വില പോലും പറയും മുമ്പേ ഈ വണ്ടി വാങ്ങാന്‍ ജനം ക്യൂ, കണ്ണുനിറഞ്ഞ് കമ്പനി!

Web Desk   | Asianet News
Published : Aug 22, 2020, 03:25 PM IST
വില പോലും പറയും മുമ്പേ ഈ വണ്ടി വാങ്ങാന്‍ ജനം ക്യൂ, കണ്ണുനിറഞ്ഞ് കമ്പനി!

Synopsis

സെപ്റ്റംബറിൽ വാഹനത്തിന്റെ വില പ്രഖ്യാപിക്കാനിരിക്കുകയാണ് കമ്പനി. എന്നാല്‍ വില പോലും പ്രഖ്യാപിക്കും മുമ്പ് തന്നെയാണ് ഈ മികച്ച പ്രതികരണം

കിയ മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് എത്തുന്ന സോണറ്റിന്‍റെ ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് കമ്പനി ഔദ്യോഗികമായി തുടങ്ങിയത്. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ ഏകദേശം 6523 ബുക്കിംഗുകളാണ് സോണറ്റിനെ തേടി എത്തിയത്.  25000 രൂപ നൽകി ഓൺലൈനിലൂടെയും കിയ ഷോറൂമിലൂടെയും വാഹനം ബുക്ക് ചെയ്യാം. സെപ്റ്റംബറിൽ വാഹനത്തിന്റെ വില പ്രഖ്യാപിക്കാനിരിക്കുകയാണ് കമ്പനി. എന്നാല്‍ വില പോലും പ്രഖ്യാപിക്കും മുമ്പ് തന്നെയാണ് ഈ മികച്ച പ്രതികരണമെന്നത് കമ്പനിയെപ്പോലും അമ്പരപ്പിക്കുന്നു.

ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളുമായാണ് വിപണിയിലെത്തുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നല്‍കിയിരുന്നതിന് സമാനമായി ടൈഗര്‍ നോസ് ഗ്രില്ലാണ് ഇതിലുള്ളത്. ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്‌ലാമ്പ് എന്നിവ എല്‍ഇഡിയിലാണ് തീര്‍ത്തിരിക്കുന്നത്. ബംമ്പറിന്റെ താഴേക്ക് വരുമ്പോള്‍ ഹണികോംമ്പ് ഡിസൈനിലുള്ള എയര്‍ഡാം ഇതിനുതാഴെയായി റെഡ് ലൈനും നല്‍കിയിട്ടുണ്ട്. 

വളരെ സ്പോർട്ടിയും അഗ്രസീവുമായ രൂപകൽപ്പനയാണ് കിയ സോണറ്റിനുള്ളത്. നിർമ്മാതാക്കളുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ല്, ഇരു വശത്തുമായി ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡി ഡിആർഎല്ലുകളുമുള്ള ക്രൗൺ-ജുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകൾ എന്നിവ വാഹനത്തിന്റെ മുൻവശത്തെ ആകർഷകമാക്കുന്നു.

ഡ്യുവൽ-ടോൺ അലോയി വീലുകൾ, റൂഫ് റെയിലുകൾ, ചങ്കി ബോഡി ക്ലാഡിംഗ് എന്നിവയും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു. അഗ്രസ്സീവായി കാണപ്പെടുന്ന ഫ്രണ്ട് ഫാസിയയുമായി കിയ കോംപാക്ട്-എസ്‌യുവിക്ക് ഗംഭീരമായ ക്യാരക്ടർ നൽകി.

പിന്നിൽ ഇന്റഗ്രേറ്റഡ് സ്പോയിലറും ഹാർട്ട്ബീറ്റ് എൽഇഡി ടെയിൽ ലാമ്പുകളും, ഇരു ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാറുമായിട്ടാണ് എസ്‌യുവി വരുന്നത്.

ഹ്യുണ്ടായ് വെന്യുവിലെ 1.5-ലിറ്റർ ടർബോ-ഡീസൽ, 1.2 പെട്രോൾ, 1.0-ലിറ്റർ GDI ടർബോ-പെട്രോൾ എന്നിങ്ങനെ 3 എൻജിൻ ഓപ്ഷനുകളാണ് കിയ സോണറ്റിലും. 5-സ്പീഡ് മാന്വൽ, 6 സ്പീഡ് മാന്വൽ, 7 സ്പീഡ് ഡിസിടി എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഇത് കൂടാതെ ഇന്റലിജന്റ് മാന്വൽ ട്രാൻസ്മിഷൻ (ഐഎംടി)-ലും കിയ സോണറ്റ് വിപണിയില്‍ എത്തും.

വാഹനത്തിന്‍റെ ആഭ്യന്തര വിപണിയിലെ അവതരണവും വില പ്രഖ്യാപനവും സെപ്റ്റംബറില്‍ നടക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. ഏഴ് മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്‍റെ വില എന്നാണ് സൂചന.  കിയ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ വാഹനമാണ് സോണറ്റ്. ആന്ധ്രാ പ്രദേശില്‍ അനന്ത്‍പൂരിലെ അത്യാധുനിക ഉല്‍പ്പാദന യൂണിറ്റിലാണ് വാഹനത്തിന്‍റെ നിര്‍മ്മാണം. 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ