ഈ ബൈക്കുകള്‍ ചൈനയില്‍ നിര്‍മ്മിക്കുമെന്ന് കെടിഎം

By Web TeamFirst Published Sep 8, 2020, 4:53 PM IST
Highlights

ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഎഫ് മോട്ടോയുമായുള്ള ബ്രാന്‍ഡിന്റെ പങ്കാളിത്തത്തിന്റെ നിര്‍ണായക ഭാഗമായിരിക്കും പുതിയ ശ്രേണി.
 

ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം തങ്ങളുടെ 750 ഡ്യൂക്ക്, 750 അഡ്വഞ്ചര്‍, 750 സൂപ്പര്‍മോട്ടോ എന്നിവയുള്‍പ്പെടെയുള്ള മോഡലുകള്‍ ചൈനയില്‍ നിര്‍മിക്കുമെന്നു വ്യക്തമാക്കി. കെടിഎമ്മിന്റെ മാതൃ കമ്പനിയായ പിയറര്‍ മൊബിലിറ്റി ഗ്രൂപ്പിന്റെ നിക്ഷേപ അവതരണത്തിലാണ് പുതിയ പ്രഖ്യാപനം.

ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഎഫ് മോട്ടോയുമായുള്ള ബ്രാന്‍ഡിന്റെ പങ്കാളിത്തത്തിന്റെ നിര്‍ണായക ഭാഗമായിരിക്കും പുതിയ ശ്രേണി. 2017 മുതല്‍ കെടിഎം സിഎഫ് മോട്ടോഴ്!സുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍ ബജാജാണ് കെടിഎമ്മിന്റെ പങ്കാളി.

ഡ്യൂക്ക്, അഡ്വഞ്ചര്‍, സൂപ്പര്‍മോട്ടോ എന്നിവയുടെ 750 സിസി ട്വിന്‍ സിലിണ്ടര്‍ കെടിഎം മോഡലുകളുടെ പുതിയ ശ്രേണി ചൈനയിലെ ഹാംഗ്ഷൂവിലാണ് നിര്‍മിക്കുക. വ്യക്തമായും കെടിഎം അതിന്റെ ചില മിഡ്‌സൈസ് എഞ്ചിനുകള്‍ ഉത്പാദിപ്പിക്കാന്‍ സിഎഫ് മോട്ടോ സഹായിക്കും.

ബജാജ് ഇന്ത്യയുടെ ചകാനിലെ പ്ലാന്റില്‍ സബ് 500 സിസി എഞ്ചിനുകളും മോട്ടോര്‍സൈക്കിളുകളും ഒരുങ്ങും. എന്നിരുന്നാലും രണ്ട് കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭത്തിലെ ആദ്യ ഉല്‍പ്പന്നം കെടിഎം ബാഡ്!ജില്‍ ആയിരിക്കില്ല എത്തുക. പകരം സിഎഫ് മോട്ടോയുടെ അഡ്വഞ്ചര്‍ ങഠ800 ബൈക്ക് ആയിരിക്കും ആദ്യം വിപണിയിലെക്കുക. ഇത് കെടിഎം 790 അഡ്വഞ്ചറില്‍ നിന്നുള്ള എഞ്ചിന്‍ ഉപയോഗിക്കും. നിലവില്‍ ഈ പതിപ്പിന്റെ പരീക്ഷണയോട്ടത്തിലാണ് കമ്പനി എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ മോഡല്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്താന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!