Ukraine : ഉക്രെയിന് സംഭാവനയുമായി ഈ വണ്ടിക്കമ്പനിയും

Web Desk   | Asianet News
Published : Mar 14, 2022, 08:51 AM IST
Ukraine : ഉക്രെയിന് സംഭാവനയുമായി ഈ വണ്ടിക്കമ്പനിയും

Synopsis

പോർഷെ, ഫോക്‌സ്‌വാഗൺ, മെഴ്‌സിഡസ് ബെൻസ്, ഫോർഡ്, സ്റ്റെല്ലാന്റിസ്, നിസാൻ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ ചേരുന്ന ഏറ്റവും പുതിയ വാഹന നിർമ്മാതാക്കളാണ് ലംബോർഗിനി.

ക്രെയ്‌നിലെ (Ukraine) ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി സഹായം നൽകാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ച് ഇറ്റാലിയന്‍ (Italian) സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോർഗിനി. ദുരിതബാധിതരെ സഹായിക്കുന്നതിനായി യുഎൻ അഭയാർത്ഥി ഏജൻസിയായ യുഎൻഎച്ച്‌സിആറിന് തുക നേരിട്ട് കൈമാറുമെന്ന് ലംബോർഗിനി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പോർഷെ, ഫോക്‌സ്‌വാഗൺ, മെഴ്‌സിഡസ് ബെൻസ്, ഫോർഡ്, സ്റ്റെല്ലാന്റിസ്, നിസാൻ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ ചേരുന്ന ഏറ്റവും പുതിയ വാഹന നിർമ്മാതാക്കളാണ് ലംബോർഗിനി.

Russia : വാഹന കയറ്റുമതി നിരോധിച്ച് റഷ്യ, വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധി

സംഘർഷത്തെത്തുടർന്ന്, പല ആഡംബര വാഹന നിർമ്മാതാക്കളും റഷ്യയിൽ ബിസിനസ് നിർത്തിവച്ചിരിക്കുകയാണ്. ഫോക്‌സ്‌വാഗൺ , പോർഷെ , നിസാൻ തുടങ്ങിയ വാഹന നിർമ്മാതാക്കളും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉക്രെയ്‌നിന് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. നിസാൻ 2.5 മില്യൺ യൂറോയുടെ ഒരു ഫണ്ട് . റെഡ് ക്രോസിനും മറ്റൊരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനും ഫണ്ട് വഴി ഒരു മില്യൺ യൂറോ സംഭാവന ചെയ്യുമെന്നും നിസാന്‍ വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും ഈ പണ്ട് സഹായിക്കും എന്ന് നിസാന്‍ പറയുന്നു.

മുമ്പ്, ഫോക്‌സ്‌വാഗണും പോർഷെയും ഉക്രെയ്‌നിന് ഒരു മില്യൺ യൂറോ സംഭാവന നൽകിയിരുന്നു. തുക രണ്ട് സംഘടനകള്‍ക്കായി വിഭജിച്ച് നല്‍കും എന്ന് പോർഷെ അറിയിച്ചിരുന്നു. യുദ്ധ ഭൂമിയില്‍ ആളുകളെ സഹായിക്കുന്ന ഓർഗനൈസേഷനുകളെ സംഭാവന ചെയ്യാനും പിന്തുണയ്ക്കാനും ശ്രമിക്കുന്നതായി ആഡംബര സ്‌പോർട്‌സ് കാർ കമ്പനിയായ പോര്‍ഷെയുടം സിഇഒ ഒലിവർ ബ്ലൂം പറയുന്നു.

സഹായത്തിനായി മെഴ്‌സിഡസ് ബെൻസ് റെഡ് ക്രോസിന് ഒരു ദശലക്ഷം യൂറോ സംഭാവന നൽകി. സ്റ്റെല്ലാന്റിസും ഒരു മില്യൺ യൂറോയുടെ സാമ്പത്തിക സഹായം ദുരിതബാധിത രാജ്യത്തിന് നൽകി.

Mercedes Benz warning : സൂക്ഷിച്ചില്ലെങ്കില്‍ കാറുകള്‍ക്ക് തീപിടിക്കുമെന്ന് കമ്പനി,ഇതില്‍ നിങ്ങളുടെ കാറുണ്ടോ?

സംഭാവനകൾക്കൊപ്പം, മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഈ വാഹന നിർമ്മാതാക്കളിൽ പലതും ഉക്രെയ്ൻ ആക്രമിച്ചതിനുശേഷം റഷ്യയിലെ അവരുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ടൊയോട്ട , വോൾവോ , ഹോണ്ട, ഫോർഡ് ഹാർലി ഡേവിഡ്‌സൺ, ഹ്യുണ്ടായ്, ജനറൽ മോട്ടോഴ്‌സ് എന്നിവ റഷ്യയിലെ തങ്ങളുടെ ഉൽപ്പാദന പ്രവർത്തനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു. പാൻഡെമിക്കിനെ അപേക്ഷിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ യുദ്ധം കൂടുതൽ ഗുരുതരമായ ആഘാതം സൃഷ്‍ടിക്കുമെന്ന് ഫോക്‌സ്‌വാഗൺ സിഇഒ അടുത്തിടെ പ്രസ്‍താവിച്ചിരുന്നു.

യുക്രൈനിയൻ അഭയാർത്ഥി വിഷയത്തിൽ പൊട്ടിച്ചിരിച്ച് കമലാ ഹാരിസ്, ഇത് തമാശയല്ലെന്ന് ഓ‍ർമ്മിപ്പിച്ച് വിമ‍ർശകർ

ന്യൂയോർക്ക്: യുക്രൈനിയൻ അഭയാർത്ഥികളെ (Ukrainian Refugees) കുറിച്ചുള്ള ചോദ്യത്തിൽ പൊട്ടിച്ചിരിച്ചതിന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് (Kamala Harris) വിമർശനം. വ്യാഴാഴ്ച വാഴ്‌സയിൽ പോളിഷ് പ്രസിഡന്റ് ആൻഡ്രെ ദുദയുമായി (Poland's President Andrzej Duda) നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് മാധ്യമപ്രവ‍ർത്തകയുടെ അഭയാ‍ർത്ഥികളെ കുറിച്ചുള്ള ചോദ്യത്തിന് കമലാ ഹാരിസ് പൊട്ടിച്ചിരിച്ചത്.

"കൂടുതൽ അഭയാർത്ഥികളെ സ്വീകരിക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടാൽ, യുക്രൈനിയൻ അഭയാർത്ഥികളെ അമേരിക്ക ഏറ്റെടുക്കുമോ?" എന്നതായിരുന്നു കമലാ ഹാരിസിനോട് മാധ്യമപ്രവർത്തകയുടെ ചോദ്യം. ഉത്തരം പറയുന്നതിന് മുമ്പ്, ഹാരിസ് ആദ്യം പ്രതികരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നറിയാൻ പോളിഷ് പ്രസിഡന്റിനെ നോക്കി. എന്നിട്ട് ഉറക്കെ ചിരിച്ചുകൊണ്ടാണ് മറുപടി നൽകിയത്. 

യുകൈനിയൻ അഭയാർത്ഥികൾക്കായുള്ള കോൺസുലാർ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കാൻ പോളണ്ട് കമലാ ഹാരിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ദുദ പ്രതികരിക്കാൻ ആരംഭിച്ചത്. യുക്രൈനിയൻ അഭയാർഥികളുടെ കുത്തൊഴുക്ക് മൂലം പോളണ്ടിന്മേലുള്ള ഭാരം ഇരു നേതാക്കളും ചർച്ച ചെയ്തതായി കമലാ ഹാരിസ് പറഞ്ഞു, എന്നാൽ യുഎസ് ഒരു നിശ്ചിത എണ്ണം അഭയാർഥികളെ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അവ‍ർ ഉത്തരം നൽകിയില്ല. 

പുതിയ സേവന ക്യാംപെയിനുമായി ഫോർഡ് ഇന്ത്യ

എന്നാൽ മാധ്യമപ്രവ‍ർത്തകയുടെ ചോദ്യം ചിരിച്ച് തള്ളേണ്ട കാര്യമല്ലെന്ന വിമ‍ശനമാണ് കമലാ ഹാരിസിന് നേരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. “80 വർഷമായി നമ്മൾ കണ്ടിട്ടില്ലാത്ത മാനുഷിക പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുമ്പോൾ വേദിയിലെ ചിരി അടക്കിനിർത്തണം” എന്നാണ് ഒരു ട്വിറ്റ‍ർ ഉപയോക്താവ് പ്രതികരിച്ചത്. അനുചിതമായ സന്ദ‍ർഭങ്ങളിൽ ഹാരിസ് ചിരിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ബൈഡൻ ഭരണകൂടം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനയെ പിൻവലിച്ചതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കമലാ ഹാരിസ് ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. 

ഫെബ്രുവരി 24-ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം ഏകദേശം 1.43 ദശലക്ഷം യുക്രൈനികൾ പോളണ്ടിലേക്ക് പലായനം ചെയ്തിട്ടുണ്ട്. അതേ സമയം, 291,081-ലധികം യുക്രൈനികൾ റൊമാനിയയിലേക്ക് പലായനം ചെയ്തിട്ടുണ്ട്. മൊത്തത്തിൽ, മാർച്ച് 10 വരെ 2.3 ദശലക്ഷത്തിലധികം ആളുകൾ യുക്രൈനിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, അഞ്ച് ദശലക്ഷം ആളുകൾക്ക് പലായനം ചെയ്യാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയായി മാറും.

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ