60,000 രൂപ വിലക്കുറവിൽ ഈ കിടിലൻ ബൈക്ക്!

Published : Apr 19, 2023, 01:56 PM IST
60,000 രൂപ വിലക്കുറവിൽ  ഈ കിടിലൻ ബൈക്ക്!

Synopsis

കെടിഎം ഇന്ത്യ 390 അഡ്വഞ്ചർ എക്‌സിൽ നിന്ന് കുറച്ച് ഫീച്ചറുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇലക്‌ട്രോണിക് ഓറഞ്ച്, ഡാർക്ക് ഗാൽവാനോ എന്നീ രണ്ട് നിറങ്ങളിലാണ് 390 അഡ്വഞ്ചർ എക്‌സ് വിൽക്കുന്നത്.

390 അഡ്വഞ്ചറിന്റെ കൂടുതൽ താങ്ങാനാവുന്ന പതിപ്പ് ഓസ്‍ട്രിയൻ ഇരുചക്ര വാഹന ബ്രാൻഡായ കെടിഎം ഇന്ത്യ ഔദ്യോഗികമായി പുറത്തിറക്കി. അഡ്വഞ്ചർ എക്‌സ് എന്ന് വിളിക്കപ്പെടുന്ന ഇതിന്റെ വില 2.80 ലക്ഷം രൂപ മുതല്‍ ആണ്. ഇത് 390 അഡ്വഞ്ചറിനേക്കാൾ 59,000 രൂപ കുറവാണ്. നിലവിലെ 390 അഡ്വഞ്ചർ 3.39 ലക്ഷം രൂപയ്ക്ക് വിൽപ്പനയിൽ തുടരും . രണ്ട് വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. കെടിഎം ഇന്ത്യ 390 അഡ്വഞ്ചർ എക്‌സിൽ നിന്ന് കുറച്ച് ഫീച്ചറുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇലക്‌ട്രോണിക് ഓറഞ്ച്, ഡാർക്ക് ഗാൽവാനോ എന്നീ രണ്ട് നിറങ്ങളിലാണ് 390 അഡ്വഞ്ചർ എക്‌സ് വിൽക്കുന്നത്.

ഫീച്ചറുകളുടെ കാര്യത്തിൽ, റൈഡ്-ബൈ-വയർ, ഡ്യുവൽ-ചാനൽ എബിഎസ്, ഓഫ്-റോഡ് എബിഎസ്, 12V ആക്‌സസറി സോക്കറ്റ്, എൽഇഡി ലൈറ്റിംഗ് എന്നിവ 390 അഡ്വഞ്ചർ എക്‌സ് നിലനിർത്തുന്നു. എന്നിരുന്നാലും, TFT സ്ക്രീനിന് പകരം, ഇപ്പോൾ ഒരു LCD ഡാഷ്ബോർഡ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. മോട്ടോർസൈക്കിൾ ട്രാക്ഷൻ കൺട്രോൾ (എംടിസി) പോലുള്ള കൂടുതൽ ഫീച്ചറുകളുമായി 390 അഡ്വഞ്ചർ വരുന്നത് തുടരും. റൈഡ് മോഡുകൾ (സ്ട്രീറ്റ് & ഓഫ് റോഡ്), കോണിംഗ് എബിഎസ്, ക്വിക്ക്ഷിഫ്റ്റർ തുടങ്ങിയവയും ഉണ്ടാകും.

ഹാർഡ്‌വെയർ മാറ്റങ്ങളും ഇല്ല. സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിം, 43 എംഎം ഡബ്ല്യുപി അപെക്സ് യുഎസ്ഡി ഫ്രണ്ട് ഫോർക്കുകളും റിയർ മോണോഷോക്കും, 200 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, മുൻവശത്ത് 320 എംഎം ഡിസ്‌ക്, പിന്നിൽ 230 എംഎം ഡിസ്‌ക് എന്നിവയുമായാണ് 390 അഡ്വഞ്ചർ എക്‌സ് വരുന്നത്. എഞ്ചിനിലും മാറ്റങ്ങളില്ല. ഇത് ഇപ്പോഴും 42. 9 bhp കരുത്തും 37 Nm torque ഉം ഉത്പാദിപ്പിക്കുന്ന 373 സിസി, ലിക്വിഡ്-കൂൾഡ് യൂണിറ്റാണ്. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്സുമായി ഇത് ഇണചേർന്നിരിക്കുന്നു.

ഓൺ/ഓഫ്‌റോഡ്, അഡ്വഞ്ചർ ഓറിയന്റഡ് മോട്ടോർസൈക്കിളുകളുടെ വിഭാഗം ഇന്ത്യയിൽ വളരുകയാണെന്നും 2023 സാമ്പത്തിക വര്‍ഷത്തിൽ കെടിഎം പ്രോ-എക്‌സ്‌പിയിൽ KTM അഡ്വഞ്ചർ ഉപഭോക്തൃ പങ്കാളിത്തത്തിൽ 60% വർദ്ധനവ് ഉണ്ടായി എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും ബജാജ് ഓട്ടോ ലിമിറ്റഡ് പ്രോ-ബൈക്കിംഗ് തലവൻ സുമീത് നാരംഗ് പറഞ്ഞു.  “പ്രത്യേകിച്ചും ശ്രദ്ധേയമായ കാര്യം, പങ്കെടുക്കുന്നവരിൽ 50% ത്തിലധികം പേരും പുതിയ ഉപഭോക്താക്കളാണ്, ഇത് ഉപഭോക്താക്കൾക്കിടയിൽ അഡ്വഞ്ചർ മോട്ടോർസൈക്കിളിങ്ങിനുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡിനെ സൂചിപ്പിക്കുന്നു.." അദ്ദേഹം വ്യക്തമാക്കി.  

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ