'എന്തതിശയമേ..' ഉടമ കാറില്‍ നിന്നിറങ്ങി രണ്ടേരണ്ടു മിനിറ്റ്, പിന്നെ സംഭവിച്ചത്!

Web Desk   | Asianet News
Published : Aug 16, 2020, 10:25 AM IST
'എന്തതിശയമേ..' ഉടമ കാറില്‍ നിന്നിറങ്ങി രണ്ടേരണ്ടു മിനിറ്റ്, പിന്നെ സംഭവിച്ചത്!

Synopsis

കോയമ്പത്തൂരിൽ നിന്നു സ്റ്റീൽ റോൾ കയറ്റി വരികയായിരുന്നു ലോറി

റോഡരികില്‍ പാര്‍ക്ക് ചെയ്‍ത് ഉടമ കാറില്‍ നിന്നും ഇറങ്ങിയതിനു തൊട്ടുപിന്നാലെ പാഞ്ഞെത്തിയ ലോറി കാറിലേക്ക് ഇടിച്ചു കയറി. സംഭവത്തില്‍ കാറുടമ അദ്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം ആലുവയിലാണ് സംഭവം. 
 
രാവിലെ 11.15നു ബാങ്ക് കവലയിലായിരുന്നു അപകടം. ആലുവ ദേശം പേലിൽ സ്വദേശിയായ കാറുടമ വാഹനം പാർക്ക് ചെയ്ത ശേഷം സമീപത്തെ തുണിക്കടയിൽ കയറിയതായിരുന്നു. ഇതിന് രണ്ടുമിനിറ്റുകള്‍ക്ക് ശേഷമാണ് അപകടം.

ഓട്ടത്തിനിടെ ലോറി ഡ്രൈവർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു നിയന്ത്രണം വിട്ട ലോറി റോഡരികിൽ പാർക്ക് ചെയ്‍തിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നു സ്റ്റീൽ റോൾ കയറ്റി വന്ന ലോറി പെരുമ്പാവൂർ, കോട്ടയം വഴി മല്ലപ്പള്ളിയിലേക്കു പോകുന്നതിനാണ് ഇതുവഴി വന്നത്.

ദേശീയപാതയിലെ ബൈപാസ് കവലയിൽ നിന്നു തിരിഞ്ഞ ഉടൻ ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി പാണ്ഡ്യന് അസ്വസ്ഥത തോന്നി. തുടര്‍ന്ന് ലോറി ഇടത്തോട്ടു വെട്ടിച്ചപ്പോഴാണ് കാറിൽ ഇടിച്ചത്. ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോൾ തല സ്റ്റിയറിങ്ങിൽ കുത്തി അനക്കമറ്റു കിടക്കുകയായിരുന്നു പാണ്ഡ്യന്‍. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!