കാട്ടാനയുടെ കരുത്തുള്ള പുത്തന്‍ 'കടാന'യുമായി സുസുക്കി

By Web TeamFirst Published Jan 11, 2021, 10:31 AM IST
Highlights

ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ സുസുക്കി തങ്ങളുടെ ഐതിഹാസിക മോഡല്‍ കടാനയുടെ  പുതുക്കിയ മോഡലിനെ പുറത്തിറക്കി

ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ സുസുക്കി തങ്ങളുടെ ഐതിഹാസിക മോഡല്‍ കടാനയുടെ  പുതുക്കിയ മോഡലിനെ പുറത്തിറക്കി. ജപ്പാനിലാണ് ബൈക്കിന്‍റെ അവതരണമെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാന്‍ഡി ഡെയറിംഗ് റെഡ് ആണ് ബൈക്കിലെ പുതിയ കളര്‍ സ്‌കീം. ഇതിന്റെ 100 യൂണിറ്റുകള്‍ മാത്രമേ ജപ്പാനില്‍ ലഭ്യമാകൂ. കടാനയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സുസുക്കി ഗോള്‍ഡന്‍ ഫോര്‍ക്ക് ബോട്ടിലുകളും ഗോള്‍ഡ് ഹാന്‍ഡില്‍ബാറും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മാത്രമല്ല, മോട്ടോര്‍സൈക്കിളിന്റെ സീറ്റിന് റെഡ് സ്റ്റിച്ചിംഗും ലഭിക്കുന്നുണ്ട്.  അത് അതിന്റെ പ്രത്യേകത വർദ്ധിപ്പിക്കുന്നു. എന്നാല്‍ മാറ്റങ്ങൾ ബൈക്കിന്‍റെ ബാഹ്യഭാഗത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

സുസുക്കി കടാന റെഡ് നിലവിലെ അതേ 998 സിസി ഉപയോഗിക്കുന്നത് തുടരുന്നു. 148 ബിഎച്ച്പിയും 107 എൻഎമ്മും ഉത്പാദിപ്പിക്കുന്ന ഇൻലൈൻ-നാല് സിലിണ്ടർ എഞ്ചിൻ ആണിത്. സമാന സസ്പെൻഷനും ബ്രേക്കിംഗ് ഹാർഡ്‌വെയറും ഇലക്ട്രോണിക് എയ്ഡുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

2020 മാര്‍ച്ചില്‍ പുതിയ കളര്‍ സ്‌കീം ഉപയോഗിച്ച് ഇത് അവതരിപ്പിച്ചിരുന്നുവെങ്കിലും കൊവിഡ് -19 മഹാമാരി കാരണം ലോഞ്ച് വൈകിയിരുന്നു. അതേസമയം സുസുക്കി കട്ടാനയുടെ ഇന്ത്യന്‍ വരവിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എന്നാല്‍ അടുത്ത വര്‍ഷം ഈ മോട്ടോര്‍ സൈക്കിളിനെ സുസുക്കി ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!