മൂന്ന് ആനവണ്ടി വാടകയ്ക്കെടുത്ത് കുട്ടനാടിനെ അറിഞ്ഞ് 'ആനവണ്ടിപ്രേമികള്‍'

By Web TeamFirst Published Jul 8, 2019, 2:44 PM IST
Highlights

പാടവരമ്പും കായലും കരയും കണ്ട് അവര്‍ മടങ്ങി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 150 ആനവണ്ടി പ്രേമികള്‍.

ആലപ്പുഴ: പാടവരമ്പും കായലും കരയും കണ്ട് അവര്‍ മടങ്ങി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 150 ആനവണ്ടി പ്രേമികള്‍. മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ വാടകയ്ക്കെടുത്തായിരുന്നു ഇവരുടെ യാത്ര. 10500 രൂപ വാടകയ്ക്ക് മൂന്ന് ബസുകളാണ് ഇവരുടെ യാത്രയ്ക്ക് കോര്‍പ്പറേഷന്‍ വിട്ടുനല്‍കിയത്.

രാവിലെ ജില്ലാ ഡിപ്പോയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. കൈനകരി, പൂപ്പള്ളി ചെമ്പക്കുളം വഴി ഉച്ചയോടെ ആലപ്പുഴ തിരിച്ചെത്തി. പരസ്പരം ഇതുവരെ കാണാത്തവരുമായി പുതിയ സൗഹൃദങ്ങള്‍ പങ്കുവച്ചു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ളവര്‍ യാത്രയില്‍ പങ്കെടുത്തു. ഭക്ഷണമുള്‍പ്പെടെ ഒരാള്‍ക്ക് 300 രൂപയായിരുന്നു ചെലവ്.

കെഎസ് ആര്‍ടിസി ബസ് യാത്രയില്‍ താല്‍പര്യമുണ്ടാക്കാനാണ്  ആനവണ്ടി ട്രാവല്‍ ബ്ലോഗ് തുടങ്ങിയത്. ഇന്ന് ബ്ലോഗിന് ഏറെ ഫോളോവേഴ്സുണ്ട്. ഏഴാമത് ഫാന്‍സ് മീറ്റാണ് ആലപ്പുഴയില്‍ നടന്നത്. നേരത്തെ പമ്പയിലും  കുമളിയിലും പൈതല്‍ മലയിലും കണ്ണൂരും ഫാന്‍സ് മീറ്റ് നടന്നിരുന്നു.
 

click me!