ഇവോക്ക്, ഡിസ്‍കവറി സ്‍പോർട്ട് ബിഎസ്6 പതിപ്പുകള്‍ നിരത്തിലേക്ക്

By Web TeamFirst Published Jul 7, 2020, 7:53 PM IST
Highlights

ബിഎസ് 6 ശ്രേണിയിലുള്ള പുതിയ റേഞ്ച്‌റോവര്‍ ഇവോക്കിന്റെയും ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെയും പെട്രോള്‍ മോഡലുകളുടെ വില്‍പ്പന ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ

മുംബൈ: ബിഎസ് 6 ശ്രേണിയിലുള്ള പുതിയ റേഞ്ച്‌റോവര്‍ ഇവോക്കിന്റെയും ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെയും പെട്രോള്‍ മോഡലുകളുടെ വില്‍പ്പന ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 184 kW ഉം 365 Nm ടോര്‍ക്കും ഔട്ട്പുട്ട് നല്‍കുന്ന ഇന്‍ജീനിയം (ലിറ്റര്‍) ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ പവര്‍ ട്രെയ്ന്‍ കരുത്ത് പകരുന്ന രണ്ട് എസ് യു വികളും 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നു. ഫീച്ചറുകളാല്‍ സമ്പന്നമായ എസ്, സ്‌പോര്‍ട്ടിയര്‍, ആര്‍–ഡൈനാമിക് എസ്ഇ എന്നീ  വേരിയന്റുകളില്‍  റേഞ്ച് റോവര്‍ ഇവോക്കും ഡിസ്‌കവറി സ്‌പോര്‍ട്ടും ലഭ്യമാകും.

ആദ്യ അവതരണം മുതല്‍ തന്നെ റേഞ്ച് റോവര്‍ ഇവോക്കും ഡിസ്‌കവറി സ്‌പോര്‍ട്ടും ഇന്ത്യയില്‍ വന്‍വിജയമായിരുന്നുവെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു. പുതിയ രൂപഭാവത്തിലുള്ള രണ്ട് എസ്‌യുവികളും അവയുടെ ഡിസൈനും സാങ്കേതികവിദ്യയും ആഡംബരവും കൊണ്ട് ഉപഭോക്താക്കളുടെയും ആരാധകരുടെയും മനസ് കീഴടക്കിക്കഴിഞ്ഞു. ഇപ്പോള്‍ പുതിയ ബിഎസ്  VI പെട്രോള്‍ പവര്‍ട്രെയിന്‍ കൂടുതല്‍ ചോയ്‌സുകളോടെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുത്തന്‍ സാങ്കേതിവിദ്യയോടെയും മുന്‍നിര സവിശേഷതകളോടെയുമെത്തുന്ന പുത്തന്‍ റേഞ്ച് റോവര്‍  ഇവോക്കിന്റെയും പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെയും സവിശേഷതകള്‍ അറിയാം.

ക്യാബിന്‍ എയര്‍ അയണൈസേഷന്‍: വായുകണങ്ങളെ വൈദ്യുതീകരിച്ചും അയണൈസ് ചെയ്തും മാലിന്യങ്ങളെയും ദോഷകരമായ മറ്റ് വസ്തുക്കളെയും നീക്കിക്കൊണ്ട് കാലാവസ്ഥാ നിയന്ത്രണ സംവിധാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ക്ലിയര്‍ സൈറ്റ് റിയര്‍ വ്യൂ മിറര്‍: യാത്രക്കാര്‍ കാരണമോ മറ്റ് വസ്തുക്കള്‍ കാരണമോ പിന്‍ഭാഗത്തെ കാഴ്ച മറയുന്നെങ്കില്‍ മിററിന് താഴെയുള്ള സ്വിച്ചില്‍ അമര്‍ത്തിയാല്‍ കാറിന് മുകളില്‍ നിന്നൊരു ക്യാമറ ഉയര്‍ന്ന് വരികയും വാഹനത്തിന് പുറകിലുള്ള കാഴ്കള്‍ ഹൈ ഡെഫനിഷനില്‍ ഡിസ്‌പ്ലേ  ചെയ്യും.  
 
ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ™ ആന്‍ഡ് ടച്ച് പ്രോ ഡ്യുവോ: ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും സഹിതമുള്ള ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ™ സ്റ്റാന്‍ഡേര്‍ഡായി റേഞ്ച് റോവര്‍ ഇവോക്കിനും ഡിസ്‌കവറി സ്‌പോര്‍ട്ടിനുമുണ്ട്. കൂടാതെ, ടച്ച് പ്രോ ഡ്യുവോ  ഫീച്ചര്‍ സഹിതമാണ് റേഞ്ച് റോവര്‍ ഇവോക്ക് ആര്‍-ഡൈനാമിക് എസ്ഇ എത്തുന്നത്. ഉയര്‍ന്ന ഇന്‍പൂട്ട് സൗകര്യത്തിനായി ക്രമീകരിക്കാവുന്ന മുകളിലുള്ള ടച്ച് സ്‌ക്രീനും താഴെയുള്ള ടച്ച് സ്‌ക്രീനും സംയോജിപ്പിച്ചുള്ളതാണ് ടച്ച് പ്രോ ഡ്യുവോ.

ടെറൈന്‍ റെസ്‌പോണ്‍സ് 2: മെച്ചപ്പെട്ട ഓഫ്-റോഡ് കാര്യക്ഷമതയ്ക്കായുള്ള ടെറൈന്‍ റെസ്‌പോണ്‍സ് 2 ഓട്ടോമാറ്റിക്കായി പ്രതലത്തെ തിരിച്ചറിഞ്ഞ്  ടോര്‍ക്ക് ഡെലിവറി സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുന്നു. നദികളും പര്‍വതങ്ങളും ദുഷ്‌ക്കരമായ മാറ്റുപാതകളും അനായാസം താണ്ടാനാകുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

click me!