന്ന് ഇത് ഞങ്ങളോട് പറയുന്നു. CY 2022-ൽ ഞങ്ങൾ ഇതിനകം 2 ലക്ഷം വിൽപ്പന മാർക്കിൽ എത്തിക്കഴിഞ്ഞു, ഇനിയും രണ്ട് മാസം ശേഷിക്കുമ്പോൾ, അഭൂതപൂർവമായ ഉയർന്ന നിലയിൽ ഈ വർഷം അവസാനിക്കുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.." കിയ ഇന്ത്യയുടെ വൈസ് പ്രസിഡന്റും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവിയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു, 

വർഷത്തിലുടനീളം തുടർച്ചയായ മാസങ്ങളിൽ സ്ഥിരതയുള്ള ശക്തമായ വിൽപ്പനയോടെ, ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിലെ ഒരു ശക്തിയായി കിയ ഇന്ത്യ സ്വയം സ്ഥാപിച്ചു എന്നും 2021-ലെ 35 ശതമാനം വാര്‍ഷിക വളർച്ച കിയ ബ്രാൻഡിനോടുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന അടുപ്പം കാണിക്കുന്നു എന്നും ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. ഇവി6-നുള്ള ശക്തമായ വിപണി പ്രതികരണം, പ്രീമിയം, ലക്ഷ്വറി സ്‌പെയ്‌സിലും കിയ ബ്രാൻഡിന്റെ കരുത്ത് കാണിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ