ഒളിച്ചോട്ടത്തിനിടെ ഡ്രൈവര്‍ ഉറങ്ങി, കാര്‍ മറിഞ്ഞു, പൊലീസ് വിളിച്ചപ്പോള്‍ വീട്ടുകാര്‍ പറഞ്ഞത്..

Web Desk   | others
Published : Oct 04, 2021, 09:53 AM IST
ഒളിച്ചോട്ടത്തിനിടെ ഡ്രൈവര്‍ ഉറങ്ങി, കാര്‍ മറിഞ്ഞു, പൊലീസ് വിളിച്ചപ്പോള്‍ വീട്ടുകാര്‍ പറഞ്ഞത്..

Synopsis

ഇടിയുടെ ആഘാതത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെൺകുട്ടി, കാമുകനായ വിഴിഞ്ഞം സ്വദേശിയായ ഇരുപത്തിനാലുകാരന്‍, ഇയാളുടെ ബന്ധുക്കളായ മറ്റു രണ്ട് യുവാക്കള്‍ എന്നിവർക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: ഒളിച്ചോടുന്നതിനിടെ കാര്‍ (Car) നിയന്ത്രണം വിട്ടു ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ കമിതാക്കൾക്ക്‌ പരിക്കേറ്റു. തിരുവനന്തപുരത്താണ് (Trivandrum) സംഭവം. വെഞ്ഞാറമൂടിനടുത്ത്‌ (Venjaramoodu) പൂലന്തറ ജങ്ഷനു (Poolanthara Junction) സമീപം കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി (Kottayam Kanjirappally) സ്വദേശിനിയായ പെൺകുട്ടി, കാമുകനായ വിഴിഞ്ഞം (Vizhinjam)സ്വദേശിയായ ഇരുപത്തിനാലുകാരന്‍, ഇയാളുടെ ബന്ധുക്കളായ മറ്റു രണ്ട് യുവാക്കള്‍ എന്നിവർക്കാണ് പരിക്കേറ്റത്.   

കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടിയും തിരുവനന്തപുരം സ്വദേശിയായ യുവാവുമാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ സുഹൃത്തുക്കള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെൺകുട്ടിയുമായി വിഴിഞ്ഞം സ്വദേശിയായ കാമുകൻ ഒളിച്ചോടുന്നതിനിടെയായിരുന്നു അപകടം. 

സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ഇത് പ്രണയമായി വളര്‍ന്നു. തുടര്‍ന്ന് പെൺകുട്ടിയുടെ വീട്ടില്‍ കാര്യം അറിഞ്ഞു. എന്നാല്‍ പെണ്‍ട്ടിക്ക് 18 വയസ് മാത്രമേ ആയിട്ടുള്ളൂ എന്നും രണ്ടു വർഷം കഴിഞ്ഞ് വിവാഹത്തെക്കുറിച്ച് ആലോചിക്കാം എന്നുമായിരുന്നു പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ യുവാവിനോട് പറഞ്ഞത്. ഇതേത്തുടർന്ന് വീട്ടുകാരറിയാതെ കാമുകനും ബന്ധുക്കളും ചേർന്ന് പെൺകുട്ടിയെ തിരുവനന്തപുരത്തേക്ക് കാറില്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. 

കാഞ്ഞിരപ്പള്ളിയിൽനിന്ന്‌ പെൺകുട്ടിയുമായി വിഴിഞ്ഞത്തേക്കു വരുന്ന വഴി വെഞ്ഞാറമൂടിനടുത്ത്‌ പൂലന്തറയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു.  നിയന്ത്രണം വിട്ട കാർ റോഡിനു സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.  

അപകടത്തിൽ പെൺകുട്ടിയുടെ പല്ലുകൾക്കും കഴുത്തിനും പരിക്കേറ്റു. അപകടശേഷം പെൺകുട്ടിയുടെ വീടുമായി പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് കുട്ടി വീട്ടില്‍ ഇല്ലെന്ന് വീട്ടുകാർ അറിഞ്ഞതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ