ഈ കോംപാക്ട് ഇലക്ട്രിക് എസ്‌യുവികൾ ഉടനെത്തും, നിങ്ങൾ എന്താണ് കാത്തിരിക്കുന്നത്?

Published : Sep 24, 2023, 07:36 PM IST
ഈ കോംപാക്ട് ഇലക്ട്രിക് എസ്‌യുവികൾ ഉടനെത്തും, നിങ്ങൾ എന്താണ് കാത്തിരിക്കുന്നത്?

Synopsis

വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളുടെ ടീസർ മാരുതി സുസുക്കി ഈ വർഷം ആദ്യം പുറത്തിറക്കിയിരുന്നു. അതിൽ വരാനിരിക്കുന്ന കാറുകളുടെ ആകർഷകമായ കാഴ്ച അവതരിപ്പിച്ചു. ഇതിൽ മാരുതി സുസുക്കി ഫ്രോങ്ക്സ് മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ഈ ഇലക്ട്രിക് കാറുകളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നോക്കാം.   

രാനിരിക്കുന്ന ഇലക്ട്രിക് കാറുകൾ: ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിലെ മൂന്ന് ഓട്ടോമോട്ടീവ് ഭീമന്മാരായാ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ് എന്നിവ ഉടൻ തന്നെ ചില സബ് കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവികൾ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. കമ്പനിയുടെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ശ്രേണിയിലെ ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തി ടാറ്റ മോട്ടോഴ്‌സ് ഉടൻ തന്നെ പഞ്ച് ഇവി അവതരിപ്പിക്കും. ഹ്യുണ്ടായ് എക്‌സെറ്റർ ഇവിയും പരീക്ഷിക്കുന്നുണ്ട്. അത് അതിന്റെ ഇവി ലൈനപ്പിൽ താങ്ങാനാവുന്ന ഇലക്ട്രിക് കാറായിരിക്കാം. വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളുടെ ടീസർ മാരുതി സുസുക്കി ഈ വർഷം ആദ്യം പുറത്തിറക്കിയിരുന്നു, അതിൽ വരാനിരിക്കുന്ന കാറുകളുടെ ആകർഷകമായ കാഴ്ച അവതരിപ്പിച്ചു. ഇതിൽ മാരുതി സുസുക്കി ഫ്രോങ്ക്സ് മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ഈ ഇലക്ട്രിക് കാറുകളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ  നോക്കാം. 

മാരുതി ഫ്രോങ്ക്സ് എക്സ് ഇവി
2030 സാമ്പത്തിക വർഷത്തോടെ ആറ് പുതിയ ബാറ്ററി ഇലക്ട്രിക് വാഹന മോഡലുകൾ അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി പ്രഖ്യാപിച്ചു. മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് കാർ ഒരു എസ്‌യുവി ആയിരിക്കും, ഇത് 2025 ന്റെ തുടക്കത്തിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.  2030 സാമ്പത്തിക വർഷത്തോടെ വലിയ വിപണി വിഹിതം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ടൊയോട്ടയുടെ എഞ്ചിൻ അഴിച്ചുപണിത് താലിബാൻ ഉണ്ടാക്കിയ സൂപ്പര്‍കാര്‍ വീട്ടുമുറ്റങ്ങളിലേക്ക്, ഞെട്ടി വാഹനലോകം!

ടാറ്റ പഞ്ച് ഇവി 
ടാറ്റ പഞ്ച് ഇവി 2023 ലെ ഉത്സവ സീസണിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ടാറ്റയുടെ സിപ്‌ട്രോൺ ഇലക്ട്രിക് പവർട്രെയിൻ ഇതിൽ സജ്ജീകരിക്കും. അതിൽ ലിക്വിഡ്-കൂൾഡ് ബാറ്ററിയും സ്ഥിരമായ മാഗ്നറ്റ് സിൻക്രണസ് മോട്ടോറും ഉണ്ടാകും. ടിയാഗോ ഇവിയുടെ പവർട്രെയിൻ പഞ്ച് ഇവിയിൽ കാണാം. ഇതിൽ രണ്ട് ബാറ്ററി ഓപ്ഷനുകൾ ലഭ്യമാണ്, 19.2kWh യൂണിറ്റ് 74bhp ഇലക്ട്രിക് മോട്ടോറും 24kWh യൂണിറ്റ് 61bhp ഇലക്ട്രിക് മോട്ടോറും. ഐസിഇ മോഡലിന് സമാനമായി, ഇലക്ട്രിക് പഞ്ചിന് പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മറ്റ് ചില സവിശേഷതകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായ് എക്സെറ്റർ ഇവി
ഹ്യുണ്ടായ് എക്‌സെറ്റർ ഇവിയും പരീക്ഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. 2024-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വൈദ്യുത വാഹന വിഭാഗത്തിൽ ടാറ്റ പഞ്ച് ഇവിക്ക് ഒപ്പമായിരിക്കും മത്സരിക്കുക. എക്സെറ്റർ ഇവിക്ക് 25kWh മുതൽ 30kWh വരെയുള്ള ബാറ്ററി പാക്ക് ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് ഒറ്റ ചാർജിൽ ഏകദേശം 300 മുതൽ 350 കിലോമീറ്റർ വരെ റേഞ്ച് നൽകാം. ഇലക്‌ട്രിക് മൈക്രോ എസ്‌യുവിക്ക് ചില സൗന്ദര്യവർദ്ധക മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഇന്റീരിയർ ലേഔട്ടും സവിശേഷതകളും ഐസിഇ എക്‌സെറ്ററിന് സമാനമായിരിക്കും.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം