യുവാവിനെ തട്ടിക്കൊണ്ടു പോയവരെ ട്രാഫിക്ക് ബ്ലോക്ക് കുടുക്കി!

Published : Oct 21, 2019, 04:12 PM IST
യുവാവിനെ തട്ടിക്കൊണ്ടു പോയവരെ ട്രാഫിക്ക് ബ്ലോക്ക് കുടുക്കി!

Synopsis

ദില്ലി മോഹന്‍ ഗാര്‍ഡന്‍ ഭാഗത്തു നിന്നും ഷിംല സ്വദേശിയെ തട്ടിക്കൊണ്ട് പോയവരെയാണ് ട്രാഫിക് ബ്ലോക്ക് കുടുക്കിയത്. 

ദില്ലി: 21കാരനെ കാറില്‍ തട്ടിക്കൊണ്ടു പബോയ സംഘത്തെ കുടുക്കി ട്രാഫിക് ബ്ലോക്ക്. ദില്ലിയിലാണ് സംഭവം. ദില്ലി മോഹന്‍ ഗാര്‍ഡന്‍ ഭാഗത്തു നിന്നും ഷിംല സ്വദേശിയെ തട്ടിക്കൊണ്ട് പോയവരെയാണ് ട്രാഫിക് ബ്ലോക്ക് കുടുക്കിയത്. യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ വിവരം സഹോദരനാണ് പൊലീസിനെ അറിയിച്ചത്. കാറില്‍ ഹൈലാന്‍ഡര്‍ എന്നെഴുതിയിരുന്നതായും വാഹനം പടിഞ്ഞാറന്‍ ദില്ലി ഭാഗത്തേക്കാണ് പോയതെന്നും സഹോദരന്‍ പൊലീസിനോടു പറഞ്ഞു. 

അറിയിപ്പ് കിട്ടിയ ഉടനെ ഈ ഭാഗത്തേക്ക് പാഞ്ഞ പൊലീസ് സംഘം വെറും ഏഴുമിനിറ്റിനകം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുന്ന കാറിനെ കണ്ടെത്തി. പൊലീസ് കാര്‍ വളഞ്ഞതോടെ അക്രമികള്‍ വാഹനം ഉപേക്ഷിച്ച് പുറത്തേക്ക് ഓടി. മൂന്നുപേര്‍ ഇതിലൊരാളെ പൊലീസ് ഓടിച്ചിട്ടു പിടികൂടുകയും ചെയ്‍തു. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
തിരക്ക് കൂടിയ സമയത്തും നിരക്ക് കൂട്ടില്ല; യൂബറിന്‍റെയും ഒലയുടെയുമൊക്കെ നെഞ്ചിടിപ്പേറ്റി ഭാരത് ടാക്സി