മഹീന്ദ്ര ബൊലേറോ വാങ്ങാൻ ഏറ്റവും നല്ല സമയം, വില കുറഞ്ഞത് ഒരുലക്ഷത്തിനുമേൽ! ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വിലക്കുറവ്

Published : Sep 10, 2025, 12:39 PM IST
Mahindra Bolero

Synopsis

മഹീന്ദ്ര ബൊലേറോയിൽ ഇപ്പോൾ 1.27 ലക്ഷം രൂപ വരെ വിലക്കുറവ് ലഭ്യമാണ്. ജിഎസ്ടി നിരക്ക് കുറച്ചതിനാലാണ് ഈ ഓഫർ. 2026 മോഡൽ പതിപ്പ് അവതരിപ്പിക്കാനും മഹീന്ദ്ര ഒരുങ്ങുന്നു.

രാജ്യത്തെ ജനപ്രിയ എസ്‍യുവി ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാഹന നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബൊലേറോ. സ്കോർപിയോയ്ക്കും ഥാറിനും ശേഷം ഏറ്റവും കൂടുതൽ ജനപ്രിയമായ മോഡലാണിത്. ജനപ്രിയ മോഡലായ മഹീന്ദ്ര ബൊലേറോ വാങ്ങണമെന്ന് നിങ്ങൾ സ്വപ്‍നം കാണുന്നവരാണോ നിങ്ങൾ? എങ്കിൽ ഇപ്പോൾ അതിനുള്ള സമയമാണ്. കാരണം മഹീന്ദ്ര ബൊലേറോയിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ 1.27 ലക്ഷം രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്ക് കുറച്ചതിനാലാണ് ഈ ഓഫർ ലഭിച്ചത്. ജിഎസ്‍ടി കിഴിവിന്‍റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനി തീരുമാനിച്ചു. അതിന്റെ വിശദാംശങ്ങൾ വിശദമായി അറിയാം.

മഹീന്ദ്ര തങ്ങളുടെ X അക്കൗണ്ടിലെ ഔദ്യോഗിക പോസ്റ്റിൽ, ബൊലേറോയിൽ ഉപഭോക്താക്കൾക്ക് 1.27 ലക്ഷം രൂപ വരെ ജിഎസ്‍ടി ലാഭം ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഓഫർ ഉടനടി ബാധകമാണ്. അതായത് നിങ്ങൾ കാത്തിരിക്കേണ്ടതില്ല. ഷോറൂമിൽ വേഗത്തിൽ എത്തി തിരക്ക് ഒഴിവാക്കി പുതിയ ബൊലേറോ ബുക്ക് ചെയ്യാൻ കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.

ഇന്ത്യൻ റോഡുകളിലെ വിശ്വാസ്യതയ്ക്കും കരുത്തിനും പേരുകേട്ടതാണ് മഹീന്ദ്ര ബൊലേറോ. ശക്തമായ രൂപകൽപ്പനയും കരുത്തുറ്റ ബോഡിയും ഇതിനുണ്ട്. ശക്തമായ എഞ്ചിനും മികച്ച പ്രകടനവുമുണ്ട്. കുറഞ്ഞ അറ്റകുറ്റപ്പണി ആവശ്യമുള്ള എംപിവിയായി ഇതിനെ കണക്കാക്കുന്നു. ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ, എല്ലായിടത്തും ആളുകളുടെ ആദ്യ ചോയ്‌സ് ഈ ബൊലേറോ തന്നെയാണ്.

ആദ്യമായാണ് ഉപഭോക്താക്കൾക്ക് മഹീന്ദ്ര ബൊലേറോയിൽ ഇത്രയും വലിയ ലാഭം ലഭിക്കുന്നത്. ഉത്സവ സീസണിന് തൊട്ടുമുമ്പ് ഈ ഓഫർ ആരംഭിച്ചിരിക്കുന്നു. ജിഎസ്ടി ഇളവിന്റെ ആനുകൂല്യങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് കൈമാറുമെന്ന മഹീന്ദ്രയുടെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. അതിനാൽ നിങ്ങൾ ബൊലേറോ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ, ഇതാണ് ശരിയായ സമയം. 

അതേസമയം ബൊലേറോയുടെ 2026 മോഡൽ പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. 2026 മഹീന്ദ്ര ബൊലേറോയ്ക്ക് ലെവൽ-2 എഡിഎസ് സ്യൂട്ടും നൽകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് ഫോർവേഡ് കൊളീഷൻ വാണിംഗ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ തുടങ്ങിയ സവിശേഷതകൾ നൽകാൻ കഴിയും. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, വയർലെസ് ഫോൺ ചാർജർ, പവർഡ് ഡ്രൈവർ സീറ്റ്, പുഷ് ബട്ടൺ സ്റ്റാർട്ട്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, കീലെസ് ഗോ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ