മൈലേജില്‍ ഞെട്ടിക്കും, എണ്ണയടിച്ച് കീശ കീറില്ല; രസകരമായ ഈ ബൈക്കുകൾ ഉടനെത്തും!

Published : Jun 21, 2022, 08:54 AM IST
മൈലേജില്‍ ഞെട്ടിക്കും, എണ്ണയടിച്ച് കീശ കീറില്ല; രസകരമായ ഈ ബൈക്കുകൾ ഉടനെത്തും!

Synopsis

ഈ വർഷം, ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന രസകരമായ ചില ഇലക്ട്രിക് മോട്ടോർസൈക്കിളുകളെക്കുറിച്ച് അറിയാം

ന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി പ്രധാനമായും നയിക്കുന്നത് ലോ - സ്‍പീഡ് ഇലക്ട്രിക് സ്‍കൂട്ടറുകളാണ്. എന്നിരുന്നാലും, ആവശ്യങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച്, ദീർഘദൂര, അതിവേഗ ശേഷിയുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളുകളും അടുത്തകാലത്തായി വിപണി കീഴടക്കിത്തുടങ്ങിയിട്ടുണ്ട്.  നിരവധി ബ്രാൻഡുകൾ അവരുടെ ഉൽപ്പന്നങ്ങൾ സെഗ്‌മെന്റിലേക്ക് കൊണ്ടുവരുന്നു. ഈ വർഷം, ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന രസകരമായ ചില ഇലക്ട്രിക് മോട്ടോർസൈക്കിളുകളെക്കുറിച്ച് അറിയാം.

വില ഒരുലക്ഷത്തില്‍ താഴെ, കൊതിപ്പിക്കും മൈലേജ്; ഇതാ ചില ടൂ വീലറുകള്‍!

ഹീറോ ഇലക്ട്രിക് എഇ-47
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ഹീറോ ഇലക്ട്രിക് . ലോ-സ്പീഡ്, ഹൈ-സ്പീഡ് സെഗ്‌മെന്റുകളിൽ നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിച്ചതിന് ശേഷം, കമ്പനി അതിന്റെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ AE-47 ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച  ഈ ബൈക്ക് ഈ വർഷം അവസാനം വിപണിയില്‍ എത്താൻ സാധ്യതയുണ്ട്. 3.5 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കിനൊപ്പം ജോടിയാക്കിയ 4,000W ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് ഇതിന് പവർ ലഭിക്കുന്നത്. ഒമ്പത് സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ബൈക്കിന് സാധിക്കും എന്നും പരമാവധി 85 കിലോമീറ്റർ വേഗത വരെ വാഗ്ദാനം ചെയ്യുമെന്നും ഹീറോ അവകാശപ്പെടുന്നു. കൂടാതെ, ഇക്കോ മോഡിൽ 160 കിലോമീറ്റർ ഓടാനും ഇതിന് കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോണ്ടയെ വിറപ്പിച്ച ഹാര്‍ലിയുടെ ആ 'അപൂര്‍വ്വ പുരാവസ്‍തു' ലേലത്തിന്!

ഹസ്‍ഖ്വര്‍ണ ഇ പിലന്‍
ഈ വർഷം അവസാനം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഇലക്ട്രിക് ബൈക്കിന്റെ പണിപ്പുരയിലാണ് പിയറർ മൊബിലിറ്റിയുടെ ഉടമസ്ഥതയിലുള്ള ഹസ്‍ക് വർണ. നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഹസ്‍ക് വർണ വിറ്റ്പിലന്‍റെ സമാനമായ സ്റ്റൈലിംഗിൽ ഈ മോഡലും വരാം. ആന്തരിക ജ്വലന എഞ്ചിന്റെ സ്ഥാനത്ത് ഇലക്ട്രിക് മോട്ടോറും ബാറ്ററിയും മാത്രമായിരിക്കും പ്രധാന വ്യത്യാസം. ഈ ഹസ്‍ക് വർണ ഇ പിലന്‍ ഇലക്ട്രിക് ബൈക്കില്‍ ഏകദേശം 10 kW കപ്പാസിറ്റിയുള്ള ഒരു ഇലക്ട്രിക് മോട്ടോർ ഉണ്ടാകും എന്ന്പ്രതീക്ഷിക്കുന്നു. ഏകദേശം രണ്ടുമുതല്‍ മൂന്ന് ലക്ഷം രൂപ വരെയായിരിക്കും ഇതിന്റെ വില. കൂടാതെ, ഇത് ഉയർന്ന പ്രകടനം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്

ഈവീ ഹണി
ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ ഈവ് പുതിയ ഇലക്ട്രിക് ബൈക്കുകളുടെയും സ്‍കൂട്ടറുകളുടെയും പണിപ്പുരയിലാണ്. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ടെസോറോ ബൈക്കാണ് കമ്പനിയുടെ ഉൽപ്പന്നങ്ങളിലൊന്ന്. ഈവി ടെസോറോ 70 കിലോമീറ്റർ വേഗതയിലും 100 കിലോമീറ്റർ റേഞ്ചിലും വരുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് മുതൽ 4 മണിക്കൂർ കൊണ്ട് ഇലക്ട്രിക് ബൈക്ക് പൂർണ്ണമായി ചാർജ് ചെയ്യാം.

Source: HT Auto

"ആ പണം ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പ്.." വണ്ടിക്കമ്പനി മുതലാളിയോട് വാക്സിന്‍ കമ്പനി മുതലാളി!

PREV
click me!

Recommended Stories

ഇന്ത്യൻ വാഹന വിപണിയിൽ കണ്ണുവച്ച് ചൈനയുടെ പുതിയ നീക്കം
കാർ മൈലേജ്: ഇനി കബളിപ്പിക്കപ്പെടില്ല! നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ