28 കിലോമീറ്റർ വരെ മൈലേജ്, ഇന്ധന വിലയില്‍ പൊള്ളിക്കില്ല ഈ കാറുകള്‍!

Published : Nov 09, 2022, 02:36 PM ISTUpdated : Nov 09, 2022, 02:39 PM IST
28 കിലോമീറ്റർ വരെ മൈലേജ്, ഇന്ധന വിലയില്‍ പൊള്ളിക്കില്ല ഈ കാറുകള്‍!

Synopsis

28 കിലോമീറ്റർ വരെ മൈലേജ് തരാൻ കഴിവുള്ള അത്തരം ചില മികച്ച മോഡലുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

പുതിയ കാലത്ത് അത്യാധുനികമായ ചില നൂതന ഫീച്ചറുകൾ പല കാറുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈബ്രിഡ് പവര്‍ട്രെയിനാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്താണ് കൂടുതൽ ലാഭകരമായ ഈ കാറുകള്‍ എത്തുന്നത്. എന്നാല്‍ ഈ പുതിയ മോഡലുകൾ ചെലവേറിയതാണെങ്കിലും, അവ ഇന്ധനച്ചെലവിൽ വലിയ അളവിൽ ലാഭം നല്‍കുന്നു. എന്നാൽ നിങ്ങൾക്ക് ബജറ്റ് ഒരു പരിമിതി അല്ലെങ്കിൽ ഒരു ഇലക്ട്രിക് കാര്‍ വാങ്ങാൻ ആഗ്രഹിക്കുന്നില്ല എങ്കിൽ, ഒരു ഹൈബ്രിഡ് കാർ നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്. അതുകൊണ്ടാണ് 28 കിലോമീറ്റർ വരെ മൈലേജ് തരാൻ കഴിവുള്ള അത്തരം ചില മികച്ച മോഡലുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ്
മൈലേജിൽ മുന്നിൽ നിൽക്കുന്ന ആദ്യ ഹൈബ്രിഡ് എസ്‌യുവിയാണ് മാരുതിയുടെ ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ്. ഇതിന്റെ കരുത്തുറ്റ എഞ്ചിൻ മികച്ച പെർഫോമൻസ് നൽകുന്നു എന്ന് മാത്രമല്ല, മൈലേജിന്റെ കാര്യത്തിലും കുറവല്ല. 27.97kmpl ആണ് കമ്പനി അവകാശപ്പെടുന്നത്. 115 ബിഎച്ച്‌പി പവറും 141 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 എൽ ഹൈബ്രിഡ് പവർട്രെയിൻ കോംപാക്ട് എസ്‌യുവിയിൽ ലഭിക്കും. ഇതോടൊപ്പം eCVT ഗിയർബോക്‌സും നൽകും. ഈ വാഹനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ രൂപകല്പനയാണ്. 

 ഫാമിലി കാര്‍ വേണോ? വിദേശികളെ മലര്‍ത്തിയടിച്ച ഈ ഇന്ത്യൻ കരുത്തനെ സ്വന്തമാക്കാൻ കൂട്ടയിടി!

ഹോണ്ട സിറ്റി
ഹോണ്ടയുടെ ഹൈബ്രിഡ് കാർ e:HEV ഒരു മികച്ച കാറാണ്. പെട്രോൾ, ഇലക്ട്രിക്, ഹൈബ്രിഡ് മോഡിൽ നിങ്ങൾക്ക് ഈ കാർ ഓടിക്കാം. കാറിന് സ്വയം ചാർജിംഗും രണ്ട്-മോട്ടോർ ഇ-സിവിടി ഹൈബ്രിഡ് സിസ്റ്റവും ലഭിക്കുന്നു, ഇത് 1.5 ലിറ്റർ അറ്റ്കിൻസൺ-സൈക്കിൾ DOHC i-VTEC പെട്രോൾ എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്നു, അത് ലിഥിയം-അയോണുള്ള ഒരു ഇന്റലിജന്റ് പവർ യൂണിറ്റുമായി (IPU) ജോടിയാക്കിയിരിക്കുന്നു.  ബാറ്ററിയും എഞ്ചിനും നേരിട്ട് കപ്ലിംഗ് ക്ലച്ച് വഴി ബന്ധിപ്പിച്ചിരിക്കുന്നു. e:HEV ഇലക്ട്രിക്-ഹൈബ്രിഡ് സിസ്റ്റം മൂന്ന് ഡ്രൈവിംഗ് മോഡുകളിലാണ് വരുന്നത്. ഇവി ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എഞ്ചിൻ ഡ്രൈവ് എന്നവയാണവ. പുതിയ സിറ്റിക്ക് ആസിയാൻ എൻ ക്യാപ് ടെസ്റ്റിൽ നിന്ന് അഞ്ച് നക്ഷത്ര സുരക്ഷാ റേറ്റിംഗ് ലഭിച്ചു. ഇത് ഈ കാറിന് ഒരു പ്ലസ് പോയിന്‍റായി മാറുന്നു. മൈലേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത് പരമാവധി 26.5 kmpl മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു. കൂടാതെ സിറ്റി ഹൈബ്രിഡ് ഹോണ്ട സെൻസിംഗ് സാങ്കേതികവിദ്യയും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. 

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഇന്ധനലാഭത്തിന് നിങ്ങൾക്ക് ഒരു മികച്ച ഓപ്ഷനാണ്. കാരണം ഇത് മികച്ച മൈലേജ് എസ്‌യുവി കൂടിയാണ്. ഈ കോംപാക്ട് എസ്‌യുവിയിൽ 115 ബിഎച്ച്‌പി പവറും 141 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 എൽ ഹൈബ്രിഡ് പവർട്രെയിൻ ആണ് സജ്ജീകരിച്ചിരിക്കുന്നത്. മൈലേജിന്റെ കാര്യത്തിൽ, ഈ എസ്‌യുവിക്ക് ലിറ്ററിന് 27.97 കിലോമീറ്റർ ഓടാൻ കഴിയും. പുതിയ അർബൻ ക്രൂയിസർ ഹൈറൈഡർ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. ഡിസൈൻ, സ്ഥലം, ഗുണമേന്മ എന്നിവയിൽ ഇത് വളരെ മികച്ചതായി കാണപ്പെടുന്നു. സുരക്ഷയ്ക്കായി, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, എയർ ബാഗുകൾ, ഇബിഡി ബ്രേക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ നിരവധി നല്ല സവിശേഷതകൾ ഇതിന് ലഭിക്കുന്നു. ടൊയോട്ടയുടെ സര്‍വ്വീസും വളരെ മികച്ചതാണ്, അതിനാൽ ഇത് വാങ്ങിയതിനുശേഷം നിങ്ങൾക്ക് ഒരു പ്രശ്നവും നേരിടേണ്ടിവരില്ല.

PREV
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!