2023 ഏപ്രിലിൽ വരുന്ന രണ്ട് പുതിയ കിയ കാറുകൾ

Published : Dec 31, 2022, 12:50 PM IST
2023 ഏപ്രിലിൽ വരുന്ന രണ്ട് പുതിയ കിയ കാറുകൾ

Synopsis

ഉടൻ പുറത്തിറക്കാനിരിക്കുന്ന ചില കിയ കാറുകളുടെ പ്രധാന വിശദാംശങ്ങൾ ഇതാ.

ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ 2023 ഏപ്രില്‍ മാസത്തോടെ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റും കാർണിവൽ എംപിവിയും പുറത്തിറക്കിയേക്കും. ഉടൻ പുറത്തിറക്കാനിരിക്കുന്ന ചില കിയ കാറുകളുടെ പ്രധാന വിശദാംശങ്ങൾ ഇതാ.

2023 കിയ സെൽറ്റോസ്
പരിഷ്‍കരിച്ച സെൽറ്റോസ് എസ്‌യുവി അൽപ്പം മെച്ചപ്പെടുത്തിയ ഡിസൈനും അപ്‌മാർക്കറ്റ് ഇന്റീരിയറുമായി വരും. അതേസമയം അതിന്റെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരും. അതായത്, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ മോഡൽ ലൈനപ്പ് തുടർന്നും ലഭ്യമാകും. വിപുലമായ സുരക്ഷാ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ആയിരിക്കും ഏറ്റവും വലിയ ഫീച്ചർ അപ്‌ഗ്രേഡ്. എസ്‌യുവിക്ക് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ അപ്‌ഹോൾസ്റ്ററി, എസിക്കായി പുനർരൂപകൽപ്പന ചെയ്‍ത  കൺട്രോൾ പാനൽ എന്നിവയും ലഭിക്കും. പുറംഭാഗത്ത്, പുതിയ സെൽറ്റോസിൽ പുതുതായി രൂപകൽപന ചെയ്ത ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബോണറ്റ്, ഒരു പുതിയ കൂട്ടം അലോയ് വീലുകൾ, ട്വീക്ക് ചെയ്‍ത റിയർ ബമ്പർ, പുതിയ ടെയിൽലാമ്പ്, ഫോക്സ് സ്‍കിഡ് പ്ലേറ്റ് എന്നിവ ഉൾപ്പെടുന്നു. 

വരുന്നൂ പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്

2023 കിയ കാർണിവൽ
നാലാം തലമുറ കിയ കാർണിവലിന് കൂടുതൽ കോണീയ ക്രീസുകളും സ്ക്വയർ ഓഫ് സ്റ്റാൻസും ലഭിക്കും. മുൻവശത്ത്, ക്രോം അലങ്കരിച്ച ഡയമണ്ട് പാറ്റേൺ ഉള്ള ഒരു ഗ്രിൽ, മെലിഞ്ഞ ഹെഡ്‌ലാമ്പുകൾ, താഴ്ന്ന എയർ ഇൻടേക്കിൽ ക്രോം ഫിനിഷ്, ഒരു വലിയ എൽഇഡി ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന നീളമുള്ള ബോണറ്റ്, എൽഇഡി ടെയിൽലാമ്പുകൾ എന്നിവയുണ്ടാകും. അകത്ത്, എം‌പി‌വിക്ക് സമ്പൂർണ്ണ രണ്ട് സ്‌ക്രീനുകളുള്ള ഒരു പുതിയ ഡാഷ്‌ബോർഡ് ഉണ്ടായിരിക്കും - ഒന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും. ഇതിന്റെ എൻജിനുകളിൽ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല. 200bhp കരുത്തും 440Nm യും നൽകുന്ന അതേ 2.2L, 4-സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയാണ് 2023 കിയ കാർണിവലിലും ഉപയോഗിക്കുക. 

PREV
click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ