ബുക്കിംഗിന് പണം വേണ്ട, രണ്ടാംവരവില്‍ അമ്പരപ്പിക്കാൻ എല്‍എംഎല്‍!

Published : Nov 02, 2022, 11:14 AM IST
ബുക്കിംഗിന് പണം വേണ്ട, രണ്ടാംവരവില്‍ അമ്പരപ്പിക്കാൻ എല്‍എംഎല്‍!

Synopsis

എൽഎംഎൽ സ്റ്റാർ റിസർവ് ചെയ്യുന്നതിന് ഉപഭോക്താവ് ഒരു പണവും അടയ്ക്കേണ്ടതില്ല എന്നതാണ് കൌതുകകരമായ കാര്യം

ക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ എല്‍എംഎല്‍ ഇന്ത്യൻ വാഹന വിപണിയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ വരാനിരിക്കുന്ന മൂന്ന് ഇലക്ട്രിക്ക് മോഡലുകളില്‍ ഒന്നിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി.  എല്‍എംഎല്‍ സ്റ്റാര്‍ എന്ന മോഡലിന്‍റെ ബുക്കിംഗാണ് തുടങ്ങിയത്. ഉപഭോക്താക്കള്‍ക്ക് എല്‍എംഎല്ലിന്‍റെ വെബ്‌സൈറ്റ് സന്ദർശിക്കുകയും ഈ സ്‍കൂട്ടര്‍ ബുക്ക് ചെയ്യുകയും ചെയ്യാം. എൽഎംഎൽ സ്റ്റാർ റിസർവ് ചെയ്യുന്നതിന് ഉപഭോക്താവ് ഒരു പണവും അടയ്ക്കേണ്ടതില്ല എന്നതാണ് കൌതുകകരമായ കാര്യം എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  അതേസമയം വരാനിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയും പവർട്രെയിനും സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 

പുതിയ എല്‍എംഎല്‍ സ്റ്റാർ ഇലക്ട്രിക് സ്കൂട്ടർ ആയാസരഹിതമായ യാത്രാനുഭവം, അസാധാരണമായ സ്പോർട്ടി റൈഡ്, ക്രമീകരിക്കാവുന്ന ഇരിപ്പിടങ്ങൾ, ഒരു ഇന്ററാക്ടീവ് സ്ക്രീൻ, ഫോട്ടോസെൻസിറ്റീവ് ഹെഡ്‌ലാമ്പ്, ചടുലവും വലുതുമായ ഘടന എന്നിവയുമായാണ് വരുന്നത് എന്നാണ് കമ്പനി പറയുന്നത്. 360-ഡിഗ്രി ക്യാമറ, ഹാപ്‌റ്റിക് ഫീഡ്‌ബാക്ക്, എൽഇഡി ലൈറ്റിംഗ് എന്നിവയും സ്‌കൂട്ടറിൽ ഉണ്ടാകും.

ഓര്‍മ്മകള്‍ ഓടിക്കളിക്കും നിരത്തുകളിലേക്ക് എല്‍എംഎല്‍ തിരിച്ചെത്തുക ഇത്രയും മോഡലുകളുമായി!

തങ്ങളുടെ മുൻനിര ഉൽപ്പന്നമായ എൽഎംഎൽ സ്റ്റാറിന്റെ ബുക്കിംഗ് ആരംഭിച്ചതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട് എന്നും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അഭൂതപൂർവമായ ശ്രേണിയും ക്ലാസ്-ലീഡിംഗ് വേഗതയും ഒരു റൈഡർക്ക് എപ്പോഴെങ്കിലും ചിന്തിക്കാൻ കഴിയുന്ന നൂതന സാങ്കേതിക വിദ്യയും ഉണ്ടെന്നും 
എൽഎംഎൽ എംഡിയും സിഇഒയുമായ ഡോ. യോഗേഷ് ഭാട്ടിയ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ ഇതിനകം വർദ്ധിച്ചുവരുന്ന വാത്സല്യവും പ്രതീക്ഷകളും എല്‍എംഎല്‍ സ്റ്റാർ സഫലീകരിക്കുമെന്ന് ഉറപ്പുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. 

അടുത്ത വർഷം മുതൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഭാവി ഇവികളുടെ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മൂൺഷോട്ട് മോട്ടോർസൈക്കിൾ, സ്റ്റാർ സ്‍കൂട്ടർ, ഓറിയോൺ ബൈക്ക് എന്നിവയാണ് പുതിയ മൂന്ന് എല്‍എംഎല്‍ മോഡലുകൾ. എല്ലാം ഇലക്ട്രിക് വാഹനങ്ങളാണ്. ഈ ഇവികൾ അസംബിൾ ചെയ്യുന്നതിനുള്ള നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് 500 കോടി രൂപയോളം സമാഹരിക്കുമെന്ന് ഇരുചക്ര വാഹന നിർമ്മാതാവ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു . 

മൂൺഷോട്ടിനെ ഒരു ഡേർട്ട് ബൈക്ക് എന്നും എല്‍എംഎല്‍ വിളിക്കുന്നു. ഇത് ഏറ്റവും മികച്ച നഗര യാത്ര വാഗ്ദാനം ചെയ്യുന്നു എന്നും കമ്പനി പറയുന്നു. ഹൈപ്പർ മോഡിൽ വരുന്ന ഇതിന് പൂജ്യം മുതൽ 70 കിലോമീറ്റർ വരെ സങ്കൽപ്പിക്കാൻ കഴിയുന്നതിലും വേഗത്തിൽ പ്രവർത്തിക്കാനാകും എന്നും കമ്പനി അവകാശപ്പെടുന്നു. മൂൺഷോട്ടിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും എൽഎംഎൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പോർട്ടബിൾ ബാറ്ററി, ഫ്ലൈ-ബൈ-വയർ ടെക്, പെഡൽ അസിസ്റ്റ് എന്നിവയുമായി ഇവി വരുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

എല്‍എംഎല്ലിന്‍റെ ഓറിയോൺ ഇലക്ട്രിക് ബൈക്കിനെ 'ഹൈപ്പർബൈക്ക്' എന്നാണ് കമ്പനി പറയുന്നത്. ഇത് ഭാരം കുറഞ്ഞതും ചടുലവുമായ നഗര സവാരികൾ വാഗ്ദാനം ചെയ്യുന്നതാണ് എന്നും എല്‍എംഎല്‍ പറയുന്നു. IP67-റേറ്റുചെയ്ത ബാറ്ററി, എല്ലാ കാലാവസ്ഥാ സുരക്ഷാ ഉറപ്പ്, നിയന്ത്രണങ്ങൾക്കുള്ള ഹാപ്‌റ്റിക് ഫീഡ്‌ബാക്ക്, ദൈർഘ്യമേറിയ റൈഡുകൾക്കായി പലപ്പോഴും പുറപ്പെടുന്നവർക്ക് ഇൻ-ബിൽറ്റ് ജിപിഎസ് എന്നിവയുമായാണ് എല്‍എംഎല്‍ ഓറിയോൺ ഇലക്ട്രിക് ബൈക്ക് എത്തുക.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം