നേര്‍ക്കുനേരെ ആനവണ്ടി, ഓടി രക്ഷപ്പെട്ട് ഓട്ടോ!

By Web TeamFirst Published Oct 16, 2019, 3:25 PM IST
Highlights

അമിത വേഗത്തിൽ വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നൊരു കെഎസ്ആർടിസിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. തലനാരിഴയ്ക്ക് ഒരു ഓട്ടോ ബസിടിക്കാതെ രക്ഷപെടുന്നതും ദൃശ്യങ്ങളിൽ 

കെഎസ്ആർടിസി പലർക്കും വളരെ പ്രിയപ്പെട്ടതാണ്. ഒപ്പം കെഎസ്ആർടിസി ബസുകളുടെ അമിത വേഗതയും മരണപ്പാച്ചിലും പലവട്ടം ചർച്ചാവിഷയമായിട്ടുമുണ്ട്. ഇപ്പോഴിതാ അമിത വേഗത്തിൽ വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നൊരു കെഎസ്ആർടിസിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. തലനാരിഴയ്ക്ക് ഒരു ഓട്ടോ ബസിടിക്കാതെ രക്ഷപെടുന്നതും ദൃശ്യങ്ങളിൽ കാണാം.  കോട്ടയം മന്ദിരം കവലയ്ക്ക് സമീപം നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

"

ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.  വലതുവശം
മുന്നിലെ വാഹനത്തിന്‍റെ വലതുവശത്തുകൂടിയല്ലാതെ ഓവര്‍ടേക്ക് ചെയ്യരുത്. മാത്രമല്ല മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാതെ വേണം മറികടക്കാന്‍

2.  റോഡ് കാണാന്‍ കഴിയണം
മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനു മുമ്പ് സുരക്ഷിതമായി ഓവര്‍ടേക്കു ചെയ്യാന്‍ സാധിക്കുന്നവിധം റോഡ് കാണാമെന്ന് ഉറപ്പാക്കണം

3. വളവുകളില്‍ അരുതേയരുത്
വളവുകളിലും റോഡ് കാണാന്‍ പറ്റാത്ത അവസ്ഥകളിലും ഓവര്‍ടേക്കിങ് ഒരിക്കലും പാടില്ല

4. പിന്നിലെ വാഹനങ്ങള്‍
പിന്നില്‍നിന്നു വാഹനങ്ങള്‍ തന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം

5. എതിര്‍ദിശയിലെ വാഹനങ്ങള്‍
എതിര്‍ദിശയില്‍നിന്നു വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്. 

6. കണക്കുകൂട്ടല്‍ പിഴച്ചാല്‍
ഓവര്‍ടേക്കിങ് വളരെയധികം ശ്രദ്ധ വേണ്ട കാര്യമാണ്. അമിതമായ ആത്മവിശ്വാസം വേണ്ടേ വേണ്ട. കാരണം കണക്കുകൂട്ടല്‍ അല്‍പമൊന്നു പിഴച്ചാല്‍ മതി വന്‍ ദുരന്തം സംഭവിക്കാന്‍.

click me!