ആ കിടിലൻ മാരുതി എസ്‌യുവി എപ്പോൾ എത്തും? അതിൽ എന്താണ് പ്രത്യേകത, അറിയൂ!

Published : Dec 21, 2023, 11:39 AM IST
ആ കിടിലൻ മാരുതി എസ്‌യുവി എപ്പോൾ എത്തും? അതിൽ എന്താണ് പ്രത്യേകത, അറിയൂ!

Synopsis

അടുത്ത വർഷത്തോടെ  ഇവിഎക്സ് അതിന്റെ പ്രൊഡക്ഷൻ രൂപത്തിൽ എത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്‍തവ പറഞ്ഞു.  ഇവിഎക്സിന്റെ പ്രൊഡക്ഷൻ വേരിയന്റ് പുതിയ പേരിൽ 2024-25 സാമ്പത്തിക അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇവിഎക്‌സിന്റെ പ്രൊഡക്ഷൻ വേരിയന്റ് ഉടൻ ഇന്ത്യൻ നിരത്തുകളിൽ എത്തും. ആഭ്യന്തര വിപണിയിൽ ഇത് ഒരു പ്രധാന ലോഞ്ച് ആയിരിക്കും. അടുത്ത വർഷത്തോടെ  ഇവിഎക്സ് അതിന്റെ പ്രൊഡക്ഷൻ രൂപത്തിൽ എത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്‍തവ പറഞ്ഞു.  ഇവിഎക്സിന്റെ പ്രൊഡക്ഷൻ വേരിയന്റ് പുതിയ പേരിൽ 2024-25 സാമ്പത്തിക അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് മോഡലായി പ്രദർശിപ്പിച്ച ഇവിഎക്‌സ് അടുത്തിടെ ഉൽപ്പാദനം പുരോഗമിക്കുന്ന രൂപത്തിൽ പ്രദർശിപ്പിച്ചു. ഇത് കൺസെപ്റ്റ് ലുക്ക് നിലനിർത്തുന്നു. പ്രൊഡക്ഷൻ സ്‌പെക്ക് ഇവിഎക്‌സിന് 4300 എംഎം നീളമുള്ള ഗ്രാൻഡ് വിറ്റാരയുടെ അതേ വലുപ്പം ഉണ്ടായിരിക്കും. അതേസമയം 60 കിലോവാട്ട് ബാറ്ററി പാക്കിന്റെ പരിധി 550 കിലോമീറ്ററായിരിക്കും.

ബോക്‌സി ഡിസൈൻ; പെട്രോൾ, ഇവി ഹൃദയങ്ങൾ, വരുന്നൂ കിയ ക്ലാവിസ്

പ്രധാനമായി, ഇത് ഒരു സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിൽ ഒരു ബോൺ ഇലക്ട്രിക് ആർക്കിടെക്ചറാണ്. പ്രൊഡക്ഷൻ സ്പെക്ക് EVX 2700 mm വീൽബേസുമായി ധാരാളം സ്ഥലസൗകര്യത്തോടെയാണ് വരുന്നത്. മാരുതി സുസുക്കിയുടെ ഏറ്റവും വിശാലമായ എസ്‌യുവിയായിരിക്കും ഇത്. രണ്ടാമതായി, അതിന്റെ ബാറ്ററി പാക്കും കാറിന്റെ പ്രാദേശികവൽക്കരണവും ഇവിഎക്സിനെ വിലയുടെ കാര്യത്തിൽ മത്സരാധിഷ്ഠിതമാക്കും. മാരുതി അതിന്റെ EVX ഗുജറാത്തിലെ ഹൻസൽപൂരിലെ പ്ലാന്‍റിൽ നിർമ്മിക്കും. ടൊയോട്ട വേരിയന്റും അവിടെ നിന്ന് നിർമ്മിക്കും.

മാരുതി വളരെക്കാലമായി ഈ ഇവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിലവിൽ ഹൈബ്രിഡ് കാറുകൾ മാത്രമാണ് കമ്പനി വിൽക്കുന്നതെങ്കിലും, EVX അതിന്റെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നായി മാറിയേക്കാം. കാരണം വിപണിയിൽ ഇവികൾക്ക് വൻ ഡിമാൻഡാണ്. ഹൈബ്രിഡ് കാറുകളും മാരുതി പോർട്ട്‌ഫോളിയോയുടെ ഒരു പ്രധാന ഭാഗമായി തുടരും. 

youtubevideo

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
ഡിഫൻഡർ ലുക്ക്, അവിശ്വസനീയമായ കരുത്ത്; ഈ ചൈനീസ് എസ്‍യുവി ഇന്ത്യയിലേക്ക്