സ്‍പീഡ് ഗവര്‍ണറില്ലാതെ ആര്‍ടിഓയുടെ മുന്നിലൂടെ പാഞ്ഞു, ആനവണ്ടിയുടെ ഫിറ്റ്‌നസ് പോയി!

Published : Dec 05, 2019, 04:08 PM IST
സ്‍പീഡ് ഗവര്‍ണറില്ലാതെ ആര്‍ടിഓയുടെ മുന്നിലൂടെ പാഞ്ഞു, ആനവണ്ടിയുടെ ഫിറ്റ്‌നസ് പോയി!

Synopsis

അമിതമായി പുകപറത്തി ആര്‍ടി ഓഫീസിനു മുന്നിലൂടെ പാഞ്ഞ കെഎസ്ആര്‍ടിസി ബസിന്‍റെ ഫിറ്റ്നസ് പോയി.

അമിതമായി പുകപറത്തി ആര്‍ടി ഓഫീസിനു മുന്നിലൂടെ പാഞ്ഞ കെഎസ്ആര്‍ടിസി ബസിന്‍റെ ഫിറ്റ്നസ് പോയി. പുനലൂര്‍ നെല്ലിപ്പിള്ളിയിലാണ് സംഭവം. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരാണ് ഫിറ്റ്നെസ് സര്‍ട്ടിഫിക്കേറ്റ് റദ്ദ് ചെയ്‍തത്. വേഗപ്പൂട്ട് പ്രവര്‍ത്തിക്കാതിരുന്നതും അമിത പുകയുമാണ് നടപടിക്ക് കാരണം. 

പുനലൂര്‍ -കായംകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി കായംകുളം ഡിപ്പോയുടെ ഓര്‍ഡിനറി ബസിന്‍റെ കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ റദ്ദാക്കിയത്. 

കഴിഞ്ഞദിവസം ഉച്ചയ്ക്ക് നെല്ലിപ്പള്ളിയിലെ സബ് ആര്‍ടി ഓഫീസിന് മുന്നിലൂടെ അമിതമായി പുക പറത്തി കടന്നുപോകുമ്പോഴാണ് ബസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അധികൃതര്‍ ബസ് നിര്‍ത്തിച്ച് പരിശോധിച്ചു. അപ്പോഴാണ് സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചിരിക്കുന്നതായി കണ്ടത്. തുടര്‍ന്ന് ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു.
 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ