ഇരട്ട സിലിണ്ടർ എഞ്ചിനുകളുമായി വരുന്ന മൂന്ന് കിടിലൻ മോട്ടോർസൈക്കിളുകള്‍

Published : Aug 30, 2023, 02:49 PM IST
ഇരട്ട സിലിണ്ടർ എഞ്ചിനുകളുമായി വരുന്ന മൂന്ന് കിടിലൻ മോട്ടോർസൈക്കിളുകള്‍

Synopsis

ഇതാ അടുത്ത ഒരുവർഷത്തിനുള്ളിൽ രാജ്യത്ത് ഇരട്ട സിലിണ്ടർ എഞ്ചിനുകളോടെ വരാനിരിക്കുന്ന മികച്ച മൂന്ന് മോട്ടോർസൈക്കിളുകളുടെ ഒരു ലിസ്റ്റ്.

ന്ത്യൻ വിപണിയിൽ വൻ ജനപ്രീതി നേടിയ R3 ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളിനെ തിരികെ കൊണ്ടുവരുമെന്ന് യമഹ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. യമഹ മാത്രമല്ല, അപ്രീലിയയും ഒരു പുതിയ ഇരട്ട സിലിണ്ടർ ബൈക്ക് ഒരുക്കുന്നുണ്ട്. അത് ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തി. ഇതാ അടുത്ത ഒരുവർഷത്തിനുള്ളിൽ രാജ്യത്ത് ഇരട്ട സിലിണ്ടർ എഞ്ചിനുകളോടെ വരാനിരിക്കുന്ന മികച്ച മൂന്ന് മോട്ടോർസൈക്കിളുകളുടെ ഒരു ലിസ്റ്റ്.

യമഹ YZF R3
ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ യമഹ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ YZF R3 മോട്ടോർസൈക്കിളിനെ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 2023 യമഹ R3 ആകർഷകമായ എൽഇഡി ഇൻഡിക്കേറ്ററുകളുടെ രൂപത്തിലും പുതിയ പർപ്പിൾ നിറത്തിലും കോസ്മെറ്റിക് മാറ്റങ്ങളോടെയാണ് വരുന്നത്. 10,750 ആർപിഎമ്മിൽ 42 ബിഎച്ച്പിയും 9,000 ആർപിഎമ്മിൽ 29.5 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ലിക്വിഡ് കൂൾഡ്, 321 സിസി, പാരലൽ ട്വിൻ എൻജിനാണ് പുതിയ R3 ന് കരുത്ത് പകരുന്നത്. ഡയമണ്ട് ഫ്രെയിമിനെ അടിസ്ഥാനമാക്കി, പുതിയ R3 ന് 37mm യുഎസ്‍ഡി മുൻ ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കും ലഭിക്കുന്നു. ഇതിന് ഒരു സ്ലിപ്പർ ക്ലച്ച്, രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, എൽസിഡി ഡിസ്പ്ലേ എന്നിവ ലഭിക്കുന്നു.

അപ്രീലിയ RS440
അപ്രീലിയ RS440 നിലവിൽ അതിന്റെ പരീക്ഷണത്തിന്‍റെ അവസാന ഘട്ടത്തിലാണ്. മോട്ടോർസൈക്കിൾ വലിയ RS660-ൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ പങ്കിടുന്നുവെന്ന് പുറത്തുവന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, വലിയ വിൻഡ്‌സ്‌ക്രീൻ, ക്ലിപ്പ്-ഓൺ ഹാൻഡിലുകൾ, സ്പ്ലിറ്റ് സീറ്റ്, ഗ്രാബ് റെയിലുകൾ എന്നിവയുമായാണ് ഇത് വരുന്നത്. 48 ബിഎച്ച്‌പിയോട് അടുത്ത് പവർ ഔട്ട്‌പുട്ടുള്ള 440 സിസി, പാരലൽ-ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. മോട്ടോർസൈക്കിളിന് 180 കിലോമീറ്റർ വേഗതയുണ്ടാകും. ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ പവർട്രെയിനിന് സ്ലിപ്പർ ക്ലച്ചും ക്വിക്ക്ഷിഫ്റ്ററും പ്രയോജനപ്പെടും. ഇതിന് ഡിജിറ്റൽ ടിഎഫ്‍ടി സ്‌ക്രീൻ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയും ഉണ്ടാകും. അപ്രീലിയ RS400 ന് യുഎസ്‍ഡി ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കും ഉണ്ടാകും.

പറ്റിക്കാൻ നോക്കേണ്ട, ആകാശത്ത് പാറിപ്പറന്നും ഇനി എഐ ക്യാമറ പണി തരുമെന്ന് എംവിഡി!

യമഹ MT-03
R3 മാത്രമല്ല, യമഹ MT-03 നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പുതിയ മോട്ടോർസൈക്കിൾ ഒരു സിബിയു ആയി വരാനാണ് സാധ്യത. R3 ന് കരുത്ത് പകരുന്ന അതേ 321 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ 42 ബിഎച്ച്പിയും 29.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ഷാര്‍പ്പായ ക്രീസുകളുള്ള മസ്കുലർ ഫ്യൂവൽ ടാങ്ക്, യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക് എന്നിവ മോട്ടോർസൈക്കിളിനുണ്ട്. ഇതിന് 298 എംഎം ഫ്രണ്ട്, 200 എംഎം സിംഗിൾ റിയർ ഡിസ്കും ഡ്യുവൽ ചാനൽ എബിഎസും ലഭിക്കുന്നു. മുന്നിലും പിന്നിലും യഥാക്രമം 110/70, 140/70 സെക്ഷൻ ടയറുകളിൽ പൊതിഞ്ഞ 17 ഇഞ്ച് അലോയി വീലുകളിലാണ് മോട്ടോർസൈക്കിൾ ഓടുന്നത്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം