KSRTC : ഉച്ചത്തിലുള്ള സംസാരവും പാട്ടും വേണ്ട; ബസില്‍ മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണം

Web Desk   | Asianet News
Published : Feb 19, 2022, 07:46 PM IST
KSRTC : ഉച്ചത്തിലുള്ള സംസാരവും പാട്ടും വേണ്ട; ബസില്‍ മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണം

Synopsis

ബസിനുള്ളില്‍ അനാരോഗ്യകരവും അസുഖകരവുമായ യാത്ര അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി നിരോധനം ഏര്‍പ്പെടുത്തിയത് - പത്ര കുറിപ്പില്‍ പറയുന്നു.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ഉച്ചത്തില്‍ മൊബൈല്‍ (Mobile Phone) ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി (KSRTC) ഇത്തരം ഒരു ഉത്തരവ് ഇറക്കിയത്. 

കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്ന ചില യാത്രാക്കാര്‍ അമിത ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തില്‍ വീഡിയോ, ഗാനങ്ങള്‍ എന്നിവ ശ്രവിക്കുന്നതും സഹയാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉണ്ടാകുന്നത് ഇതിനാലാണ് നിരോധനം എന്നാണ് കെഎസ്ആര്‍ടിസി പത്രകുറിപ്പില്‍ പറയുന്നത്. 

എല്ലാ വിഭാഗം യാത്രക്കാരുടേയും താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊണ്ട് സുരക്ഷിതമായ യാത്ര ഒരുക്കുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ശ്രമിക്കുന്നത്. കൂടാതെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണം ബസിനുള്ളില്‍ അനാരോഗ്യകരവും അസുഖകരവുമായ യാത്ര അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി നിരോധനം ഏര്‍പ്പെടുത്തിയത് - പത്ര കുറിപ്പില്‍ പറയുന്നു.

പുതിയ ഉത്തരവ് ബസിനുള്ളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. കൂടാതെ ബസിനുള്ളില്‍ ഇത് സംബന്ധിച്ച ഉയരുന്ന പരാതികള്‍ കണ്ടക്ടര്‍ സംയമനത്തോടെ പരിഹരിക്കാനും കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നു. യാത്രക്കാരോട് സഹകരിക്കാനും കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നുണ്ട്.

കെഎസ്ആർടിസിയുടെ വയറ്റത്തടിച്ച് എണ്ണക്കമ്പനി

കെഎസ്ആർടിസിക്ക് വിതരണം ചെയ്യുന്ന ഡീസലിന് വില വർധിപ്പിച്ച് എണ്ണക്കമ്പനി. കെഎസ്ആർടിസിയെ ബൾക് പർച്ചെയ്‌സർ വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് വിനയായത്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേതാണ് തീരുമാനം. ഒരു ലിറ്റർ ഡീസലിന് 98.15 രൂപയാണ് ഇനി മുതൽ കെഎസ്ആർടിസി നൽകേണ്ടി വരിക.

സ്വകാര്യ പമ്പുകൾക്ക് 91.42 രൂപയ്ക്ക് ഡീസൽ ലഭിക്കുമ്പോഴാണിത്. ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്കുണ്ടാവുക. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റർ ഡിസലാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഐഒസിയുടെ തീരുമാനത്തിലൂടെ കോർപറേഷന് ഉണ്ടാവുക.

ഒരു മാസം ഇതേ നിരക്കിൽ എണ്ണ വാങ്ങേണ്ടി വന്നാൽ 11.10 കോടി രൂപ കെഎസ്ആർടിസി ഡീസലിന് മാത്രം അധികം മുടക്കേണ്ടി വരും. 50000 ലിറ്ററിൽ കൂടുതൽ ഇന്ധനം ഒരു ദിവസം ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയാണ് ഐഒസി ബൾക് പർചേസർ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഇത് രാജ്യത്തെമ്പാടുമുള്ള റോഡ് ട്രാൻസ്പോർട് കോർപറേഷനുകളെയും പ്രതികൂലമായി ബാധിക്കും. കേരളത്തിൽ 50000 ൽ കൂടുതൽ ഡീസൽ ഒരു ദിവസം ഉപയോഗിക്കുന്നത് കെഎസ്ആർടിസി മാത്രമാണ്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ