
ഇന്ത്യയിൽ പ്രീമിയം കമ്മ്യൂട്ടർ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി പല ബ്രാൻഡുകളും ഇപ്പോൾ രാജ്യത്ത് ശക്തവും മികച്ചതുമായ ബൈക്കുകൾ വാഗ്‍ദാനം ചെയ്യുന്നു. ഇന്ത്യയിൽ എക്‌സ്ട്രീം 160 ആർ, അപ്പാഷെ ആർടിആർ 160 തുടങ്ങിയ ബൈക്കുകൾ പുറത്തിറക്കിയതോടെ, ഇന്ത്യയിൽ ശക്തവും താങ്ങാനാവുന്നതുമായ പ്രീമിയം കമ്മ്യൂട്ടർ ബൈക്കുകളുടെ ആവശ്യകതയും കച്ചവടവും ഉയർന്നിരിക്കുന്നു. നിങ്ങള്‍ ഉടൻ ഒരു ബൈക്ക് വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, 1.20 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച അഞ്ച് സ്‌പോർട്ടി ബൈക്കുകളുടെന ഒരു പട്ടിക ഇതാ.
ഹീറോ എക്‌സ്ട്രീം 160ആർ
വിപണിയിലെ ഏറ്റവും മികച്ച സ്‍പോര്‍ട്ടി ബൈക്കുകളില്‍ ഒന്നാണ് ഹീറോ എക്‌സ്ട്രീം 160ആർ. 15.2 പിഎസും 14 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 163 സിസി പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ശക്തമായ പ്രകടനം മാത്രമല്ല, ശക്തമായ റോഡ് സാന്നിധ്യവും ആകർഷകമായ സ്റ്റൈലിംഗും ബൈക്ക് വാഗ്ദാനം ചെയ്യുന്നു. 1.18 ലക്ഷം രൂപ മുതൽ (എക്‌സ്-ഷോറൂം, ദില്ലി) വിലയുണ്ട് ഹീറോ എക്‌സ്‌ട്രീം 160Rന്.
വില തുച്ഛം, ഗുണം മെച്ചം; ഇതാ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ വാങ്ങുന്ന വില കുറഞ്ഞ മൂന്ന് ബൈക്കുകള്‍!
യമഹ എഫ്‍സെഡ്
യമഹ FZ ശക്തമായ ചലനാത്മകതയും റൈഡിംഗ് അനുഭവവും സമ്മാനിക്കുന്നു. ബൈക്കിന് കരുത്ത് പകരുന്നത് 149 സിസി പെട്രോൾ എഞ്ചിനാണ്. ഇത് 12.4 പിഎസ് പരമാവധി പവർ ഔട്ട്പുട്ട് പുറപ്പെടുവിക്കുമ്പോൾ പരമാവധി ടോർക്ക് 13.3 എൻഎം ആണ്. ബേസ് മെറ്റാലിക് ബ്ലാക്ക് പതിപ്പിന് 1.13 ലക്ഷം രൂപ (എക്സ്-ഷോറൂം, ദില്ലി) മുതലാണ് ഇന്ത്യയിലെ യമഹ FZ വില ആരംഭിക്കുന്നത്.
ബജാജ് പൾസർ 150
ബജാജ് പൾസർ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പേരുകളിലൊന്നാണ്. ശക്തമായ പ്രകടനത്തിനും ആക്രമണാത്മക രൂപത്തിനും പരിഷ്‍കൃതമായ പവർട്രെയിനിനും പേരുകേട്ടതാണ്. ബജാജ് പൾസർ 150 വാങ്ങുന്നവർക്ക് സമാനമായ ഒരു പാക്കേജ് വാഗ്ദാനം ചെയ്യുന്നു. അതിന്റെ വില 1.14 ലക്ഷം രൂപ (എക്സ്-ഷോറൂം, ദില്ലി). 14 PS പവറും 13.25 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 149.5 സിസി പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
ടിവിഎസ് അപ്പാഷെ RTR 160
ഇന്ത്യയിലെ പുതിയ ടിവിഎസ് അപ്പാഷെ RTR 160-ന്റെ എക്സ്-ഷോറൂം വില 1.17 രൂപ മുതലാണ്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ബൈക്കുകളില്‍ ഒന്നാണിത്. 17.55 PS പവറും 14.73 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 159.7 സിസി എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. മിക്ക എതിരാളികളിൽ നിന്നും വ്യത്യസ്‍തമായി, RTR 160 ഒന്നിലധികം റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. ഈ വില നിലവാരത്തിൽ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും സ്‌പോർട്ടി ബൈക്കുകളില്‍ ഒന്നാണിത്.
വരാനിരിക്കുന്ന ഹോണ്ട ഇലക്ട്രിക് മോപ്പഡ് ഡിസൈൻ സ്കെച്ചുകൾ ചോർന്നു
സുസുക്കി ജിക്സര്‍
സുസുക്കി ജിക്സര്‍ നിലവിൽ സെഗ്‌മെന്റിലെ ഏറ്റവും രസകരമായ-ടു-റൈഡ് ബൈക്കുകളിലൊന്നാണ്. 155 സിസി എയർ-കൂൾഡ് പെട്രോൾ എഞ്ചിനാണ് ഈ കരുത്തന്‍റെ ഹൃദയം. ഈ എഞ്ചിൻ യഥാക്രമം 13.6 PS ഉം 13.8 എൻഎം ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ശക്തമായ പ്രകടനവും ശ്രദ്ധേയമായ പരിഷ്‌ക്കരണ നിലവാരവും വാഗ്ദാനം ചെയ്യുന്നു.