ഇതാ വരാനിരിക്കുന്ന അഞ്ച് ഹൈബ്രിഡ് കാറുകൾ

By Web TeamFirst Published Apr 27, 2024, 3:25 PM IST
Highlights

ഡിമാൻഡ് വർധിക്കുന്നത് കണ്ട് മാരുതി, ടൊയോട്ട തുടങ്ങിയ കമ്പനികൾ വരും വർഷങ്ങളിൽ നിരവധി ഹൈബ്രിഡ് കാറുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന അത്തരത്തിലുള്ള അഞ്ച് ഹൈബ്രിഡ് കാറുകളെക്കുറിച്ച് വിശദമായി അറിയാം.

ഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് പവർട്രെയിൻ ഘടിപ്പിച്ച കാറുകളുടെ ആവശ്യകതയിൽ തുടർച്ചയായ വർധനവുണ്ടായിട്ടുണ്ട്. ഹൈബ്രിഡ് എഞ്ചിനുകൾ ഘടിപ്പിച്ച കാറുകൾ ഇലക്ട്രിക് കാറുകൾക്ക് പകരമായി ഒരുപരിധിവരെ കണക്കാക്കാം. പെട്രോളിലും എൻജിനിലും മാത്രം ഓടുന്ന കാറുകളെ അപേക്ഷിച്ച് ഹൈബ്രിഡ് എൻജിനുകൾ ഉപഭോക്താക്കൾക്ക് മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന ഹൈബ്രിഡ് കാറുകളിൽ ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നു. ഡിമാൻഡ് വർധിക്കുന്നത് കണ്ട്, മാരുതി, ടൊയോട്ട തുടങ്ങിയ കമ്പനികൾ വരും വർഷങ്ങളിൽ നിരവധി ഹൈബ്രിഡ് കാറുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന അത്തരത്തിലുള്ള അഞ്ച് ഹൈബ്രിഡ് കാറുകളെക്കുറിച്ച് വിശദമായി അറിയാം.

മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയുടെ ഏഴ് സീറ്റർ വേരിയൻ്റ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഈ രണ്ട് കാറുകളും 2025 ൻ്റെ തുടക്കത്തിൽ അവതരിപ്പിച്ചേക്കും. വരാനിരിക്കുന്ന കാറുകൾക്ക് 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോളും 1.5 ലിറ്റർ ശക്തമായ ഹൈബ്രിഡ് പെട്രോൾ എഞ്ചിനുകളും നൽകാമെന്നാണ് റിപ്പോര്‍ട്ടുകൾ. 

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ടൊയോട്ടയുടെ ഏറ്റവും ജനപ്രിയ എസ്‌യുവികളിലൊന്നായ ഫോർച്യൂണർ ഇപ്പോൾ മൈൽഡ്-ഹൈബ്രിഡ് പതിപ്പിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ടൊയോട്ട ഫോർച്യൂണർ മൈൽഡ് ഹൈബ്രിഡ് എസ്‌യുവി 2024 അവസാനത്തിലോ 2025 ൻ്റെ തുടക്കത്തിലോ പുറത്തിറക്കിയേക്കും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മാരുതി സ്വിഫ്റ്റ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിലൊന്നാണ്, ഡിസയർ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാനുകളിൽ ഒന്നാണ്. ഇപ്പോൾ കമ്പനി തങ്ങളുടെ രണ്ട് കാറുകളുടെയും പുതുക്കിയ പതിപ്പ് പുറത്തിറക്കാൻ പോകുന്നു. പുറത്തുവരുന്ന പല റിപ്പോർട്ടുകളും അനുസരിച്ച്, കമ്പനിക്ക് അതിൻ്റെ രണ്ട് കാറുകളിലും 1.2-ലിറ്റർ Z-സീരീസ് 3-സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യാൻ കഴിയും എന്നാണ്.

click me!