ഡ്രൈവിംഗ് സ്‍കൂളുകളിലും വ്യാജന്മാര്‍, യോഗ്യതയില്ലാത്തവര്‍ പരിശീലകരും!

Published : Jul 24, 2019, 04:07 PM ISTUpdated : Jul 24, 2019, 04:08 PM IST
ഡ്രൈവിംഗ് സ്‍കൂളുകളിലും വ്യാജന്മാര്‍, യോഗ്യതയില്ലാത്തവര്‍ പരിശീലകരും!

Synopsis

സംസ്ഥാനത്ത് യോഗ്യതയില്ലാത്ത പരിശീലകരും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് യോഗ്യതയില്ലാത്ത പരിശീലകരും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. ഇതോടെ വ്യാജ ഡ്രൈവിങ് സ്‌കൂളുകളെയും പരിശീലകരെയും കുടുക്കാനൊരുങ്ങി നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.  

സംസ്ഥാനത്ത് 3301 അംഗീകൃത ഡ്രൈവിങ് സ്‌കൂളുകളാണുള്ളതെന്നാണ് കണക്കുകള്‍. ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലകര്‍ക്ക് പ്രത്യേക ലൈസന്‍സും പെരുമാറ്റച്ചട്ടവുമുണ്ട്. ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ, അഞ്ചുവര്‍ഷം വാഹനമോടിച്ചുള്ള പരിചയം, 1989-ലെ മോട്ടോര്‍ വാഹന നിയമപ്രകാരം ഡ്രൈവിങ് സ്‌കൂളില്‍ പരിശീലനം നല്‍കാനുള്ള യോഗ്യത എന്നിവയാണ് ഡ്രൈവിംഗ് പരിശീലകര്‍ക്കു വേണ്ട യോഗ്യതകള്‍. ഇതൊന്നുമില്ലാത്ത സ്‍കൂളുകളും പരിശീലകരും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. 

മോട്ടോര്‍വാഹനവകുപ്പിന്റെ പ്രത്യേകസംഘം ഡ്രൈവിങ് സ്‌കൂളുകളുടെ നിലവാരം പരിശോധിക്കാനാണ് നീക്കം. തുടര്‍ന്ന് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളുമുണ്ടാകും. 

PREV
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!