വില കുറഞ്ഞ ഇലക്ട്രിക്ക് കാറുമായി കിയ, പരീക്ഷണം തുടങ്ങി

Published : Jul 07, 2025, 12:30 PM IST
Kia Syros

Synopsis

കിയയുടെ പുതിയ താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് എസ്‌യുവി സിറോസ് ഇവിയുടെ പരീക്ഷണയോട്ടം ഇന്ത്യയിൽ ആരംഭിച്ചു. 

ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ തങ്ങളുടെ പുതിയ താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് എസ്‌യുവി സിറോസ് ഇവിയുടെ പരീക്ഷണയോട്ടം പൊതുനിരത്തുകളിൽ ആരംഭിച്ചതായി റിപ്പോർട്ട്. അതായത് കിയ സിറോസ് ഇവിയുടെ പ്രൊഡക്ഷൻ പതിപ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിരിക്കുന്നു എന്നും ഇപ്പോൾ ഈ റോഡുകളിൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. കമ്പനി ആദ്യം കാരെൻസ് ക്ലാവിസ് ഇവി പുറത്തിറക്കും. തുടർന്ന് സിറോസ് ഇവി വിപണിയിൽ അവതരിപ്പിക്കും. ഈ വർഷം അസാനിക്കുന്നതിന് മുമ്പ് ഈ ലോഞ്ച് സംഭവിക്കാൻ സാധ്യതയുണ്ട്.

പരീക്ഷണത്തിനിടെ കണ്ട സിറോസ് ഇവിയുടെ പൂർണമായ രൂപകൽപ്പന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുറത്തിറങ്ങുമ്പോൾ, എംജി വിൻഡ്‌സർ ഇവിയും ടാറ്റ പഞ്ച് ഇവിയും പോലുള്ള വാഹനങ്ങളുമായി ഇത് മത്സരിക്കും. പെട്രോൾ അല്ലെങ്കിൽ ഡീസൽ പതിപ്പുകളിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയുന്ന തരത്തിൽ സിറോസ് ഇവിയുടെ ഇലക്ട്രിക് പതിപ്പിന് ബമ്പറിലും അലോയി വീലുകളിലും ചെറിയ മാറ്റങ്ങൾ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഈ കാറിലെ ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, പെട്രോൾ/ഡീസൽ എഞ്ചിൻ മോഡലുകളിൽ ലഭ്യമായ മിക്ക സവിശേഷതകളും സിറോസ് ഇവിയിൽ ഉണ്ടായിരിക്കും. ലെവൽ 2 ADAS, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഇതിൽ ലഭിക്കും. കൂടാതെ, സെഗ്‌മെന്റിൽ ആദ്യമായി, ചാരിയിരിക്കുന്ന സ്ലൈഡിംഗ്, വെന്റിലേറ്റഡ് രണ്ടാം നിര സീറ്റുകളും ലഭിക്കും.

അതേസമയം കിയ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാറായ കാരൻസ് ക്ലാവിസ് ഇവി ജൂലൈ 15 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇന്ത്യയിൽ കിയയുടെ ആദ്യത്തെ ഇലക്ട്രിക് കാറായതിനാൽ ദക്ഷിണ കൊറിയൻ കമ്പനിക്ക് ഇത് ഒരു വലിയ ചുവടുവയ്പ്പായിരിക്കും. കിയയുടെ ആദ്യത്തെ ഇലക്ട്രിക് എംപിവി ആയിരിക്കും ഇത്. പൂർണ്ണമായി ചാർജ് ചെയ്തുകഴിഞ്ഞാൽ 490 കിലോമീറ്റർ വരെ ഓടാൻ കാരൻസ് ക്ലാവിസ് ഇവിക്ക് കഴിയുമെന്ന് കിയ പറയുന്നു. ക്ലാവിസ് ഇവിയിൽ രണ്ട് ബാറ്ററി വകഭേദങ്ങൾ ലഭിക്കും. ആദ്യത്തേത് 42 kWh ബാറ്ററി പായ്ക്കാണ്. ഇത് ഏകദേശം 133 bhp പവർ നൽകും. 51 kWh ബാറ്ററി പായ്ക്കാണ് രണ്ടാമത്തേത്. ഇത് ഏകദേശം 169 bhp പവർ നൽകും.

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ