
കൊച്ചി: ലോകമെമ്പാടും വനിതാ ശാക്തീകരണത്തിന്‍റെ ആവേശം വിളിച്ചോതി വനിതാ ദിനം ആഘോഷിക്കപ്പെടുകയാണ്. കേരളത്തിലും വിവിധ ഇടങ്ങളില്‍ വനിതാ ദിനത്തില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. സ്ത്രീ ശക്തി വിളിച്ചോതുന്നതായിരുന്നു എല്ലാ പരിപാടികളും. കൊച്ചി നഗരത്തില്‍ ബുള്ളറ്റില്‍ കറങ്ങിയുള്ള പെണ്‍പടയുടെ വനിതാ ദിനാഘോഷം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
കൊച്ചിയിലെ വനിതാ ബൈക്ക് ആന്‍ഡ് ബുള്ളറ്റ് റൈഡേഴ്‌സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ എറണാകുളത്തെ പനമ്പിള്ളി നഗറിൽ നിന്ന് തുടങ്ങിയ ബുള്ളറ്റ് റൈഡിംഗ് നഗരം കീഴടക്കി. ബൈക്ക് ഓടിക്കാന്‍ തന്നെ മടികാട്ടുന്ന പെണ്‍കുട്ടികള്‍ക്ക് ബുള്ളറ്റില്‍ കറങ്ങാനുള്ള ആവേശം പകരുന്നതായിരുന്നു ഇത്. നിരവധി യുവതികളാണ് ബുള്ളറ്റില്‍ കറങ്ങിയുള്ള വനിതാ ദിന ആഘോഷത്തില്‍ പങ്കാളിയായത്.