റേഞ്ച് റോവറിന് അൻപതാം പിറന്നാൾ

Web Desk   | Asianet News
Published : Mar 24, 2020, 08:16 AM IST
റേഞ്ച് റോവറിന്  അൻപതാം പിറന്നാൾ

Synopsis

ലോകത്തെ ഏറ്റവും മികച്ച ആഡംബര വാഹന നിർമാതാക്കളായ  ലാൻഡ് റോവറിൻറെ , ആഡംബര ബ്രാൻഡായ റേഞ്ച് റോവറിന്  അൻപതാം പിറന്നാൾ. 

ലോകത്തെ ഏറ്റവും മികച്ച ആഡംബര വാഹന നിർമാതാക്കളായ  ലാൻഡ് റോവറിൻറെ , ആഡംബര ബ്രാൻഡായ റേഞ്ച് റോവറിന്  അൻപതാം പിറന്നാൾ. 1970ൽ ആരംഭിച്ച  റേഞ്ച് റോവർ  2020ൽ സുവർണ ജൂബിലി ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ഐസിൽ ചിത്ര വിസ്മയം ഒരുക്കിയിരിക്കുകയാണ് ലാൻഡ് റോവർ.

ലാൻഡ് റോവറിന്റെ പുതിയ വാഹനങ്ങൾ ടെസ്റ്റ്‌ ഡ്രൈവ് നടത്തുന്നതിനും, പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും എഞ്ചിനീയർമാർക്ക് അനുയോജ്യമായ പ്രദേശമാണ് സ്വീഡനിലെ ആർട്ടിക് മേഖലയിലെ അർജെപ്ലോങ്.  അർജെപ്ലോങ്ങിലെ തണുത്തുറഞ്ഞ്  ഒരു മഞ്ഞ് മൈതാനമായി മാറിയ ഒരു തടാകത്തിനു മുകളിലാണ് സുവർണ ജൂബിലിയുടെ ഭാഗമായി പ്രശസ്ത സ്നോ ആർട്ടിസ്റ്റ് സൈമൺ ബെക്ക് 53092 ചതുരശ്ര മീറ്റർ വലുപ്പമുള്ള വാർഷിക ലോഗോ സൃഷ്ടിച്ചത്. റേഞ്ച് റോവറിന്റെ  സ്റ്റിയറിംഗ് പാഡിന്റെ രൂപത്തിലാണ് ഐസ് കൊണ്ടുള്ള കലാസൃഷ്ടി അദ്ദഹം  നിർമ്മിച്ചിരിക്കുന്നത്. 260മീറ്ററാണ് സ്റ്റിയറിംഗ് പാഡിന്റെ വ്യാസം.

കലാസൃഷ്ടിക്ക് പുറത്തുള്ള ട്രാക്കിൽ ലാൻഡ് റോവർ റേഞ്ച് റോവർ മോഡലുകളുടെ പരീക്ഷണ ഓട്ടവും നടന്നു. ശൈത്യകാലത്ത് ലാൻഡ് റോവറിന്റെ സാഹസിക ഐസ് ഡ്രൈവുകൾക്ക് പേരുകേട്ട സ്വീഡനിലെ  ഈ മേഖല, വാഹനങ്ങളുടെ പരീക്ഷണ ഓട്ടങ്ങളുടെയും സാഹസിക ഐസ് ഡ്രൈവുകളുടെയും ഒരു കേന്ദ്രമാണ്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ